പ്രേമം ഒരു ആസ്വാദനം
പ്രേമത്തിലായി അല്ല കണ്ടു ഞാൻ
ലോകത്തിലെ ഏറ്റവും തല്ലിപ്പോളി തീയേറ്റരിലുരുന്നു ഈ ഹൃദയ താളം കാണേണ്ടി വന്നു എന്നിടത്താണു എനിക്ക് പിഴച്ചത്. എന്നാലും ഒരു വിധം ആസ്വദിക്കാൻ എനിക്കായ്. അൽഫോണ്‍സ് പുത്രന്റെ ഈ സംവിധാന മികവ്. തികച്ചും ആൺകുട്ടികളുടെ കാഴ്ചപ്പാടിലൂടെയാണു കഥ മുന്നേറുന്നത്.
മലയാളിയുടെ മനസ്സില്‍ ഒരു കുളിര്‍മഴയായി ഈ പ്രേമം നിറയുകയാണു.
പുതുമ ഇല്ലാത്ത കഥയിൽ അവതരണമികവിൽ ശ്രദ്ധേയമായ സിനിമയാണിത്.
ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ്, പ്രണയലേഖനം അങ്ങനെ പഴയതലമുറയുടെ എല്ലാ പ്രണയകാഴ്ചകളും ഒരു നൊസ്റ്റാള്‍ജിയയായി ഇതിന്റെ ആദ്യ ഘട്ടത്തില്‍ മുന്നിലെത്തുന്നു.
അസ്വഭാവികതയിൽ സ്വഭാവിത കൊണ്ടുവരികയെന്ന കലാധർമ്മം ആ നാടൻ കടയുടെ കാര്യത്തിലൊഴികെ പൂർണ്ണവിജയമാണെന്നു പറയാം.
പഴയകാലഘട്ടം പറയുന്നിടത്തെ ആ പാലം ഒരു ബിംബമായി ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
'നേര'മെന്ന ആദ്യ സിനിമ തിരക്കഥ എഴുതി, എഡിറ്റിംഗ് നിര്‍വഹിച്ച്, സംവിധാനം ചെയ്‌ത് സൂപ്പര്‍ ഹിറ്റാക്കിയ ചെറുപ്പക്കാരനാണ് അല്‍ഫോണ്‍സ് പുത്രന്‍.
പതിനഞ്ച് വര്‍ഷക്കാലത്തിനിടെ ജോര്‍ജ്ജ് ഡേവിഡ് എന്ന യുവാവിന്‍റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലുള്ള പ്രണയങ്ങളിലൂടെ സഞ്ചരിക്കുന്ന ഇളംകാറ്റാണ് “പ്രേമം” ….
കൗമാരക്കാലത്തെ കൗതുകമാകുന്ന പ്രണയം ;
കത്തിജ്ജ്വലിക്കുന്ന യൗവ്വനത്തിലെ ലഹരി പടര്‍ത്തുന്ന പ്രണയം ;
ഒടുവില്‍ യാതാർത്ഥ്യങ്ങളുടെ, ഇന്നിന്‍റെ പക്വതയാര്‍ന്ന പ്രണയം .
സ്കൂള്‍ , കോളേജ് കാലങ്ങള്‍ തൊട്ട് വര്‍ത്തമാനത്തിലെത്തി നില്‍ക്കുന്ന അയാളുടെ പ്രണയകാലങ്ങളില്‍ കൂട്ടുവന്ന ചങ്ങാതിമാരുടെ കഥ കൂടിയാണ് പ്രേമം …
ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക് ഓര്‍മ്മകളില്‍ നിറയുന്ന അനുഭൂതിയായും , പ്രണയപരാജിതര്‍ക്ക് സുഖമുള്ള വേദനയായും , ഇനിയും പ്രണയിക്കാത്തവര്‍ക്ക് നിലക്കാത്ത നഷ്ടബോധമായും മാറാന്‍ ജോര്‍ജ്ജിനും , മലരിനും കഴിയുന്നതാണു ഇതിന്റെ മികവ്
സായ് പല്ലവിയുടെ മലർ എന്ന കഥാപാത്രം അസ്സലായി. നിവിന്റെ ജോർജ്ജിനെ പിരിഞ്ഞു കസിന്റെ കൂടെ ജീപ്പിലിരുന്നു കണ്ണുകൾ കൊണ്ട് അവൾ വിടപറയുന്ന ആ രംഗം മതി അവളുടെ അനായാസ അഭിനയ ശൈലിയും സാമർത്ഥ്യവും വ്യക്തമാവൻ. ആ തീഷ്ണതയാണെ എന്നെ ഏറെ ആകർഷിച്ചത്. കഥാപാത്രത്തിന്‍റെ രൂപഘടനയും അതിഗംഭീരം
തുടക്കത്തിലും , ഒടുക്കത്തിലും കോഴിയായി പ്രത്യക്ഷപ്പെടുന്ന ഷറഫുദ്ദീന്‍ കഥാപാത്രം മികച്ചതാക്കി.
തിയേറ്ററില്‍ കൈയ്യടികളുടെ മാലപ്പടക്കം തീര്‍ത്ത് രഞ്ജി പണിക്കര്‍ സാറും മിന്നി .
വിനയ് ഫോര്‍ട്ടിന്‍റെ വിമല്‍ മാഷും റിയലിസ്റ്റികായി.
നിവിന്റെ കഥാപാത്രമായുള്ള ഇഴകിച്ചേരൽ മിടുക്കുള്ളതാണു.
തട്ടിൻപുറവും, പാലവും ഇപ്പോഴും മനസ്സിൽ നൊസ്റ്റാൾജിയ ഉയർത്തുന്നു.
....കിനാവ്...