kinavukal
Friday, 24 July 2020
മറവി
Monday, 20 July 2020
ഇലഞ്ഞിപ്പൂമണം
Wednesday, 10 June 2015
പ്രേമം
പ്രേമം ഒരു ആസ്വാദനം
പ്രേമത്തിലായി അല്ല കണ്ടു ഞാൻ
ലോകത്തിലെ ഏറ്റവും തല്ലിപ്പോളി തീയേറ്റരിലുരുന്നു ഈ ഹൃദയ താളം കാണേണ്ടി വന്നു എന്നിടത്താണു എനിക്ക് പിഴച്ചത്. എന്നാലും ഒരു വിധം ആസ്വദിക്കാൻ എനിക്കായ്. അൽഫോണ്‍സ് പുത്രന്റെ ഈ സംവിധാന മികവ്. തികച്ചും ആൺകുട്ടികളുടെ കാഴ്ചപ്പാടിലൂടെയാണു കഥ മുന്നേറുന്നത്.
മലയാളിയുടെ മനസ്സില്‍ ഒരു കുളിര്‍മഴയായി ഈ പ്രേമം നിറയുകയാണു.
പുതുമ ഇല്ലാത്ത കഥയിൽ അവതരണമികവിൽ ശ്രദ്ധേയമായ സിനിമയാണിത്.
ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ്, പ്രണയലേഖനം അങ്ങനെ പഴയതലമുറയുടെ എല്ലാ പ്രണയകാഴ്ചകളും ഒരു നൊസ്റ്റാള്‍ജിയയായി ഇതിന്റെ ആദ്യ ഘട്ടത്തില്‍ മുന്നിലെത്തുന്നു.
അസ്വഭാവികതയിൽ സ്വഭാവിത കൊണ്ടുവരികയെന്ന കലാധർമ്മം ആ നാടൻ കടയുടെ കാര്യത്തിലൊഴികെ പൂർണ്ണവിജയമാണെന്നു പറയാം.
പഴയകാലഘട്ടം പറയുന്നിടത്തെ ആ പാലം ഒരു ബിംബമായി ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
'നേര'മെന്ന ആദ്യ സിനിമ തിരക്കഥ എഴുതി, എഡിറ്റിംഗ് നിര്‍വഹിച്ച്, സംവിധാനം ചെയ്‌ത് സൂപ്പര്‍ ഹിറ്റാക്കിയ ചെറുപ്പക്കാരനാണ് അല്‍ഫോണ്‍സ് പുത്രന്‍.
പതിനഞ്ച് വര്‍ഷക്കാലത്തിനിടെ ജോര്‍ജ്ജ് ഡേവിഡ് എന്ന യുവാവിന്‍റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലുള്ള പ്രണയങ്ങളിലൂടെ സഞ്ചരിക്കുന്ന ഇളംകാറ്റാണ് “പ്രേമം” ….
കൗമാരക്കാലത്തെ കൗതുകമാകുന്ന പ്രണയം ;
കത്തിജ്ജ്വലിക്കുന്ന യൗവ്വനത്തിലെ ലഹരി പടര്‍ത്തുന്ന പ്രണയം ;
ഒടുവില്‍ യാതാർത്ഥ്യങ്ങളുടെ, ഇന്നിന്‍റെ പക്വതയാര്‍ന്ന പ്രണയം .
സ്കൂള്‍ , കോളേജ് കാലങ്ങള്‍ തൊട്ട് വര്‍ത്തമാനത്തിലെത്തി നില്‍ക്കുന്ന അയാളുടെ പ്രണയകാലങ്ങളില്‍ കൂട്ടുവന്ന ചങ്ങാതിമാരുടെ കഥ കൂടിയാണ് പ്രേമം …
ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക് ഓര്‍മ്മകളില്‍ നിറയുന്ന അനുഭൂതിയായും , പ്രണയപരാജിതര്‍ക്ക് സുഖമുള്ള വേദനയായും , ഇനിയും പ്രണയിക്കാത്തവര്‍ക്ക് നിലക്കാത്ത നഷ്ടബോധമായും മാറാന്‍ ജോര്‍ജ്ജിനും , മലരിനും കഴിയുന്നതാണു ഇതിന്റെ മികവ്
സായ് പല്ലവിയുടെ മലർ എന്ന കഥാപാത്രം അസ്സലായി. നിവിന്റെ ജോർജ്ജിനെ പിരിഞ്ഞു കസിന്റെ കൂടെ ജീപ്പിലിരുന്നു കണ്ണുകൾ കൊണ്ട് അവൾ വിടപറയുന്ന ആ രംഗം മതി അവളുടെ അനായാസ അഭിനയ ശൈലിയും സാമർത്ഥ്യവും വ്യക്തമാവൻ. ആ തീഷ്ണതയാണെ എന്നെ ഏറെ ആകർഷിച്ചത്. കഥാപാത്രത്തിന്‍റെ രൂപഘടനയും അതിഗംഭീരം
തുടക്കത്തിലും , ഒടുക്കത്തിലും കോഴിയായി പ്രത്യക്ഷപ്പെടുന്ന ഷറഫുദ്ദീന്‍ കഥാപാത്രം മികച്ചതാക്കി.
തിയേറ്ററില്‍ കൈയ്യടികളുടെ മാലപ്പടക്കം തീര്‍ത്ത് രഞ്ജി പണിക്കര്‍ സാറും മിന്നി .
വിനയ് ഫോര്‍ട്ടിന്‍റെ വിമല്‍ മാഷും റിയലിസ്റ്റികായി.
നിവിന്റെ കഥാപാത്രമായുള്ള ഇഴകിച്ചേരൽ മിടുക്കുള്ളതാണു.
തട്ടിൻപുറവും, പാലവും ഇപ്പോഴും മനസ്സിൽ നൊസ്റ്റാൾജിയ ഉയർത്തുന്നു.
....കിനാവ്...
Monday, 9 February 2015
ആസ്വാദനക്കുറിപ്പ്
ഒരു ആസ്വാദനക്കുറിപ്പ്
ചെറിയ ഒരു നൊമ്പരപ്പാടോടെയാണു
ഞാനതു വായിച്ചവസാനിപ്പിച്ചത്.
ഷാഹിന ഇ. കെ യുടെ
ക്രിസ്ത്യാനി സാന്താക്ലോസ് എന്ന ചെറുകഥ
രണ്ട്മൂന്ന് വയസ്സുള്ള കുട്ടിയും, അമ്മയും തമ്മിലുള്ള വൈകാരിക ബന്ധങ്ങൾ നന്നായി അവതരിപ്പിച്ചു കഥാകാരി.
എൽ.കെ.ജി. യിൽ പഠിക്കുന്ന കുഞ്ഞിന്റെ നാവിൽ നിന്നു വരുന്ന ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി പദപ്രയോഗങ്ങളിൽ അമ്പരുന്നു നിൽക്കുന്ന , അമ്മ തന്റെ കഥകളിൽ നിന്നിറങ്ങിവന്ന പൂക്കളും മഞ്ഞപൂമ്പാറ്റകളും, പക്ഷികളും, മരങ്ങളും, തന്റെ ചുറ്റും വിചിത്ര നൃത്തം ചവിട്ടുന്നിടത്താണു, നിസ്സാഹായായ മാതൃത്വത്തിന്റെ പ്രതീകമായി ആ അമ്മ മാറുന്നിടത്താണു കഥ അവസാനിക്കുന്നത്. മാറ്റപ്പെടുന്ന സാഹചര്യങ്ങളിലേക്കു വ്യസനപൂർവ്വം...
..കിനാവ്..
Tuesday, 20 January 2015
രക്തസാക്ഷി
രക്തസാക്ഷി
മണി ഒമ്പതായപ്പോഴാണു എഴുന്നേറ്റത്
തികഞ്ഞ ആലസ്യത ആയിരുന്നു
മനസ്സിനും ശരിരത്തിനും
തോർത്തു മൂണ്ട്മെടുത്തു അർധനഗനനായി അടുക്കളയിലൂടെ കുളിമുറിയിലേക്കു നടക്കുന്ന എന്നെ നോക്കി രണ്ട് ലിറ്റർ കപ്പാസിറ്റിയുള്ള സുമുഖിയും കന്യകയുമായ ഗ്ലാസ് കുപ്പി കണ്ണിറുക്കി കാണിച്ചു. പെണ്ണെല്ലെ പോട്ടെന്നു വച്ച് നടന്നപ്പോൾ ചൂളംവിളിച്ച് കളിയാക്കാൻ നോക്കി. എനിക്കരിശം വന്നു , ഞാൻ ചോദിച്ച്, ഒന്നു താഴെ വീണാൽ നിന്റെ പോടിപോലും കാണില്ല, പിന്നെ കളിക്കാൻ വരുന്നോ...
അവളുവിടാൻ ഭാവമില്ല. ഞാൻ ബോറൊസിലാ, ഇനം വേറയാ, വെറും നാടനല്ല.
അവസാനം തർക്കം മൂത്തു. ബെറ്റു വച്ചു. എനിക്കു പൊതുവെ തിരക്കു കുറവായതിനാൽ ഞാനവളുടെ കിന്നാരത്തിൽ വീണുപോയി.
ഇന്നലെ ചേംബ്ര പീക്കിൽ നിന്ന് കൊണ്ടുവന്ന പുളിനെല്ലിക്ക കാമാവേശത്തോടെ അവളെ നോക്കി ചിരിച്ചതു ഞാൻ വെറുതെ കണ്ടില്ലാ എന്നു വച്ചു.
താഴെ വീണുപോട്ടിയാൽ ഇവിടെ നിൽക്കുന്ന എന്നെപോലത്തെ അഞ്ച് സുന്ദരിമാരെയും ഒരു ഡിമാന്റ്മില്ലാതെ എനിക്ക് സ്വന്തമാക്കാം.
പൊട്ടാതിരുന്നാൽ, അവളേയും ഈ പുളിനെല്ലികാമുകനേം ഒരാഴ്ച കോഴിക്കൊട് ബീച്ചിൽ വായനോക്കാൻ വിടണം, ശല്യപ്പെടുത്താതെ. കൂടാതെ ഈ അഞ്ച് സുന്ദരികളെയും.
സമ്മതിച്ചു. നല്ലകാര്യമല്ലെ കുളിച്ചിട്ടാകാം എന്നും കരുതി ഒരു കവിതാ ശകലവും മൂളീ നടന്നു. എന്തോ മുരുകൻ കാട്ടാക്കിടയുടെ, രക്തസാക്ഷി എന്ന കവിതയിലെ ...വരികളാണു ചുണ്ടിലെത്തിയതു.
രക്തസാക്ഷിയിലൂടെ കയറി മാമ്പഴക്കാലത്തിലൂടെ, പ്രണയത്തിലെത്തിയപ്പോഴേക്കും കുളിക്കാനുള്ള ഇളം ചൂടുവെള്ളം കഴിഞ്ഞിരുന്നു...
തിരികെ സ്റ്റെപ് കയറുമ്പോൾ കണ്ടകാഴ്ച ഹൃദയഭേതകമായിരുന്നു.
പ്രിയതമയുണ്ട് താടിക്കു കൈയുംകൊടുത്തു അവസാന ശ്വാസത്തിനു വേണ്ടിക്കരയുന്ന കുപ്പിച്ചില്ലുകളെ നോക്കി ഇരുന്നു കരയുന്നു.
പാവം അതിന്റെ വിധി. പുളിനെല്ലിക്ക സ്വയം കണ്ണിരൊപ്പുന്നു.
സ്ലാബിൽ നിന്നു താഴേക്കു ചാടിയ ബോറൊസിൽ ഒരടിയോളം വീണ്ടും
മുകളിലേക്കു പൊങ്ങി, കഴിയാതെ താഴെവീണു ചില്ലുകളായി തകരുകയായിരുന്നുത്രെ....
ചെറിയൊരു കുറ്റബോധം മനസ്സിൽ
കുരുവികളുടെ ചിറകടിയായ് പതിയെ പൊങ്ങിയോ.
കാട്ടാക്കിടയുടെ വരികളാണു മനസിൽ ."...അവനവനുവേണ്ടിയല്ലാതെ അപരുന്നു ചുടു രക്തമുറ്റി കുലം
വിട്ട് പോയവൻ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിലൂടെ ......."
ഒരുപക്ഷെ ഞാൻ ബെറ്റ് വച്ചില്ലായിരുന്നു എങ്കിൽ..അവളു....
പിന്നെ ഞാനെന്തു ചെയ്തു എന്നു എനിക്കു തന്നെ മനസ്സിലായില്ല....
എല്ലാം വിധിയുടെ വിളയാട്ടം...പാവം....
കിനാവ്
കുപ്പി.
കുപ്പി.
ബസ്റ്റാന്റിലെ കുപ്പിയിൽ ഇന്നു പോളിയൊ തുള്ളി മരുന്നു
പിഞ്ചുകുഞ്ഞിനമൃതായി
നാളത്തെ കൈക്കരുത്തിനായ്
വളവിനിപ്പുറം കുപ്പിക്കായ് കോമാളികൾ തൻ വൻ നിര
രാസതീർഥം കുടിക്കുവാൻ
ബോധം മറിഞ്ഞീടുവാൻ
രാവിലെ വീട്ട്കോലായിൽ
തൂവെള്ളയാർന്ന കുപ്പികൾ
ചായക്കുകൂട്ടായി
കുട്ടികൾക്കു ജീവനായ്
അകലെ വയലിന്റെ വരമ്പിൽ
ചുവന്ന ത്രികോണമുള്ള കുപ്പികൾ
കാൻസറിൻ വിളനിലം
ഭരണകൂടവും, കുത്തകകളും
ജയിക്കുമിവിടം
അവിടെ ചുവട്ടിലായ് ഒഴിഞ്ഞ
പ്ലാസ്റ്റിക് കുപ്പികൾ
തൂങ്ങിയാടുന്നു പുളിമരക്കൊമ്പിലായ്
കയറുകൾ
ഋണം കയറിയ ഇഞ്ചിയുടെ, വാഴയുടെ
കാവൽക്കാരൻ
കിനാവ്
Thursday, 15 January 2015
അവമിലീഗ്
കെ.രേഖയുടെ അവാമിലീഗ്- വായന
ചെറുകഥ.
ഇടത്തരം കുടുംബത്തിൽ ജനിച്ചു
കല്യാണത്തിനു ശേഷം ഒരു തനി
അങ്ങാടികൊച്ചമ്മയായി ജീവിതം നയിക്കുന്ന നായികയുടെ ജീവിതത്തി. ലേക്കു നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണു അശോകൻ കടന്നു വരുന്നതു. അവൾക്ക് ഒരിക്കലും അംഗീകരിച്ചു കൊടുക്കുവാനാവാത്ത ജീവിത സാഹചര്യത്തിൽ കണ്ടുമുട്ടിയ ബാല്യകാല സഖാവിനെ അവൾക്കൊരിക്കലും അംഗീകരിച്ചുകൊടുക്കാനാവുമായിരുന്നില്ല. ആ അഗ്നിജ്വലിക്കുന്ന കണ്ണിലെ ചില ആജ്ഞാനങ്ങൾക്ക് അവൾ അറിയാതെ കിഴ്പ്പെട്ടു. അവന്റെ കൈവശമുള്ള ചില പടങ്ങളെ കുറിച്ചുള്ള വെളുപ്പെടുത്തൽകൾ ഭർത്താവുമൊന്നിച്ച് ഉന്നത ജീവിതം നയിക്കുന്ന അവളെ അലോസരപ്പെടുത്തി. പിന്നെയങ്ങോട്ട് സമരമുഖത്തായിരുന്നു അവരൊരുമിച്ച്. പ്രകൃതി ചൂഷണത്തിനും, കീടനാശിനി ഉപയോഗത്തിനു മെതിരെ. എപ്പോഴോ അവൾ ഈ വക സമരത്തിന്റെ സാമൂഹിക മൂല്യവും അതു നൽകുന്ന ഔന്ന്യത്തിവും ആസ്വദിച്ചു എങ്കിലും
ഒന്നും പൂർണ്ണമനസ്സോടെ ആയിരുന്നില്ല.
അങ്ങിനെ ഒരു സുപ്രഭാതത്തിൽ ആത്മഹത്യ ചെയ്ത നായകന്റെ, ഡയറിയിൽ നിന്ന് കിട്ടിയ രണ്ട് ചിത്രങ്ങൾ, അവൾ എന്നും വരയ്ക്കാനാഗ്രഹിച്ചു, ബാക്കിവച്ച ആ രണ്ടു ചിത്രം അതവളെ സ്വാദീനിച്ചു.
അവടന്നങ്ങോട്ട് , അവൾ സമരജ്വാലയായ് ആളിപ്പടർന്നു. അശോകൻ അവസാനിപ്പിച്ചിടത്തു വച്ച് തുടങ്ങി.....