രക്തസാക്ഷി
മണി ഒമ്പതായപ്പോഴാണു എഴുന്നേറ്റത്
തികഞ്ഞ ആലസ്യത ആയിരുന്നു
മനസ്സിനും ശരിരത്തിനും
തോർത്തു മൂണ്ട്മെടുത്തു അർധനഗനനായി അടുക്കളയിലൂടെ കുളിമുറിയിലേക്കു നടക്കുന്ന എന്നെ നോക്കി രണ്ട് ലിറ്റർ കപ്പാസിറ്റിയുള്ള സുമുഖിയും കന്യകയുമായ ഗ്ലാസ് കുപ്പി കണ്ണിറുക്കി കാണിച്ചു. പെണ്ണെല്ലെ പോട്ടെന്നു വച്ച് നടന്നപ്പോൾ ചൂളംവിളിച്ച് കളിയാക്കാൻ നോക്കി. എനിക്കരിശം വന്നു , ഞാൻ ചോദിച്ച്, ഒന്നു താഴെ വീണാൽ നിന്റെ പോടിപോലും കാണില്ല, പിന്നെ കളിക്കാൻ വരുന്നോ...
അവളുവിടാൻ ഭാവമില്ല. ഞാൻ ബോറൊസിലാ, ഇനം വേറയാ, വെറും നാടനല്ല.
അവസാനം തർക്കം മൂത്തു. ബെറ്റു വച്ചു. എനിക്കു പൊതുവെ തിരക്കു കുറവായതിനാൽ ഞാനവളുടെ കിന്നാരത്തിൽ വീണുപോയി.
ഇന്നലെ ചേംബ്ര പീക്കിൽ നിന്ന് കൊണ്ടുവന്ന പുളിനെല്ലിക്ക കാമാവേശത്തോടെ അവളെ നോക്കി ചിരിച്ചതു ഞാൻ വെറുതെ കണ്ടില്ലാ എന്നു വച്ചു.
താഴെ വീണുപോട്ടിയാൽ ഇവിടെ നിൽക്കുന്ന എന്നെപോലത്തെ അഞ്ച് സുന്ദരിമാരെയും ഒരു ഡിമാന്റ്മില്ലാതെ എനിക്ക് സ്വന്തമാക്കാം.
പൊട്ടാതിരുന്നാൽ, അവളേയും ഈ പുളിനെല്ലികാമുകനേം ഒരാഴ്ച കോഴിക്കൊട് ബീച്ചിൽ വായനോക്കാൻ വിടണം, ശല്യപ്പെടുത്താതെ. കൂടാതെ ഈ അഞ്ച് സുന്ദരികളെയും.
സമ്മതിച്ചു. നല്ലകാര്യമല്ലെ കുളിച്ചിട്ടാകാം എന്നും കരുതി ഒരു കവിതാ ശകലവും മൂളീ നടന്നു. എന്തോ മുരുകൻ കാട്ടാക്കിടയുടെ, രക്തസാക്ഷി എന്ന കവിതയിലെ ...വരികളാണു ചുണ്ടിലെത്തിയതു.
രക്തസാക്ഷിയിലൂടെ കയറി മാമ്പഴക്കാലത്തിലൂടെ, പ്രണയത്തിലെത്തിയപ്പോഴേക്കും കുളിക്കാനുള്ള ഇളം ചൂടുവെള്ളം കഴിഞ്ഞിരുന്നു...
തിരികെ സ്റ്റെപ് കയറുമ്പോൾ കണ്ടകാഴ്ച ഹൃദയഭേതകമായിരുന്നു.
പ്രിയതമയുണ്ട് താടിക്കു കൈയുംകൊടുത്തു അവസാന ശ്വാസത്തിനു വേണ്ടിക്കരയുന്ന കുപ്പിച്ചില്ലുകളെ നോക്കി ഇരുന്നു കരയുന്നു.
പാവം അതിന്റെ വിധി. പുളിനെല്ലിക്ക സ്വയം കണ്ണിരൊപ്പുന്നു.
സ്ലാബിൽ നിന്നു താഴേക്കു ചാടിയ ബോറൊസിൽ ഒരടിയോളം വീണ്ടും
മുകളിലേക്കു പൊങ്ങി, കഴിയാതെ താഴെവീണു ചില്ലുകളായി തകരുകയായിരുന്നുത്രെ....
ചെറിയൊരു കുറ്റബോധം മനസ്സിൽ
കുരുവികളുടെ ചിറകടിയായ് പതിയെ പൊങ്ങിയോ.
കാട്ടാക്കിടയുടെ വരികളാണു മനസിൽ ."...അവനവനുവേണ്ടിയല്ലാതെ അപരുന്നു ചുടു രക്തമുറ്റി കുലം
വിട്ട് പോയവൻ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിലൂടെ ......."
ഒരുപക്ഷെ ഞാൻ ബെറ്റ് വച്ചില്ലായിരുന്നു എങ്കിൽ..അവളു....
പിന്നെ ഞാനെന്തു ചെയ്തു എന്നു എനിക്കു തന്നെ മനസ്സിലായില്ല....
എല്ലാം വിധിയുടെ വിളയാട്ടം...പാവം....
കിനാവ്
No comments:
Post a Comment