ബാക്കിപത്രം
ഇപ്പോ സമയമെത്രയായീന്നാ
നേരം ഒന്നു വെളുക്കണമെന്നുപോലും
ആഗ്രഹിച്ച മട്ടില്ല, അഞ്ച് മണിക്കു പത്തുഇനിട്ട് ഇനുയും ബാക്കി കിടക്കുവാ...
എന്തിനു എഴുന്നേറ്റു എന്നല്ലേ ചോദ്യം, ഞാൻ പ്രതീക്ഷിച്ചതു തന്നെ,
എങ്ങിനെ എഴുന്നേൽക്കാതിരിക്കും
കാലത്തു മുറുക്കാൻ ചെല്ലവും ചുണ്ണാമ്പുമായി ഇറങ്ങിയിരിക്കുകയാണു. നീണ്ട കാർകൂന്തലിൻ കെട്ടഴിച്ച് മുക്കിൽ കുത്തിയാൽ ആരും എഴുന്നേൽക്കും
എതു തണുപ്പത്തും.
ഇന്നലെ വെനീസിലെ വ്യാപാരം കഴിഞ്ഞു വന്നു അങ്ങിനെ മറിഞ്ഞതാണു ഒമ്പതരക്കെ ഉറങ്ങിപ്പോയി. നല്ല ക്ഷീണമുണ്ടായിരുന്നു നേരിയ തലവേദനയും.
ഇപ്പൊ വയനാട്ടിനെയും വെല്ലുന്ന തണുപ്പാ ഇവിടെ മൂടിപ്പുതച്ച് കിടന്നുറങാൻ നല്ല സുഖാ. അതിനിടയിലാ കരിമ്പനയിൽ നിന്നു ഇറങ്ങിവന്നു ഈ ശല്യപ്പെടുത്തൽ. എന്തു ചെയ്യാം നോക്കിയാ കാണുന്ന ദൂരത്താ കരിമ്പനക്കൂട്ടം.
വെരുതെ സെൻസറീൽ ഒന്നു നോക്കിയതാ അപോഴാ കാഠിന്യം മനസ്സിലായതു. 15.5 ഡിഗ്രി സെൽഷ്യസ്
നല്ല ഒന്നാന്തരം കുളിരു പെയ്യുന്നു.
വഴിവിളക്കിന്റെ വെളിച്ചത്തിൽ മഞ്ഞുകാരണം ഒന്നും കാണാനാകുന്നില്ല എങ്ങിലും. .ഇളകിയാടുന്ന വെള്ള സാരിത്തലപ്പുകൾ സുപരിചിതമായതോണ്ടാകും വ്യക്തമായി ക്കാണം. അട്ടഹസിക്കുന്ന ചിരിയൊന്നുമില്ല അവൾക്കിപ്പോൾ, വശ്യതയാണു ചുണ്ടിലും കൺകോണിലും. ആരെയും വശീകരിച്ച് തന്നിലേക്കു വലിച്ചെടുപ്പിക്കുന്ന മാസ്മരിക വശ്യത. അറിയാതെങ്ങാൻ നോക്കിപ്പോയാൽ പെട്ടതു തന്നെ
കണ്ണു തിരിച്ച് പറിച്ചെടുക്കാൻ കൂടിയാകില്ല. അപ്പോഴെക്കും ആ കാന്തിക വലയത്തിൽ പെട്ടിട്ടുണ്ടാകും.
അരണ്ട വെളിച്ചത്തിൽ ഇളകിയാടുന്ന ആ സാരിത്തുമ്പും മുറുക്കി ചുവപ്പിച്ച ചുടുചോരയുടെ ചുവപ്പുള്ള ആ രുധിരങ്ങളും ആരെയും പിടിച്ചിരുത്തും. ഏതു മനുഷ്യ ജന്മങ്ങളെയും.
അകലെ ഓടിമറയുന്ന തീവണ്ടിയുടെ കിതപ്പിന്റെ ധ്വനികൾക്കൊപ്പം, ഒരു പ്രണയാർദ്ര വരികളുടെ ഈണങ്ങളും സാരിയുടെ താളത്തിനൊപ്പം വായുവിൽ അലിഞ്ഞ് ചേർന്ന് ഹൃദയത്തിനുള്ളിലേക്കു ചേക്കേറുന്നുവോ...
......പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ......എന്ന വരികളാണോ അവളിൽ നിന്നുയരുന്നതു എന്നു....ആ അതെ അതു തന്നെയാകാം ...
നിലം തൊട്ട് തൊട്ടില്ല എന്നമട്ടിലാ അംഗലാവണ്യമാർന്നമേനിയുമായി
അവളുടെ ഉലാത്തൽ
ഇപ്പൊ വായുവിലുള്ള ഈരടികൾ കുറച്ചുകൂടിവ്യക്ത്മായികേൽക്കാം
അവളതു പാടുകയല്ല
ആസ്വദിക്കുകയാണു.
രാത്രി ഇപ്പോഴും വേർപിരിയാൻ മടിച്ച്പ്രണയബദ്ധരായി തുടരുകയാണു
ദൂരനിന്നൊരു വണ്ടിയുടെ ആരവം അടുത്തു വരുന്നതുപോൽ
അവൾ തെന്നിമാറാൻ ഒരുങ്ങുകയാണോ...നശിക്കാൻ ഈ വണ്ടികൾ വരാൻ കണ്ടനേരം....
അവൾ വിടവാങ്ങുകയാണൊ
ഞാൻ വീണ്ടും മയക്കത്തിലേക്കും...
മുരുകൻ കാട്ടാക്കിടയുടെ ഉണർത്തുപാട്ടാണു എന്റെ മനസ്സിൽ...
....ഇനിയും നിന്റെ ചരിത്രം ചൊല്ലി
മയങ്ങിയുണർന്നൊരുഷസ് വിളിപ്പൂ ഉണരുക മഞ്ചാടിക്കുന്നവിടിൽ
ഉള്ളതു യന്ത്രപ്പുകിൽ മാത്രം.......
കിനാവ്
No comments:
Post a Comment