യാത്ര , അച്ഛന്റെ മകൾ (എംടിയും അശ്വതിയും)
പന്ത്രണ്ടുമണിക്കു ബസു കാത്തിരിക്കുമ്പോൾ വെറുതെ വായിക്കാൻ ആനുകാലികം നോക്കിയതാ
അതായിരിക്കുന്നു
അച്ഛന്റെ ഓർമ്മയിൽ
എന്ന പുറംചട്ടയുമായി മാധ്യമം ആഴ്ചപ്പതിപ്പ്.
മാഹാനുഭാവൻ എംടിയും മകളും കലാകാരിയും നർത്തകിയുമായ അശ്വതിയും പുറംച്ചട്ടയിൽ..
വേറോന്നും ആലോചിചില്ല വാങ്ങി..
ബസ് വരുന്നതു വരെ മറിച്ചുനോക്കി
എം.ടി, കാവാലം, സി . അച്ചുതമേനോൻ,
ടി.ദാമോദരൻ, എന്നിവരെ ക്കുറിച്ചുള്ള മക്കളുടെ ഓർമ്മക്കുറിപ്പുകൾ.
അതിൽ തന്നെ പ്രിയ എം.ടിയെയും, ടി ദാമോദരനെയും കുറിച്ചുള്ള വരികൾ ഉണ്ടെന്നത് എന്നെ ഏറെ പ്രതിരോധത്തിലാക്കി.ബസിലിരുന്നു വായ്ച്ചുതുടങ്ങാതിരിക്കാനായില്ല.
അസ്വാദന മികവു വരുന്നില്ല എന്നു
തോ ന്നിയപ്പോൾ
പതിയെ മുഖപുസ്തകത്തിലേക്ക് തിരിഞ്ഞു.
ചെറുചെറു വരികൾ വായിച്ചെടുക്കാനും
കുറിക്കാനും ബസ് ആയാലും മതി.
നേരമ്പോക്കും.
...
വിശ്വപ്രശസ്ത സാഹിത്യകാരനെ ക്കുറിച്ചു സ്വന്തം മകളുടെ കാഴ്ച്ചപ്പാട് എന്ത് എന്നറിയാൻ ഞാൻ കാത്തിരുന്നു
കോഴിക്കോട് എത്തും വരെ അക്ഷമയോടെ. കൈയ്യിൽ കൊണ്ടു നടക്കുന്ന ഫേസുബുക്കിന്റെ സ്വാധീനം പലതരത്തിലും കനമുള്ള വായനകളെ സ്വാധീനിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ നല്ലരീതിയിലും. എപ്പോൾ വേണേലും
കവിതകളും സൃഷ്ടികളും വായിച്ചെടുക്കാം എന്നുള്ളതു നല്ലകാര്യമണു. പ്രത്യേകിച്ചും യാത്രവേളകൾ ഉപ്കാരപ്രദമാക്കാൻ.
ഓണപ്പതിപ്പായി ഇറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിലെ കാലം മറിഞ്ഞുപോയ സാഹിത്യകാരന്മാരെകുറിച്ചുള്ള അവരുടെ മറുപാതിയുടെ എഴുത്തുകൾ
ഉന്നത നിലവാരം പുലർത്തുന്നതും
ആരും വായിച്ചിരിക്കേണ്ടതുമാണു..
നരത്തകി യായ അശ്വതിയുടെ ജീവിതത്തെ ഏറെ സ്വധീനം ചെലുത്തിയ വ്യക്തികളാണു അച്ഛനും അമ്മയും. നാലു മാസം പ്രായമുള്ളപ്പോൾ സ്റ്റേജിനു തൊട്ടടുത്ത് കിടത്തി അമ്മ നട്ടുവാങ്കം ചെയ്തിട്ടുണ്ടത്രെ. നൃത്തവും പാട്ടും
അശ്വതിയെന്ന കലാകാരിയുടെ ജീവിതത്തിൽ അന്നുമുതൽ സ്ഥാനം പിടിച്ചതാണു.
കോളേജു മാഗസിനുകളിലും മറ്റുമായി
ചെറുകഥകൾ എഴുതു മായിരുന്നു എന്നു ഈ കലാകാരി തന്നെ സമ്മതിക്കുന്നു. കരുതലും സ്നേഹവും അതിന്റെ പക്വമായ അളവിൽ അച്ഛനിൽ നിന്നു കിട്ടി എന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട് സെലിബ്രിറ്റിയുടെ ഈ മകൾ.
മഹാനായ സെലിബ്രിറ്റി അച്ഛന്റെ വിനീതയായ മകൾ, പ്രശസ്തി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
പിതാവെന്ന നിലയിൽ സാഹിത്യ സിനിമാലോകത്തെ അടുത്തറീയിച്ചു കൊണ്ടു തന്നെയാണു, കരുതലോടെ
മകളെ കൈപിടിച്ചുയർത്തിയതു.
ഒരു ഫോട്ടൊഗ്രാഫർ കൂടിയായിരുന്ന എം.ടി . ഗൗരവസ്വഭാവക്കാരനാണെലും
വീട്ടിൽ ആഹ്ലാദവാനാണു.
ഒരിക്കൽ ഭർത്താവിന്റെ കൂടെ വിദേശത്തു പോകാൻ വിസ റെഡിയാകാത്തതിന്റെ പേരിൽ തകർന്നിരിക്കുകയായിരുന്ന
മകളെ എം ടി എന്ന മഹാനായ
കഥാകാരൻ സ്വന്ത്വനിപ്പിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്....അശ്വതി എന്ന മകൾ...
ചെറുതാണെലും ഏതൊരു പിതാവും
അതൊന്നു വായിക്കുന്നതു നല്ലതാ
കിനാവ്
No comments:
Post a Comment