Saturday, 3 January 2015

ടി ദാമൊദരൻ ദീദി ദാമൊദരൻ

ടി ദാമൊദരനെ കുറിച്ചുള്ള ദീദി ദാമൊദരന്റെ ഓർമ്മക്കുറിപ്പുകൾ

നൂറിലേറെ സിനിമകള്‍ക്ക് തിരക്കഥ രചിച്ച   ടി ദാമോദരനെ കുറിച്ച് മാധ്യമം ആഴ്ച്ചപതിപ്പിൽ, മകൾ ദീദി ദാമോദരൻ എഴുതിയ ഓർമ്മകുറിപ്പുകൾ വായിക്കേണ്ടതു തന്നെയാണു.
1982 ൽ തൂലിക താഴ്ത്തിയ അദ്ദേഹം
ഐ വി ശശിയുമായി ചേര്‍ന്ന് ഒരുക്കിയ തിരക്കഥകള്‍ 1980കളില്‍ മലയാള സിനിമയെ മുന്നോട്ടു നയിച്ച ചാലക ശക്തികളില്‍ ഒന്നായിരുന്നു.

  1921, ഈ നാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്പെക്റ്റര്‍ ബലറാം
ഇനിയെങ്കിലും , കാലാപാനി, ആവനാഴി, ഏഴാം കടലിനക്കരെ, ആര്യന്‍, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അങ്ങാടികപ്പുറത്ത്, കാറ്റത്തെ കിളിക്കൂട്, അടിമകള്‍ ഉടമകള്‍, ഉണരൂ, അടിവേരുകള്‍, തുടങ്ങി സൂപ്പര്‍ ഹിറ്റായ നിരവധി സിനിമകള്‍ അദേഹത്തിന്റതായുണ്ട്. മികച്ച ഫുട്ബോള്‍ താരമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന റഫറിയും കളിയെഴുത്തുകാരനുമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കളി നിയന്ത്രിച്ചിട്ടുണ്ട്.

ദീദി ദാമോദരൻ പറയുന്നതുപോലെ
ഈ സിനിമയിലെയെല്ലാം നായക കഥാപാത്രത്തിന്റെ സത്യസന്ധതയുടെ ആൾ രൂപമായിരുന്നു ആ മഹാനുഭാവൻ. വലുതാകുമ്പോൾ അച്ഛനെ പോലെയാകണം എന്നായിരുന്നു ദീദിയുടെ മോഹം. അച്ഛൻ കൊടുത്ത കരുതലും, അർഹമായ പ്രാധിനിത്യവും, മകളെന്ന നിലയിൽ അനുസ്മരിക്കുന്നതു എതൊരു വായനക്കാരനും അനുഭവിച്ചറിയാനാകുന്നുണ്ട്.
കാര്യങ്ങൾ പെർഫെക്ട് ആണെങ്കിൽ ആരെയും പേടിക്കേണ്ടതില്ല എന്നും, ആരുടെ മുൻപിലും തലകുനിക്കരുത് എന്നും പിതാവിൽ നിന്നാണു മകൾ പഠിച്ചെടുത്തതു.

കലാകാരന്മാരെ എന്നും ആദരിക്കുന്ന കോഴിക്കൊട്ടെ ചാലപ്പുറക്കാരനായ
ഈ മഹാനുഭാവനെ ആദരിക്കാൻ
പക്ഷെ കലയെ സ്നെഹിച്ച, കലാകാരന്മാരെ ആദരിച്ച, പാട്ടുകാരെയും, പാട്ടിനെയും നെഞ്ചിലേറ്റിയ കോഴിക്കോടും
മറന്നുപോയീ എന്നു തോന്നുന്നു.

അമ്മയുടെ വേർപാട് അദ്ദേഹത്തെ ഏറെ തളർത്തിക്കളഞ്ഞു എന്നു പറയുന്നതും
പൊതുദർശനത്തിനു ടൗൺ ഹാളിൽ വച്ചപ്പോൾ സത്യൻ അന്തിക്കാട്
ഇതൊക്കെ ആദ്ദേഹത്തിനു ഇഷ്ടമാകുമോ എന്നു ചോദിക്കുന്നതും
ഹൃദയസ്പർശിയായ രംഗങ്ങളാണു...

കിനാവ്

No comments:

Post a Comment