കുപ്പി.
ബസ്റ്റാന്റിലെ കുപ്പിയിൽ ഇന്നു പോളിയൊ തുള്ളി മരുന്നു
പിഞ്ചുകുഞ്ഞിനമൃതായി
നാളത്തെ കൈക്കരുത്തിനായ്
വളവിനിപ്പുറം കുപ്പിക്കായ് കോമാളികൾ തൻ വൻ നിര
രാസതീർഥം കുടിക്കുവാൻ
ബോധം മറിഞ്ഞീടുവാൻ
രാവിലെ വീട്ട്കോലായിൽ
തൂവെള്ളയാർന്ന കുപ്പികൾ
ചായക്കുകൂട്ടായി
കുട്ടികൾക്കു ജീവനായ്
അകലെ വയലിന്റെ വരമ്പിൽ
ചുവന്ന ത്രികോണമുള്ള കുപ്പികൾ
കാൻസറിൻ വിളനിലം
ഭരണകൂടവും, കുത്തകകളും
ജയിക്കുമിവിടം
അവിടെ ചുവട്ടിലായ് ഒഴിഞ്ഞ
പ്ലാസ്റ്റിക് കുപ്പികൾ
തൂങ്ങിയാടുന്നു പുളിമരക്കൊമ്പിലായ്
കയറുകൾ
ഋണം കയറിയ ഇഞ്ചിയുടെ, വാഴയുടെ
കാവൽക്കാരൻ
കിനാവ്
No comments:
Post a Comment