അക്ഷരക്കൂട്ട്.
വെന്തുരുകും ചുണ്ണാമ്പിനൊപ്പം
നേർത്ത ചിലങ്കകളുടെ ചിലമ്പോലിയും
ചന്ദനത്തിന്റെ ത്രസിപ്പിക്കുന്ന സുഗന്ധവും, മൂറുക്കിച്ചുവന്ന ചുണ്ട്കളുമായി അവൾ വരും എന്നനിക്കുറപ്പായിരുന്നു
വരാതിരിക്കാനാവില്ലായിരുന്നു
എന്നാൽ
എട്ട് നാഴിക മുൻപേ അവളെത്തി
അക്ഷരങ്ങളുടെ കൂട്ട്കാരി
തൂലികയിൽ അഗ്നിയെ ആവാഹിച്ച
അഗ്നിപുത്രി
വഴിതെറ്റിയതില്ലിവൾക്കു
വഴികളിൽ കൈവിളക്കാകാൻ തന്നെ
നല്ല പാകം
പക്വമാർന്ന രചന
ചുട്ട് ചാമ്പലാക്കാൻ വെമ്പുന്ന
തീ നാമ്പുകൾ
നവാദിത്യനിൽ പ്രതീക്ഷയർപ്പിച്ച
നവീകരണ ചിന്തയും
പ്രതിക്ഷകൈവിടാത്ത പുലരികളും
പ്രതിഷേധത്തിന്റെ ചാട്ടുളികളുമാണു
വരികളിൽ
കാർമേഘങ്ങളെയും, നദികളെയും
പ്രണയിക്കുന്നവൾ
സ്വപ്നത്തേരിലേറി മാരിവില്ലിലും
എഴാം സ്വർഗ്ഗത്തിലും
ഊളിയിട്ട് പറക്കുന്നവൾ
ഇനി ഞാനും കൂട്ടായി
അക്ഷരക്കൂട്ടിൽ ഒരെ തൂവൽ പക്ഷികൾ
ഒരെ കനവിൽ ഒരുമിച്ച്.
കിനാവ്
No comments:
Post a Comment