യാത്ര ജനുവരിയിലൂടെ
ഇന്നവൾ സമയത്തെത്തി, ഉടുത്തൊരുങ്ങി പ്രസന്നവതിയായ്
ഡിസംബറിന്റെ നഷ്ടങ്ങളൊന്നും ഒട്ടും
മുഖത്തു നിഴലിച്ചിരുന്നില്ല.
പക്ഷെ, എന്റെ മനസ്സിലെ നോവ് ഒറ്റനോട്ടത്തിലെ അവളുടെ മുഖകാന്തിയിൽ പ്രതിഫലിച്ചതു ഞാൻ
സൗകര്യപൂർവ്വം കണ്ടില്ലാന്നു നടിച്ചു.
എനിക്കു പറയാതെ തരമില്ലായിരുന്നു
ഈ പെൺ ജന്മങ്ങൾ അങ്ങിനെയാ
എല്ലാം സൂത്രത്തിൽ, കാലിലെ മുള്ളേടുക്കുന്നപോലെ, ചൂഴ്ന്നെടുക്കും
നമ്മളെന്തിങ്കിലും ചിന്തിക്കുന്നതിനു മുൻപേ.
പനിനീർ പൂവിന്റെ കാര്യമാണേലും എന്റെ നോവിനു കൂട്ട്നിൽകാൻ അവൾ വല്ലപ്പോഴും ഒരു സുഹൃത്തായി കടന്നു വരുന്നതു ഒരനുഗ്രഹമാണു.
ഒരു ആശ്വാസവും. മേടമാസത്തിൽ ഒരു പുതു മഴയിൽ കുളിച്ച് കയറിയ പ്രതീതിപോലെ.....
ഒരു മെയിലിനു മറുപടി അയച്ചു തിരികെ തലയുയർത്തിനോക്കിയപ്പോൾ അവളൂണ്ട് സുഖമായുറങ്ങുന്നു മുന്നിലെ സീറ്റിൽ ഒറ്റയ്ക്കിരുന്നു.
പാവം ഉറങ്ങട്ടെ, കാണട്ടെ കിനാക്കൾ
ഒരു പേജു മറിക്കാം
ചന്ദ്രമതിയുടെ കുഞ്ഞ് കുഞ്ഞ് വർത്തമാനങ്ങളിലേക്കു....
സ്കാനിങിനും പരിശോധനക്കുമായെത്തിയ ഗർഭിണിയുടെ വയറ്റിനുള്ളിലെ നാലു കുഞ്ഞുങ്ങൾ തമ്മിലുള്ള സംഭാഷണത്തിലൂടെയാണു കഥ പുരോഗമിക്കുന്നതു. നാലുപേരിൽ ഒരാൾ ഇല്ലാതാകു മെന്നു ഡോക്ടർ പറഞ്ഞതും, ആരെന്ന വ്യാകുലതകളും ,ഡോക്ടറുടെ കുടുമ്പ പ്രശനങ്ങളും
കഥാകാരി സരസവും ആസ്വാദ്യകര വുമായി ചിത്രികരിച്ചിരിക്കുന്നു. അതി ജീവനം തന്നെയാണു വിഷയം, കുഞ്ഞുങ്ങൾക്കു ആരു ബാക്കിയാകുമെന്നും, വിജയിച്ചാൽ ഡോക്ടർക്കു എന്തു പ്രശസ്തിയും മറ്റും കൊണ്ടു വരുമെന്നും.
കൈവീശിക്കാണിച്ച് പ്ലാറ്റ്ഫോമിലേക്കു കാൽ വയ്ക്കവെ, തുറന്നു കിടക്കുന്ന ലിഫ്റ്റാണു മുന്നിൽ കണ്ടതു, ഇടയ്ക്കൊന്നുപയോഗിക്കാം, തെറ്റില്ല.
എല്ലാവരും അങ്ങിനെ കരുതീന്നാ തോന്നുന്നേ, പ്രതിഷേധിച്ചു, ഓവർ ലോഡെന്നു കരയാൻ തുടങ്ങി.
ഡോറിനു സമീപം നിന്ന രണ്ട് പേരിറങ്ങിയപ്പോൾ പരിഭവം മാറി, അപ്പോഴാണു കാലം മറിഞ്ഞ പിതാവിന്റെ പ്രായമുള്ള ഒരു മുസ്സാഫിർ
ലിഫ്റ്റിനടുത്തേക്കു വന്നതു, സ്ഥലമില്ലെന്നു ആരോ വിളിച്ചു പറഞ്ഞെങ്കിലും, ആ മുഖം എന്നെ വിഷമിപ്പിച്ചു.
കൈപിടിച്ചുകയറ്റവെ ഊഷ്മളമായ
ഒരു ചിരിയിൽ നന്ദി യൊതുക്കി
കൈയൊന്നു അമർത്തി പ്പിടിച്ച് തന്റെ വാത്സല്യം അറീക്കാൻ അദ്ദേഹം മറന്നില്ല. ഒരുമ്മ കൊടുക്കണമെന്നു തോന്നിയെങ്കിലും അപ്പോഴേക്കും ലിഫ്റ്റ് നീങ്ങിത്തുടങ്ങിയിരുന്നു. മനസ്സു നിറഞ്ഞ സന്തോഷത്തിൽ ഞാൻ രണ്ടു പടികൾ വീതം ചാടിക്കെറുന്നതിനിടെ തിരികെ നോക്കാൻ മറന്നില്ല. അവൾ അഭിമാന പുരസ്സരം പുഞ്ചിരി തൂകി കൊണ്ട് അവിടെ തന്നെയുണ്ടായിരുന്നു.
വീട്ടിലെത്തുമ്പോൾ രാത്രിയാകും എന്ന ചിന്ത എന്നെ അവളെക്കുറിച്ചോർത്തു അലോസരപ്പെടുത്താതിരുന്നില്ല.
ഒന്നാം പ്ലാറ്റുഫോമിലെത്തിയതും ഒരാൾ തടഞ്ഞു നിർത്തി ചോദിച്ചു, യെ യെഷ്വന്തുപൂർ ഗാഡി ഹെ ക്യാ,
ചതിച്ചോ, ഇല്ല കൊഴിക്കോട് തന്നെയാ ഇറങ്ങിയതു, ബീഹാറിലല്ല,
നഹീം യെ പാസ്സഞ്ജർ ഹെ...
അധികം ചോദിക്കും മുൻപ് ഞാൻ തടിയൂരി.
പുതിയസ്റ്റാന്റിലെത്തിയപ്പോൾ മണി 7.30, ഏഴുമണിക്ക് കാത്തു നിൽക്കാറുള്ള സുന്ദരിയും പോയി.
ഓമ്ലെറ്റും കട്ടനും കഴിക്കാനിരുന്നപ്പോൾ
അവിടെ ക്യാശിലുൾപ്പേടെ ബീഹാറികൾ
മൊത്തം വിലക്കു വാങ്ങിയോ എന്തോ
എല്ലാം സഹിക്കാം , നാളെ സങ്കരവിത്തിനങ്ങളും, താതനില്ലാകളരിയും നാമെല്ലാം കാണേണ്ടേ. അനുഭവിക്കേണ്ടെ
പാവം നമ്മൾ.
കിനാവ്
No comments:
Post a Comment