എന്റെ സങ്കടങ്ങൾ....നിന്റെയും
ആകെ സങ്കടത്തിലാണു
ഈ മുഖപുസ്തകവും
കൈയ്യിൽ പിടിച്ചാണു നടപ്പു
സദാസമയവും
ദിനചര്യകളും, പ്രവർത്തികളും താളം തെറ്റുന്നു....
ഊണിലും ഉറക്കത്തിലും
കുളിമുറിയിലും, പച്ചക്കറിക്കടയിലും
ഓഫീസിലും, വിനോദയാത്രയിലും
ആലസ്യതയിലും, ദീർഘനിശ്വാസത്തിലും
നെടുവീർപ്പിലും ഇവളാണു കൂട്ട്
കവിതയിലും, ചെറുകഥയിലും, വാർത്തകളിലും ഈ ലഹരിയാണു....
എന്തിനു സീരിയസു സെമിനാറിലും
പ്രസന്റെഷനിലും, എല്ലാം ഇപ്പോ
ഇവളുടെ കൈയുണ്ട്....
പാവം ഞാൻ....
എന്നെ ഇവളങ്ങു കൈയ്യടക്കിയോ
സദാസമയവും കുനിഞ്ഞിരിപ്പാ
കൈമുട്ടും, കൈവിരലും
പ്രതിഷേധിക്കുന്നു....
ഇങ്ങനെപോയാൽ എന്താകും
ദാ ഒരുമിനിട്ടേ....
ആരോ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട്
വല്ല സുമുഖിയുമായിരിക്കുമോ
ഒന്നു നോക്കിയിട്ട് വരാം..
കിനാവ്
No comments:
Post a Comment