ഡിസംബറിന്റെ പനിനീർപ്പൂ
വഴിയെ പോകുമ്പോൾ ബഹുമാനത്തോടെ അവൾ
തന്നതൊരു ചുവന്ന പനിനീർപ്പൂ...
അതവളുടെ കർത്തവ്യമായിരുന്നു
കിട്ടാനുള്ളതൊരു പൂന്തോട്ടം..
മോഹിച്ചതില്ലൊരിതൾ പോലും
മോഹഭംഗങ്ങൾ വരുമെന്നറിവോടെ
എന്നിട്ടും
ആ ഒരു പുഷ്പം
തൊട്ടുണർത്തിയെൻ
കനവിൻ പനിനീർ പന്തലിനെ
പനിനീർ പുഷ്പമായ് അവൾ വരും വരാതിരിക്കില്ല...
ഋതുക്കൾ സാക്ഷി
കിനാവ്
No comments:
Post a Comment