യാത്ര, വിടപറയൽ യാത്ര.,
ഇന്നു പതിവുകളെല്ലാം തെറ്റി.
കാണാന്നു പറഞ്ഞിരുന്നു, പക്ഷെ എഴുന്നേൽക്കുമ്പോൾ മണി ഒമ്പതായി.
അവൾ പോകട്ടെ, തിരികെ വരുമ്പോൾ കാണാം, നാളെ....
മനസ്സു ആകെ അസ്വസ്ഥമായിരുന്നു.
സഹപ്രവർത്തകന്റെ രാജി, ഒന്ന് തിരിഞ്ഞുപോലും നോക്കാത്ത സഘടന,
അപ്പോൾ കാണുന്നവനെ അപ്പൻ എന്നു വിളിക്കുന്ന ........
രണ്ടുമണി വണ്ടിയും കിട്ടിയില്ല....
ഇതു കുന്ദംകുളം ഗുരുവായൂർ വണ്ടിയാ
ഞാനും ഡ്രൈവറും ഒരുമിച്ചാ ഓടിക്കുന്നതു... മുൻസീറ്റിൽ....
ബിവറെജസിലെ ക്യൂ കാരണം റോഡ് പലയിടത്തും ബ്ലോക്കാ.,കുടിയന്മാർ..തീരാശാ.....
ചുരത്തിലെത്തി, റോട്ടിൽ് മുഴുവൻ
വണ്ടികളാ, ന്യൂ ഇയർ ആഘോഷങ്ങളുടെ തുടക്കം.
ചെത്ത് ബൈക്കന്മാർ സൂക്ഷിച്ചാൽ വീട്ടിൽ അമ്മയുടെ കണ്ണ്നീരിനു നന്ന്...
ടൂർ വിവരണങ്ങൾ കുറച്ചു തീർക്കാനുണ്ട്...
നെയ്യപ്പവും ചായയും, ഡ്രൈവറും കണ്ടക്ടറും പിന്നെ ഞാനും, ചേച്ചീടെ ഇന്നത്തെ ചായ കലക്കി..
തിരികെ സീറ്റിലിരുന്നു അറിയാതെ മുന്നോട്ട് നോക്കിപ്പോയി....
ഗിരിജയിലെ പഴയ ഷക്കീല പടങ്ങളെ വെല്ലും. ബസു കാത്തു നിൽക്കാ ഭാര്യേം ഭർത്താവും, പുതുമോടിയാ,
എന്നാലും ആ കഴുത്തു ഒന്നു കേറ്റി വെട്ടായിരുന്നു. ..എങ്ങിനെ നോക്കാതിരിക്കും..പാവം
ഞാൻ
ഡ്രൈവർ ഉഷാറിലാ, നെയ്യപ്പത്തിന്റെ
ആലസ്യമില്ല....
അതോ കാഴ്ചകളുടെ ...
പെരിന്തൽമണ്ണ,
അടുത്ത ബസ്സിനു കാത്തിരിപ്പാ
കൂട്ടിനിവളുള്ളതിനാൽ സമയം
പൊയതറിഞ്ഞില്ല....
അതികം തിരക്കില്ലാതെബസ് വന്നു....
മൂന്നുരൂപ ബാക്കി തരാനുള്ളതിനു
നാലു തന്നിട്ട്, ഒരു രൂപ ഉണ്ടാകുമോന്നു
കെ.എസ്.ആർ.ടി.സി. കണ്ടക്ടർ....
ഞാനൊന്നു പതിയെ നുള്ളിനോക്കി
ഇല്ല സ്വപ്നമല്ലതന്നെ
അയാളുടെ മുഖത്തേക്കു നോക്കി
ശരിയാ സത്യം തന്നെ.
നല്ല കാഴ്ചകൾ, നല്ല അനുഭവം വിടവാങ്ങുകയായ്
ഒരു വർഷം കൂടി...
തിരിഞ്ഞുനോക്കുമ്പോൾ
നഷ്ടപ്പെടലിന്റെ വിങ്ങലുകൾ, 2014
..ഒന്നുറങ്ങാം
....സിന്ദഗീ ബർ നഹീ ബൂലേഗി
വ ബർസാത് കി രാത്ത്
ഏക് അഞ്ജാനു മുസ്സാഫിർ കി മുലാകാത് കി രാതു....
മുഹമ്മദു റാഫിയുടെ സ്വരം....
അതും ഒരു ഡിസംബറിലെ രാവായിരുന്നു....
മഞ്ഞുള്ള നനുനനുത്ത വിടവാങ്ങൽ മാസം, പതിയെ കൈവീശിത്തുടങ്ങി
ഇനി മണിക്കൂറുകൾ മാത്രം...
വെറുതെ കിനാവിനെ കൂട്ട്പിടിച്ചു
ആരുമില്ല അലോസരപ്പെടുത്താൻ
അവളൊഴികെ
വിടപറയൽ രാവായതിനാലാവാം
അവളിന്നു പതിവിലും സുന്ദരി ആയിരുന്നു, പാലപ്പൂക്കളുടെതാണോ
അല്ല ഇലഞ്ഞിപ്പൂവിന്റെ ത്രസിപ്പിക്കുന്ന
ഗന്ധമാണു.....
തലയിൽ ചൂടിയിട്ടുമുണ്ട്...
രൗദ്രതയ്ക്കൽപ്പം കുറവുണ്ട്
മിഴിക്കോണീൽ
വശ്യതയാണു മുറ്റു നിൽക്കുന്നതു
ഏഴഴകിൻ വശ്യത...
ഒരുപക്ഷെ വശികരിച്ചകത്താക്കാനാകും
2014 ൻ കുടിലതകളെ.....
ചെറിയ വിശപ്പുണ്ട്
ഒരു നെയ് റോസ്റ്റും രണ്ട് ചപ്പാത്തിയും
ഇനി ഈ വർഷം ഇതു രണ്ടുമില്ല
പാവം ഞാൻ....
ഇനി 25 കിലോമീറ്റർ
ബസ് പോണ്ടിച്ചേരിക്കുള്ളതാ
ഇടയ്ക്ക് സ്റ്റോപ്പുണ്ടോ എന്നു ചോദിച്ചു തന്നെ കയറി......
ചാർജ്ജ് ഡബിളാ എന്നാലും
വേണ്ടീലാാാ...
ഇലഞ്ഞിപ്പൂസുഗന്ധത്തിൽ
മയങ്ങിയതോണ്ടാകും
ഇറങ്ങാനുള്ള സ്ഥലത്തു തന്നെ നിർത്തി തന്നു...
നന്ദിയും, പുതുവത്സരവും ആശംസിക്കാൻ മറന്നില്ല....
തുടികൊട്ടും പാട്ടും തുടങ്ങിക്കഴിഞ്ഞു
പുതുവർഷത്തെ വരവേൽക്കാൻ
...കൊഴുക്കട്ടെ...
പുതുവത്സരാശംസകൾ
ഇനി ഈ വർഷം യാത്രയില്ല...
കിനാവ്
No comments:
Post a Comment