Thursday, 18 December 2014

പ്രിയ   സരിതെ നീയെന്തെ ഇങ്ങനെ

പ്രിയ   സരിതെ നീയെന്തെ ഇങ്ങനെ

ബോക്സിങ്ങിൽ നീ രാജ്യത്തിന്റെ മാനം കത്തു,
ഉപ ഭൂഗണ്ഡത്തിൻ രോമാഞ്ചമായി
ഓരോ ഇടിയിലും അസ്ഥി നുറുങ്ങും
വേദന നീ ഭാരതാമ്മക്കായ് പേറി,

അമ്മിഞ്ഞപാലിൻ മാധുര്യം നുണയും നിന്റെ കൈകുഞ്ഞിനെ നീ മാതൃരാജ്യത്തിനായി താത്കാലികമെങ്കിലും മറന്നില്ലേ

നിനക്കു കിട്ടിയതോ

മുക്കാൽ ലക്ഷം രൂപ പിഴ
പതിനാറു സംവത്സരങ്ങളേക്കാൾ
ദൈർഘ്യമുള്ള ഒരു വിലക്ക്

എല്ലാം പൊറുക്കാം, നിനക്കാകുമോ
സരീ നിനക്കാകുമോ....
കൂടപ്പിറപ്പിനേക്കാൾ നീ സ്നേഹിച്ച
നിന്റെ ബോക്സിങ് ഗ്ലൗ
കൈകൊണ്ട് തൊടാതിരിക്കുവാൻ

ചുറ്റുപാടുകളോടുള്ള പ്രതിഷേധം
ഒരുക്കു മുഷ്ടിയിൽ ആവാഹിച്ചു
പഠിച്ച നീ,
പലതും മറന്നുപോയി
മഹാരതേ നീ പലതും മറന്നുപോയി

കാലമിതു കലികാലം
പ്രതിഷേധിക്കരുത്
കണ്ണുകൾ കൊണ്ട് പോലും

അധികാരികൾ ദൈവത്തിനെ സൃഷ്ടിച്ചവരാണു
അവരോട് പ്രതിഷേധിക്കരുത്
പരുഭവിക്കരുത്
അവരുടെ തെറ്റുകൾ ശരികളാണു

നിന്നോടുള്ള ദേഷ്യം തീരാതെ
നിന്റെ ജീവനാം പതിയെയും അവർ വിലക്കിയില്ലെ, നിന്റെ പരിശീലകനെയും വെറുതെ വിട്ടില്ലല്ലോ

നിന്റെ നാമദേയത്തിൽ നാടിന്നഭമാനമായിരിക്കുന്നവർ
നാട് ഭരിക്കുന്നത് നീ കാണുന്നില്ലേ

നീ നാരീ, വെറും ഭാരത സ്ത്രീയാണു

നീ വളരണം

നീ പഠിക്കണം
വെറും പെണ്ണായി
നിഷ്ക്കളങ്കമായി പൊട്ടിക്കരയാനല്ല
പ്രതിരോധിക്കാനല്ല

വസൂലാക്കാൻ, അസത്യങ്ങളുടെ തോഴനാകാൻ, ക്ഷിപ്രവിജയങ്ങൽ
കൂട്ടികൊടുപ്പിലൂടെ നേടാൻ

നാളെകൾ അവരുടെതാണു സഖേ
നാളെകൾ അവരുടെതാണു
അവർക്കെ നിലനിൽപ്പുള്ളൂ....

അടിക്കുറിപ്പ്

വലിച്ചെറിയുക നീ വലിച്ചെറിയുക
ഔദാര്യങ്ങൾ

ഇനിയും മരിച്ചിട്ടില്ലാത്ത സത്യങ്ങൽ
നിങ്ങൾക്കായുണ്ട്...
ഈ ഉപഭൂഖണ്ഡത്തിൻ മണൽത്തരിപോലും നമിക്കുന്നു നിന്നെ....

ലോകത്തിനറിയാം
സത്യമെന്തെന്നു.
ഭാരതീയർ ഞങ്ങൾ മറക്കില്ലൊരുനാളും
മുലപ്പാലിൻ മണമാർന്ന നിൻ
കൈകുഞ്ഞിനെയും
നിന്നെയും
ഞങ്ങളത്രമേൽ സ്നെഹിച്ചിടുന്നു
നിന്നെ പ്രിയ സഖേ

കിനാവ്....

No comments:

Post a Comment