മനം നിറഞ്ഞ മഗല്യം
വെറുതെ പൂത്തകാശും വച്ച്
തന്റെ അയൽക്കാരൻ പട്ടിണികിടക്കുമ്പോൾ..മൂന്നും നാലും തവണഹജ്ജിനുമാത്രം പോകുന്ന
ഹാജിമാർ കണ്ടു പഠിക്കണമീ
മുഹമ്മദ് കുട്ടിയെ
മഹാനായ ഹാജിയാരെ.
സ്വന്തം രക്തത്തിൽ പിറന്നതല്ലെങ്കിലും
നിരാലമ്പരായ ആ പതിനൊന്നു മൊഞ്ചത്തികളെയും സ്വന്തം മകളെപ്പോലെ കണ്ടു...
സുമയ്യക്കു കൊടുത്തതുപോലെ
കൈനിറയെ പൊന്നും
മനസ്സ് നിറയെ സ്നേഹവും
കൊടുത്താണു ഈ പതിനൊന്ന് പേരെയും , ആ വന്ദ്യ പിതാവു
കൈപിടിച്ചേൽപ്പിച്ചതു..
പുതു ജീവിതത്തിലേക്കായ്...
ആ നിരാലംബ നവ മിധുനങ്ങളുടെ
പ്രാർത്ഥന മാത്രം മതി
സ്വർഗ്ഗത്തിന്റെ ഏഴു കവാടങ്ങളും
ആ പുണ്യാത്മാവിനു മുൻപിൽ
മലർക്കെ തുറക്കാൻ....
ഇനിയുമൊരായിരം
യുവതികൾക്ക്
മാംഗല്യ ഭാഗ്യത്തിനുതുകും
വിതം അദ്ദേഹത്തിന്റെ
ആയുസ്സിനെയും, കഴിവിനെയും
പടച്ചവൻ അനുഗ്രഹിക്കട്ടെ
നമുക്കു തോളോട് തോൾ
ചേർന്ന് പ്രാർത്ഥിക്കാം
പാവങ്ങളുടെ രക്ഷയ്ക്ക് ദൈവത്തിന്റെ കൈത്താങ്ങ്.
ഒരു രൂപപോലും ദാനം ചെയ്യാൻ മടിക്കുന്ന നാമേർക്കും ഇതു മാതൃകയാവട്ടെ...
കിനാവ്..
No comments:
Post a Comment