Thursday, 18 December 2014

യാത്ര

കിതച്ചും പരുഭവിച്ചും
വിറങ്ങലിച്ചും
പ്രതിഷേധത്തോടെയാണിന്നവൾ
വന്നത്
ഒരു നാഴികയിലേറെ വൈകി യിട്ടും 
കണ്ണും നട്ട് കാത്തിരിക്കുന്നവരെ
കണ്ടപ്പോഴാണു ആ മുഖമൊന്നു പ്രസാദിച്ചത്
സാരമില്ലെന്ന ഭാവത്തോടെ
വൈകിപ്പോയതു ഓടിനികത്ത ാ ം എന്ന  ആത്മവിശ്വാസം സ്ഫുരിക്കുന്ന
പ്രസന്നതയോടെ
ഞങ്ങൾ യാത്ര തുടങ്ങി
ഇച്ചിരി വൈകിയതോണ്ട്
പരിഭവം പറഞ്ഞു അവളെ കാത്തു
നിൽക്കാതെ അവൻ
ഇന്റെർസിറ്റി പോയിക്കഴിഞ്ഞിരുന്നു
നാളെ ക്കാണമെന്ന് നിറ്ക്കൂട്ടിൽ 
ചാലിച്ച്  ആകാശ നീലിമയിൽ
കാമുകിക്കുള്ള സന്ദേശ്ം
എഴുതി വയ്ക്കാൻ കള്ളകാമുകനവൻ
മറന്നില്ല

തിരിച്ചു വരുമ്പോഴും കാണാ നാ  കില്ല , 
നാളെവരെ കാത്തിരിക്കണെമെന്നുള്ളതോണ്ടാവും
അവൾ ഇപ്പോൾ പതിവിലും
വേഗത്തിലാണു പോക്ക്

ഇപ്പോൾ അവളുടെ മുഖത്ത്
പ്രധിഷേധ ലാഞ്ചനയല്ല
പരിഭവമല്ല
നാളേക്കുള്ള കാത്തു നില്പിന്റെ
മാധുര്യമാണു
നാളെ കൈമാറാൻ ഒരു പനിനീർപ്പൂ
സ്വന്തമാക്കാനുള്ള ഓട്ട മാണു
..കിനാവ്..

No comments:

Post a Comment