യാത്ര 8. ഉന്മാദയാത്ര
ഇടയ്ക്കിടെ ഓരോന്നു നരച്ചു തുടങ്ങിയതുണ്ട്, പെയിന്റ് അടിക്കാർന്നു,
ഓ അവളുടെ കാര്യല്ലോട്ടൊ
എന്റെ കാര്യം തന്നെ.
ഇന്നു സർക്കാർ വണ്ടീലാ യത്രാ
സർക്കരുദ്യോഗം ആയതോണ്ടല്ല
എക്സ്പ്രസ് എയർ ബസാ
ആർക്കും കേറാല്ലോ
കായ് കോടുത്താപ്പോരെ
ഊശാം താടിയെല്ലാം വച്ച് സുമുഖനാ യ
ചെറുപ്പക്കaരൻ കണ്ടക്ടർ....
ബസ്റ്റാന്റിലെത്തിയപ്പോൽ
ബസു അനങ്ങി തുടങ്ങിയിരുന്നു
പക്ഷെ ഇന്നെന്റെ ദിവസാ
ഏറ്റവും പുറകിലത്തെ സീറ്റിൽ
നടുക്കൊരു ഗ്യാപ് കിട്ടി..
ഒന്നിരുന്നിട്ട് മൊബൈൽ എടുക്കാന്നു കരുതീപ്പഴേക്ക്, തൊട്ടടുത്തിരിക്കുന്ന
പയ്യൻ സ്മാർട്ടാകാൻ തുടങ്ങി
രണ്ടെണ്ണം ഉണ്ടു കൈയിൽ
ഒന്നു സാധ, ഒന്നു സ്മാർട്ട്
എന്തെ വണ്ടി അനങ്ങുന്നില്ലല്ലൊ
നിർത്തീതാ,വിട്ടു
കുഴൽമന്ദം
....കുറ്റം പറയരുതല്ലൊ
റോഡ് മോശാണേലും,,വണ്ടി സൂപ്പറാ
അതൊണ്ട് റ്റൈപ്പിങ് നടക്കുന്നു
പയ്യൻ ഒതൊങ്ങീട്ടോ
ഹെഡ് സെറ്റെടുത്ത്
കർണ്ണ പടത്തിൽ തിരുകി
മയക്കത്തിലേക്കു വീണു
ബാറ്ററി കുറവാകും
അല്ലെൽ പിന്നെ വാട്ട്സപ്പും
ഫേസ്ബുക്കും ഇല്ലാതെ ഈ പ്രായത്തിൽ....
എന്തേലും ആകട്ടെ
അവർ എത്തിക്കാ ണുമോ
ഞാനായിരിക്കുമോ ആദ്യം...
അവളെം കൂട്ടിയാലൊ...
ഒരു നേരം പോക്കിനു
പക്ഷെ ഒരു കുഴപ്പം ഉണ്ട്
കാർക്കൂന്തൽ കെട്ടിവയ്ക്കാൻ
പറഞ്ഞാൽ കേൾക്കൂലാ
വെള്ള സാരിയെ ഉടുക്കൂ
പിന്നെ ചിലപ്പോൾ......
എന്തായാലും കൂട്ടാം. ഒന്നൂല്ലേൽ
അവളല്ലെ എനിക്കി ബസ് പിടിച്ചു തന്നതു...നിങ്ങളെന്തു പറയുന്നു.
എന്തായാലും കൂട്ടാം. പ്രോഗ്രാം കഴിയുമ്പോൽ, നേരം ഇരുട്ടും, ഇരുട്ടിയാൽ അവളും
ഉന്മാദിനിയാകും. പിന്നെ തൂലികയിൽ ആവാഹിക്കാം. അതൊരു സുഖാ
ഏകാന്ത്തയിൽ നല്ല ഇമ്പമുള്ള ജഗജിത്സിങ് വരികൾ പോലെ.....
വൊ....നശാ......
ഇടതു വശത്തുള്ള പയ്യന് , എന്റെ
ഉന്മാദം പിടിക്കിട്ടി എന്നു തോന്നുന്നു
ഇടയ്ക്കിടെ നോക്കുന്നുണ്ട്....
....
വസന്തോദയങ്ങളും,
മഴക്കാലവും, കടന്നുപോയ്
പെയ്തൊഴിഞ്ഞു
മഞ്ഞും കുളിരുമായി
എത്രമാത്രം മുടിയായിരുന്നു
എല്ലാം പോയി, ഇപ്പോ ആകെ പത്തെണ്ണം, അതിൽ
രണ്ടെണ്ണം കളറും മാറി
എല്ലാരും പെയ്ന്റടിച്ച് കുട്ടപ്പന്മാരായി വരും, ഓ ഇതു മതീന്നെ
ഉള്ളതു പോലിരിക്കട്ടെ
എന്തു നോക്കാനാ.....
.......
ഒന്നുറങ്ങിപ്പൊയി.....
നല്ലവെയിലുണ്ട്, ചില്ലിനുള്ളിലൂടെ
അരിച്ചെത്തുന്നുണ്ട് ചൂടുപിടുപ്പിക്കാൻ
പുറത്തു കൊള്ളാം
വയലേലകളും, ഫ്ലക്സ് ബോഡുകളും
പിന്നെ അജിത്തിന്റെ കിളിപോയ
ടവറുകളും
അവിടവിടെ പാലത്തിനുള്ള കോൺക്രീറ്റുകൾ ഉയരുന്നുണ്ട്
ഒന്നുമായില്ല മംഗലം പാലം
എത്തിയതെ ഉള്ളൂ
ഡ്രൈവർ കൊള്ളാം , ഉശിരുണ്ട്,
തിരുവനന്തപൂരത്തു എത്തിക്കണം ശകടം.
ഇപ്പഴാ ഓർത്തെ
അവൾ എന്തു വിചാരിക്കും രെയിൽ വെ സ്റ്റേഷനിൽ കാണാതിരുന്നാൽ
പരിപാടിയെകുറിച്ച് പറഞ്ഞിരുന്നു
പക്ഷെ ഇന്നാണെന്നു പറഞ്ഞില്ലാല്ലൊ ഞാൻ..
സാരല്യ പൊയ്ക്കോളും
വീട്ടിലേക്കല്ലെ
തുടരും
കിനാവ്
No comments:
Post a Comment