സുനാമി
അതെ അന്നൊരു ഞായർ ആയിരുന്നിരിക്കണം,
എനിക്കിപ്പോഴും ചെറിയ ഓർമ്മയുണ്ട്
ഒരു കല്യാണ വീട്ടിൽ ഭക്ഷണം വിളമ്പികൊടുക്കുകയായിരുന്നു
ആരൊ വന്നു പറഞ്ഞ്പ്പോൾ ആദ്യം
വിശ്വസിച്ചില്ല.
കടൽ പ്രണയിക്കും കരയെ
തെല്ലൊരു ആവേശത്തോടെ തന്നെ
എന്നാൽ ഇങ്ങനെ രൗദ്രഭാവത്തിൽ
സർവ്വവും പിഴുതെടുത്തു
കണ്ണിൽ കണ്ടെതിനെയെല്ലാം
ചൂഴ്ന്നെടുത്ത്
നാശകാരിണിയായ്
അറിയില്ലായിരുന്നു അങ്ങനൊരു ഭാവത്തെ, കേട്ട് കേൾവിയില്ലായിരുന്നു
എല്ലാം അങ്ങിനെയല്ലല്ലോ.,.
കണ്ണിൽ കണ്ണും നട്ടിരുന്ന പ്രണയം
അരവയറിനു അമ്മമടിത്തട്ടിൽ മല്ലിടാനിറങ്ങിയ മുക്കുവർ
നേരം പോക്കിനു കടൽ കാറ്റുകൊള്ളാനിറങ്ങിയ വയോദികർ
തീരത്തെ അക്ഷരമുറ്റത്ത് ഒരുവിട്ട് പഠിക്കുന്ന ബാല്യം
ആദ്യമായി മഹാസമുദ്രം കാണാനെത്തിയ കുരുന്നുകൾ
കടലിനു കടല വിറ്റ് അരിവാങ്ങുന്ന.
ആയിരങ്ങൾ
നിറമുള്ള ഓർമ്മകൾ അഭ്രപാളികളിൽ പകർത്താനെത്തിയവർ
കടലമ്മയോട് സൗഹൃദം ചൊല്ലി
ചലിക്കുന്ന വണ്ടിയിലിരിക്കുന്ന
യാത്രക്കാർ
എല്ലാം എല്ലാം
ഒന്നു കണ്ണടച്ചു തുറക്കും മുമ്പ്....
ഓർമ്മകൾ മാത്രമായി
വെറും നനുനനുത്ത ഓർമ്മകൾ മാത്രമായി
ആദരാഞ്ചലികൾ പ്രിയപ്പെട്ടവരെ
കിനാവ്
No comments:
Post a Comment