പാൽ ഞാനേകിയില്ല നിനക്കായ്
അതിൽ പാതിയും വിഷമായിരുന്നു.
എൻഡോസൾഫാനിൽ വിളഞ്ഞ
പഴങ്ങൾ നൽകിയില്ല
എനിക്ക് നിന്നോട് വാത്സല്യമായിരുന്നു.
കുടിക്കാൻ കുപ്പി വെള്ളം കരുതിയില്ല നിനക്കായ്
കലർപ്പില്ലാത്ത പച്ചവെള്ളം നിന്റെയവകാശമല്ലെ..
ചുട്ട പത്തിരികൾ നിനക്കു
ഞാൻ നൽകിയില്ല
അതിൽ പാതിയും കീടനാശിനി.
നീ അറിയുന്നില്ലേ..
തോട്ടത്തിൽ വിളയും
ഞാവലും നേന്ത്രയും പൂവനും ചാരപ്പുവനും
പൂജക്കതളിയും
പേരയും അത്തിയും
നട്ട് വളർത്തിയത് നിനക്കായ്
ജൈവ വളങ്ങൾ മാത്രം നൽകി .
എന്നിട്ടും എന്നിട്ടും..
എൻ തൊടിയിലെ പനിനീർ കുടിവെള്ളം, നിറയും, കിണർ
അതും നിനക്കായി....
എന്നിട്ടും നീ യെന്നെ മനുചനിൽ
പെടുത്തിയില്ലെ
ഭീതിയോടെ എന്നെ നോക്കിയില്ലെ
എൻ കണ്ണാ അണ്ണാറകണ്ണാ...
ഞാനെന്തുനു മനുചനായി പിറന്നൂ
കിനാവ്
No comments:
Post a Comment