ആത്മാവ്
യേശു അപ്പമെടുത്ത്, ആശിർവദിച്ച്, മുറിച്ച്, അവർക്ക് നൽകികൊണ്ട്
അരുളിചെയ്തു,: ഇതു സ്വീകരിക്കുവീൻ
ഇതു എന്റെ ശരീരമാണു
ലൂക്ക 22:15:20
കുടിയേറി തങ്കച്ചൻ തൻ കുടുംബം
സ്വാതന്ത്ര്യപ്രാപ്തിക്കും മുൻപേ
വയനാടൻ കാട്ടിൽ
മല്ലിട്ട് മണ്ണിനോടും വിണ്ണിനോടും...
പരീക്ഷണങ്ങൾ..നടുവോടിച്ചു കാലം
കടൽ താണ്ടി
മണലാരിണ്യത്തിലും..
പടവെട്ടി നിലനിൽപ്പിനായി...
കെട്ടിപ്പൊക്കി കുടിലോരെണ്ണം..
ഒന്നല്ല ആറെണ്ണം....
വിശ്വസിച്ചു...
യേശു തൻ മൊഴിയിൽ
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക
പകുത്തു നൽകി
തൻ ശരീരം നാടിനായി....
ദീപയ്ക്കും
ഇസ്മായിലിനും
ഓമനക്കും
പാപ്പച്ചനും
പിന്നെ സ്റ്റീഫനും
ഇടമാകുന്നു തലചായ്ക്കാൻ...
അന്തിയുറങ്ങാൻ....
തേടിയെത്തട്ടെ അനുഗ്രഹങ്ങൾ
ആ മഹാനുഭാവനെ....
&&&&&&&&&&&&&&&
കണ്ടുപഠിക്കട്ടെ കോമരങ്ങൾ..
മതം മാറ്റാനും
പേരുനോക്കി തരംതിരിക്കാനും
മിനക്കെടും കപടർ
പേരിനും നാളിനും മതത്തിനും ജാതിക്കും വര വയ്ക്കുന്നവർ...
കണ്ടുപഠിക്കട്ടെ, ഇതിനുമപ്പുറം
പണത്തിനുമപ്പുറം ലോകമുണ്ട്..
കാലമുണ്ട്, കാലാന്തരങ്ങളുണ്ട്..
നല്ലമനമുണ്ട്
സാഹോദര്യത്തിനും
പാലമൃതാം സ്നേഹത്തിനും
ഇനിയും വിളനിലങ്ങളുണ്ട്..
ജാതിമതവിദ്വേഷങ്ങൾക്കുമപ്പുറം...
കിനാവ്.
No comments:
Post a Comment