തയ്യാറെടുപ്പ്
ഇന്നവൾ വരും
പാലപ്പൂവിന്റെ നറുമണമൂണ്ട്
മന്ദ മാരുതനിൽ
മുടിയഴിച്ചിട്ട്
കണ്ണിൽ പ്രതികാരജ്ജ്വലയുമായ്
വരുമിന്നവൾ
ചൊദിക്കണമെനിക്ക്
നെഞ്ച്പിളർത്തി ചോരകുടിച്ച്
കൊല്ലുവാൻ
പറ്റുമോന്ന് ....
ഒക്കുമെങ്കിൽ
കടം ചോദിക്കണം ഒരുജന്മം
ഇന്നുറക്കമില്ല
പണിപ്പുരയുടെ വാതിൽ
മലർക്കെതുറന്നിരിക്കുകയാണു
ഇക്കുറി മധുരസ്മരണകളിരമ്പും
കല്ലൂരിയല്ല
അഗ്നിയാണു മനസ്സിൽ...
ചുട്ടു ചാമ്പലാക്കണം
ഇടയ്ക്കിടെ നീലവരികൾക്കിടയിൽ
കറുത്തക്ഷരമായി മുറിഞ്ഞതാണു
തൃപ്തിവരാതെ പോയി...
വെട്ടിയും
കീറിയും പാകപ്പെടുത്തണം...മ്
വാർത്തെടുക്കണമവ....
ചുണ്ണാമ്പ് വെന്തുരുകി
പാകം വർമ്പോഴേക്കും.....
കിനാവ്
No comments:
Post a Comment