മൂന്നു വർഷം എൻ കൈപിടിച്ചു നടന്നവൾ
കലാലയത്തിലെ അവസാനദിനം
എന്നോടായ് മൊഴിഞ്ഞ്
ഇനിയെന്നെക്കാണരുത്
മറക്കുക എല്ലാം വെറും മായ
തകർന്നുപോയ് എന്മനം
നീയും നാരിയോ
അഷ്ടിക്കു വകയില്ലാതെ
ഉള്ളതു വിറ്റ് പെറുക്കി പഠിപ്പിച്ച
ഉപ്പയും ഉമ്മയും...
നാളെയുടെതാങ്ങായ് വരുമെന്നോർത്തവരെ കൈവെടിയാനോക്കുമോ....
ഭാണ്ഡകെട്ടെടുത്തു ഞാൻ
സ്വപ്നങ്ങൾ തൻ...
കടലുകൾതാണ്ടി..
അർച്ചാൺ വയറും, കൈത്താങ്ങും
ലക്ഷ്യമതൊന്നുമാത്രം...
മുട്ടിവിളിച്ചു വാതിലുകൾ..
പട്ടിണിയായ്, പരിവെട്ടമായി
ഒടുവിൽ ഒരുവിട്ട് പഠിച്ചതു തുണയായ്
മണലാരിണ്യത്തിൽ
ചുട്ട്പൊള്ളുന്ന തീക്കാറ്റിൽ
വെന്തു വെരുകി എൻ മനം
തളർന്നില്ല, പടവെട്ടി
അന്തിക്കു തലചായ്ക്കാൻ
കുടുസൊരു മുറി, തിരുമുറി
നെയ്തെടുത്തു ഞാൻ സ്വപ്നങ്ങൾ
ഒരു കൂര, ഉമ്മയ്ക്കും ബാപ്പയ്ക്കും
തണലേകാൻ,
പെങ്ങൾക്കു കയറിവരാൻ
അന്തിമയക്കത്തിൽ അലോസരമായ് അവൾ വന്നു നനു നനുത്ത നീണ്ട കൈവിരലുകളുമായി
മറക്കാൻ മനം കൂട്ടാക്കിയില്ല
ചക്കരമാവിഞ്ചുവടും....
അബുവും ഷമീറും ഫൈസിയും
കൂട്ട് കൂടാൻ മണലാരണ്യത്തിൽ
താങ്ങായ് പങ്കുവയ്ക്കലായ്
ഒരു പാത്രത്തിൽ നിന്നും ഒരുമിച്ചുണ്ട്
ഒരിക്കൽ തസ്ക്കരനൊരുവൻ
ഒരുമിച്ചുണ്ടവൻ കൊണ്ടുപോയി
ചിലതെല്ലാം....
പൊള്ളുന്ന മനവും, കാറ്റും
സഹിച്ചു
പൊരുതി നിലനിൽപ്പിനായ്
അവധികിട്ടി അഞ്ചുനാൾ
തിരിക്കണം നാട്ടിലേക്ക്
ഉപ്പയെ ചികിത്സിക്കണം
കൂട്ടുകാർ കുടുംബക്കാർ
എല്ലാവർക്കും കണ്ണ് പെട്ടിയിൽ
എനിക്കെന്തു ഞാനെന്തെന്നു ചിലർ
ഹാ പാവം പ്രവാസി ഞാൻ
ഒരു പാവമാം പ്രവാസി
രാജ്യത്തിനുവേണമെന്നെ
വിദേശനാണ്യത്തിനായ്
വോട്ടെനിക്കില്ല
രാഷ്ട്രനിർമ്മാണത്തിൽ പങ്കില്ല
ജീവിച്ചല്ലെ മതിയാകൂ
കിനാവ്
No comments:
Post a Comment