നേരമ്പോക്ക്
ആസക്തി, പിടിച്ചു നിൽക്കാനാകാത്ത
ആസക്തി,
മദ്യം വിഷമല്ല, നേരമ്പോക്കാണു
ആഘോഷങ്ങളിൽ
വിയോഗത്തിൽ
വിരഹത്തിൽ
ഉദ്ദിഷ്ടകാര്യത്തിനു
സ്ഥലമാറ്റത്തിനു
യാത്രയയപ്പിൽ
ഉദ്യോഗകയറ്റത്തിനു
സസ്പൻഷനു
ഇരുപതു രൂപയുടെ ലോട്ടറി കിട്ടിയതിൽ
എന്തിനു ഒരവിചാരിത മിസ്സ്കോളിനു
ഫേസ്ബുക്കിൽ 25 ലൈകും
രണ്ടും കമന്റും കിട്ടിയതിനു
പിന്നെ
നൂറ് രൂപ ബിസിനസ്സിൽ ലാഭം കൂടിയതിനു
നഷ്ടകച്ചവടത്തിൽ മനം നൊന്ത്
ഡീസൽ വിലക്കുറവിനു
തേങ്ങയൂടെ താങ്ങുവില കൂട്ടി
നാളികേരവില കുത്തനെ ഇടിഞ്ഞു
സൂപ്പർസ്റ്റാർ പടം എട്ട് നിലയിൽ പൊട്ടി
സരിതപ്പടം തകർത്തു
ബസ് ചാർജ്ജ് കുറച്ചില്ല
വിഷമം
കെ.എസ്.ആർ.റ്റി.സി. ഇന്നു സമയത്തിനെത്തി
ബാക്കിയുള്ള ഒരുരൂപയും കിട്ടി
അപ്പുറത്തെ ചേട്ടന്റെ മതിൽ പൊളിഞ്ഞു
ഹൈക്കോടതി വിധി വെള്ളത്തിനനുകൂലം
സുപ്രീം കോടതി ഞെട്ടിച്ചു സ്റ്റേ..
ഞായർ ഡ്രൈ ഡെ
ഹൈവെ ബാർകൾ പൂട്ടി
ഡ്രൈ ഡെ തീരുമാനം മാറ്റി
മാവോവാദി ആക്രമണം
മുല്ലപ്പെരിയാർ ജല നിരപ്പു കൂടി
ഇന്നു തനിച്ചായിപ്പോയി
ഭാര്യപിണങ്ങി
അവൾക്ക് രണ്ട് പൊട്ടിക്കണം
ഇങ്ങനെ കാരണങ്ങൾ വിഭിന്നം
പോംവഴി ഏകം
മലയാളി എവിടെത്തും.....
എപ്പോൾ തീരൂം.....
കുടുമ്പത്തിൻ വറ്റാത്ത
അശ്രുകണങ്ങൾ മാത്രം ബാക്കി...
കിനാവ്
No comments:
Post a Comment