ബേക്കൽ ഒരു വിനോദയാത്ര
ച്ഛിന്നച്ഛിന്നആസൈ
ശിരഗഡിക്കുമാസൈ
മുത്തു മുത്തു ആസൈ
മുടിന്തവിത്ത അസൈ,
വെണ്ണിലവു തൊട്ടു
മുത്തമിട ആസൈ
റോജയിലെ മിന്മിനി പാടിയ ഈ വരികൾ ഒന്നുമൂളാത്ത മലയാളികൾ ഇല്ലതന്നെ
ഈ പാട്ടിലൂടെയാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം ഏറെ പ്രശസ്തമായത്. സാമുറായി, റിഥം, തുടങ്ങിയ തമിഴ് സിനിമകളിലും സന്തോഷ് ശിവന്റെ ഷാരുഖ് ഖാൻ ചിത്രമായ അശോകയിലും നമ്മൾ ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചതാണ്...
ഇപ്പോൾ മനസ്സിൽ......
ഉയിരെ ഉയിരെ വന്നു എന്നോട് കളന്തിവിട്
ഉയിരെ ഉയിരെ എന്നൈ ഉന്നോട് കളന്തിവിടു........
നെഞ്ചോട് കലൈന്തിവിട്...
1995 ൽ ബോംബ എന്ന സിനിമയിൽ ഹരിഹരനും കെ എസ് ചിത്രയും ചേർന്നു പാടിയ മനോഹര ഗാനം...
92 ലെ, മനുഷ്യ ജീവിതങ്ങളെ പച്ചക്കു കത്തിച്ച വർഗ്ഗീയ കലാപത്തിന്റ് പശ്ചാത്തലത്തിൽ നിർമ്മിച്ച. മനോഹര പ്രണയകാവ്യമാണു ബോംബെ....
ബേക്കൽ കോട്ടയുടെ മുകളിൽ നിന്ന്
ചിത്രീ കരിച്ച ആ പാട്ടിൽ മനീഷാകൊയ് രാളയുടെ പ്രകടനം ഒരു കലാകരനും മറക്കില്ല......
ഇവിടെയെത്തിയതറിഞ്ഞില്ല
മനസ്സിൽ മുഴുവൻ ഉയിരെ, ഉയിരെ,...
ഈ കോട്ടയുടെ മൂകളിൽ കയറിനിന്നു ശത്രുസൈന്യത്തിന്റ് നീക്കങ്ങൾ വീക്ഷിക്കാൻ രസമാണു...ഇപ്പോൾ!
ഓരുകാലത്ത്
കലാപങ്ങളുടെ കേളീനിലമായിരുന്ന (ഇന്നോ?) കണ്ണൂരിന്റ് ഹൃദയത്തിലുള്ള
മാട്ടൂൽ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നുമാണു ഇന്നത്തെ യാത്ര ആരംഭിച്ചതു.
വളപട്ടണം പുഴയുടെ ഓരം ചേർന്നു കുളിർമ്മയുള്ള ഇളം കാറ്റിൻ തഴുകലേറ്റ്
ഞങ്ങൾ പതിയെ ചരിത്ര മുറങ്ങുന്ന ബേക്കലിന്റ വിരിമാറിലേക്കു യാത്രയായി.
വിപ്ലവ പ്രസ്താനങ്ങളുടെ ഈറ്റില്ലമായിരുന്ന , കേരളത്തിന്റെ സംസ്കാരത്തിലും, ചരിത്രത്തിലും മികവുറ്റ സംഭാവനകൾ നൽകിയ
കരിവെള്ളൂർ, ചെറുവത്തുർ എന്നീ ഗ്രാമങ്ങൾ താണ്ടി ഞങ്ങൾ 11 ഓടെ ബേക്കലിലെത്തി.
എല്ലാം ഇവീടെ സുലഭമാണെങ്കിലും ഒരു വെടിക്കുള്ള ജലപാനീയങ്ങൾ ഞങ്ങൾ കരുതിയിരുന്നു.
വെറും അഞ്ച് രൂപയെ വാങ്ങുന്നുള്ളൂ പ്രവേശനത്തിനു. മോടIപിടിപ്പിക്കൽ തകൃതിയായി നടക്കുന്നുണ്ടു...
അർക്കരശ്മികൾ മൂർദ്ദാവിൽ കത്തിയെരിഞ്ഞപ്പോൾ
ഞങ്ങൾ പതിയെ ബീച്ചിലേക്കിറങ്ങി.
മനോഹരതീരം.
പ്രണയാർദ്ര മനസ്സിന്റെ
സാഫല്യ ചിത്രമാണു തിരയുടെ ചിരിയിൽ ഒളിച്ചിരുന്നതു... .
വിരഹത്തിന്റെ നൊമ്പരപ്പാടുകൾ കാണാനില്ല..
സുരക്ഷിത ബീച്ചായതിനാൽ, ഒന്നു നനഞ്ഞു കയറാൻ ഞങ്ങളും തീരുമാനിച്ചു...കടലമ്മയുടെ സ്നേഹസ്പർശം ഞങ്ങളെ, ഉല്ലാസത്തിലാക്കി.
കത്തിജ്വലിക്കുന്ന ആദിത്യ കിരണങ്ങൾ പരാചയപ്പെട്ടു പിൻ വാങ്ങി..
മണിമൂന്നായെങ്കിലും നല്ല ഉഗ്രൻ ശാപ്പാട് കിട്ടി താഴെ കാഞ്ഞങ്ങാട്.
നല്ല ചൂടുള്ള ഇലയട, നാസാരന്ത്രങ്ങൾ സമ്മതിച്ചില്ല. പാർസൾ വാങ്ങീ....
ചില നല്ല കാര്യങ്ങൾ അങ്ങിനെയാ
കാത്തിരുന്നാൽ കൈവിട്ടുപോകും
പോയാൽ പോയതാ...പിന്നെ
പറഞ്ഞിട്ടെന്താ കാര്യം....
കിനാവ്..
No comments:
Post a Comment