Thursday, 18 December 2014

മറുപടി

ഇതിൽ
പുരുഷൻ അടുത്തിരിക്കുന്നതിൽ
വിരോധമില്ലേൽ സ്ത്രീയും
മറിച്ചും ആകാം
തൊട്ടു കൂടായ്മയിൽ നിന്ന്
വിപ്ലവ സമരങ്ങളിലൂടെയാണു
കേരളം നടന്ന് കയരിയത്.
അത് സഹിഷ്ണതയൂടെ നെരിപ്പോടിൽ നിന്നും 
ഉയർന്ന് വന്നതാണു. സ്വയം
മാറ്റത്തിലേക്ക്.
ഇന്നു നമ്മൾ ജീവിക്കുന്നതു പരിഷ്കൃത ലോകത്താണു
ദൈവത്തിന്റെ കൈയ്യപ്പുള്ള
കേരളീയർ പ്രബുദ്ദരാണു.
ചുമ്പനമാണു വിഷയമെങ്കിൽ
പരസ്യ ചുമ്പനം ആഭാസത്തരമാണു.
ഇവിടെയും സമൂഹങ്ങളുടെ വ്യത്യാസമുണ്ട്.

പരസ്യ ചുമ്പനത്തെ പ്രതികൂലിക്കുന്നവരാണു
കേരളീയരിൽ ഭൂരിഭാഗവും
പിന്നെ മറ്റുള്ളവർ ചുമ്പിക്കുന്നതിനെ അനുകൂലിക്കുകയും 
കുടുമ്പകാര്യം
വരുമ്പോൾ തിരിഞ്ഞ്  നിൽക്കുകയും ചെയ്യുന്ന ഒരു
ശതമാനം
ഒന്നിനും കൊള്ളാത്തവരുമുണ്ട്.
കാണാൻ പോകുന്നവരെ കുറ്റം പറയനൊക്കില്ല. ഒരു കേരളീയന്റെ ജിജ്ഞാസ...
മാധ്യമങ്ങൾ. അവർക്കാണു ആദ്യ അടി കിട്ടേണ്ടതു. വെറും നലാംകിട തന്ത്രങ്ങൾ. മാർക്കെറ്റിങ്.
പിന്നെ . സദചാര വാദികൾ.
വെറും പൊയ്മുഖങ്ങൾ. ഞരമ്പു രോഗികൾ.

മറ്റുള്ളവരെ ബഹുമാനിക്കാൻ പ്ഠിക്കുക. അതു ബസിലെ സിറ്റിന്റെ കാര്യത്തിലും, പരസ്യചുമ്പനത്തിലും നന്ന്.
അടുത്തിരിക്കുന്നവർക്ക്
എതിർപ്പില്ലെങ്കിൽ ഇരിക്കുക. പരസ്പരം ഇഷ്ടമാണെൽ അവിടിരുന്നും ചുമ്പിക്കുക. നാട്ടുകാർക്കു അലൊസരമാകരുതു.ഒന്നും.

കൂട്ടം കൂടി ചുമ്പന സമരം നടത്തുന്നതിലും ഇതുബാധകം. അതിഷ്ടപ്പെടാത്ത അംഗീകരിക്കാനാകാത്ത സമുഹത്തെ നമ്മൾ ബഹുമനിക്കുക. പച്ചയ്ക്കു വലിച്ചു കീറാതിരിക്കുക. 
നാളെ സാഹചര്യം മാറാം.
അപ്പോൾ നമുക്ക് . ചുമ്പിക്കാം എം ജി റോട്ടിലും. മാവൂർ റോട്ടിലും.

അയ്യോ . ബസ്റ്റോപ്പെത്തിയല്ലോ
ചുരം കേറിയതറിഞ്ഞില്ല . 
ഈ ഒരു ചുമ്പനത്തിന്റെ കാര്യം.
നല്ല വൃശ്ചികമാസത്തണുപ്പു തന്നെ

അവൾ വാതില്പടിയിൽ കാത്തിരിപ്പുണ്ടാകും..
ഇനി നാളെട്ടോ.

No comments:

Post a Comment