Monday, 29 December 2014

യാത്ര- വിനോദ യാത്ര

യാത്ര- വിനോദ യാത്ര

ഞങ്ങളിപ്പോൾ കാപ്പാട് ബീച്ചിലാണു.
സ്കൂൾ അവധിക്കാലമല്ലെ
രാവിലെ പെട്ടിയും കിടക്കയുമായിറങ്ങിയതാ
വെറുതെ ഒന്നു കാറ്റുകൊള്ളാൻ

ഓരു   അധിനിവേഷത്തിന്റെ കഥ.
516 വർഷങ്ങൾക്കുമുൻപു മഴ കാത്തിരുന്ന   ഒരു മെയ്മാസപ്പുലരിയിലാണു വസ്കോ ഡി ഗാമ ഈ കടപ്പുറത്തു
വന്നിറങ്ങിയതു.
പോർച്ചുഗീസ് കച്ചവടക്കണ്ണുമായി വന്ന അദ്ദേഹം    കുരുമുളകിന്റെയും
കറുകപ്പട്ടയുടെയും ശേഖരം കണ്ട്
മദോന്മത്ത്നായി

ചൂഷണത്തിലൂടെയും, വെട്ടിപ്പിടുത്തത്തിലൂടെയും കഴിവു തെളീയ്ച്ച അദ്ദേഹം പിന്നിട് അതായതു 1524 ൽ ഇന്ത്യയുടെ വൈസ്രൊയിയായ്
അവരോധിക്കപ്പെട്ടു...

....നിങ്ങൾ ഒളിക്കാമറയുടെ നിരീക്ഷണത്തിലാണു.....

ബീച്ചിലേക്കു കയറിവർമ്പോൾ എതിരേൽക്കുന്നതിതാണു...

ഒന്നു ഞെട്ടി, ഇത് എന്തിനാപ്പാ
ഈ ഒളിക്കാമറ....ന്നാപിന്നെ ..നേരെ അങ്ങോട്ട് വയ്ച്ചൂടെ....

പിന്നെയാണു പിടികിട്ടിയതു....
വെറും പേപ്പർക്യാമറയാണേന്നു
പിള്ളേരെ പേടിപ്പിക്കാൻ...
സദുദ്ദേശമാണു....പോട്ടെ.....

അല്ലേലും ഞാനിക്കുറി കൂടുമ്പസമേതാ..  ...

നല്ലകുളിരുള്ളകാറ്റ്, പ്രണയാർദ്രമായ് വീണ്ടും വീണ്ടും
തീര തീരത്തോടടുക്കുന്നു...

ഇവിടെ തിരകൾക്കും,, മണൽത്തരിക്കും ഒരുപാടുണ്ട്
പറയാൻ

അന്നത്തിനു  തിരമാലയോടു മല്ലിട്ട്
കടലമ്മയുടെ കനിവുതേടുന്ന മുക്കുവന്റെ കഥമാത്രമല്ല
അധിനിവേഷ സംസ്ക്കാരത്തിന്റെതു
കൂടിയുണ്ട്.....

കൊതിയൂറും കല്ലുമ്മക്കാ ഉണ്ട്..കൂടുന്നോ....ഉഗ്രനാാാ

ഗാമയിൽ തുടങ്ങിയ പരകായപ്രവേശത്തിന്റെ നീക്കിയിരിപ്
മലയാളെത്തെയും
നൂറ്റാണ്ടുകൾക്കിപ്പുറം
ഏഷ്യൻ ഉപഭൂഗണ്ഡത്തെയും ഇന്നും കാർന്നു തിന്നുകയാണു.....
നമുക്കോരു മോചനമുണ്ടോ
അതോ ഒരു തിരിച്ച്പോക്കാണോ
അഭികാമ്യം.....

ആപ്പൊശരി, ഞങ്ങൾ അടുത്ത സ്വീകരണ സ്ഥലത്തേക്കു നീങ്ങുന്നു

കിനാവ്........

No comments:

Post a Comment