Sunday, 28 December 2014

ഒത്ത്ചേരൽ

ഒത്തുചേരൽ

കലാപരിപാടികൾ കഴിയുമ്പോൾ
രാത്രി മൂന്നര

എല്ലാവരെം യത്രയാക്കി
ഉറങ്ങാനുള്ളവരെ റൂമിലാക്കി
നാളത്തെ ഒഴിച്ചു കൂടാനാവാത്ത പരിപാടികൾക്കായി
കിട്ടിയവണ്ടീൽ ചാടിക്കേറി...
...
ദശാബ്ദങ്ങളുടെ കഥകളൂണ്ട് ഞങ്ങൾ
ഒരു കുടപങ്കിട്ടവർക്ക് പറയാൻ

ഡ്രൈവറുടെ മീടുക്കോണ്ടാകും
ആദ്യം കലാലയ നഗരിയിലെത്തിയതു
ഞാനായിരുന്നു..
പിന്നെ പതിയെ പ്രമോദും, ഫ്രാൻസിസും
ബെജിയുമെത്തി.
ആറുമണിയോടെ പലരും
സ്ഥാനം പിടിച്ചു

അനീഷ്, അജയൻ, ഗണേഷ്, ജൈസൻ, രാജീവ്, ഷാജി, ഷാജു, ശ്രീവത്സൻ,ജെ.കെ., സിനി....
അങ്ങിനെ എല്ലാരും ഹാജർ.

ഔപചാരികയുടെ മുഖപടമില്ലാതെ
വെടിപറച്ചിലുകളുമായി
പരിപാടികൾ തുടങ്ങി.

കാടമുട്ട ആയിരുന്നു താരം, മെഗാഹിറ്റായി, എത്രകഴിച്ചു എന്നെനിക്കുതന്നെ അറിയില്ല, പുല്ലൻ പോലും നല്ല വെട്ടായിരുന്നു....
കൂട്ടിനു നല്ല ഉഗ്രൻ പോത്തു വരട്ടിയതും, കേമം നമ്മുടെ മച്ചാന്റെ മെനു....
വെള്ളമൂറുന്നു...ഷാജി കണ്ണും പൂട്ടിയാ അടിച്ചേ....

തമാശകളുടെ ചുക്കാൻ ബെജിയെന്ന വയസ്സനു തന്നെ. കാണാൻ ആളു വയസ്സനാണേലും, ആൾക്കിപ്പഴും മധുരപ്പതിനേഴാാ,,, ആ വർണ്ണനകൾ ഒന്നു കേൽക്കേണ്ടതാണു,..
ജൈസൻ ഇടയ്ക്കിടെ കേറി ഗോളുകൾ
അടിച്ചു കൊണ്ടെയിരുന്നു.....

കോഒർഡിനേറ്റർ എന്ന നിലയിൽ
മച്ചനും, അഡ്മിൻ എന്ന നിലയിൽ
പ്രമോദും എല്ലാത്തിനും മുൻപന്തിയിൽ തന്നെ......

വെടിപറച്ചിലും, പകുത്തെടുക്കലുമായി
സമയം പോയതറിഞ്ഞില്ല.
അടുത്ത ടേബിലിൾ എപ്പോഴോ കുപ്പികൾ ഒഴിയുകയും പുതിയവ സ്ഥാനം പീടിക്കുകയും ചെയ്തു കൊണ്ടിരുന്നു....

കമ്മ്യൂണിസ്റ്റ് ആശയക്കാർക്കായി
വോഡ്കയും, ലൈറ്റടിക്കാർക്കായി
ബിയറും  മാറിമറിഞ്ഞു കൊണ്ടിരുന്നു...

പള്ളിക്കാർക്കായി ജൈസൻ പ്രത്യേകം
കൊണ്ടുവന്നിരുന്നു വൈൻ, ഹോം  മെയ്ഡാണത്ര. ആൾക്കഹോളില്ല എന്നുപറഞ്ഞ് എന്നെയും നിർബന്ധിച്ചു നോക്കി.
എല്ലാരും കളർ കൂടിക്കുമ്പോൾ
ഞങ്ങൾ മൂന്നുപേരും
മോശ മാക്കിയില്ല
മിറിൻഡയിൽ
ആത്മനിർവൃതിയടഞ്ഞു, എല്ലാം വിഷമാണല്ലോ..

ചെയ്യാത്ത ദുശ്ശീലങ്ങൾ എന്തേലും  ബാക്കി    വേണ്ടെ, പാവം ഞാനും കൂട്ടുകാരും....

സലാഡും മുട്ടയുമെല്ലാം അപ്പോഴെക്കും
തീരാറായിരുന്നു

അടുത്തതു കലാലയം ഒരോർമ്മ...
കവിതാപാരായണം,
രചന, സവിധാനം,നിർമ്മാണം, ചായാഗ്രഹണം, എല്ലാം ഞാനെന്ന പാവം...
...എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു  കേട്ടൂകൊണ്ടിരുന്നു.

ഗിരിജ തിയേറ്ററിന്റെ കാര്യം പറഞ്ഞപ്പോൾ ആർത്തുവിളിച്ച് കൈയടിക്കാൻ ആരും
മടികാണിച്ചില്ല.
വരികളിളൂടെ എല്ലാവരും ഓർമ്മകളുടെ
ചക്കരമാന്തോട്ടം ചുറ്റിനടന്നു കണ്ടു.

നമ്മളിൽ നിന്നു മാലാഖത്തേരിലേറിപ്പോയ
ഷമാശശികുമാർ,
അവർക്കുള്ള ആദരാഞ്ജലിഅർപ്പിച്ചു കൊണ്ടാണു തുടങ്ങിയതു.

കവിതാ രചനക്കും, ഗ്രൂപ് കോ ഓർഡിനേഷൻ ആക്റ്റിവിറ്റിക്കും
പുരസ്ക്കാരം
കവിക്ക്. പാവം
കിരീടമേറ്റുവാങ്ങി.

ബാബു എന്ന കലാകാരന്റെ
മികവിൽ, നേരത്തെ തന്നെ പരിപാടിക്കുള്ള ലോഗോ ഡിസൈൻ ചെയ്തിരുന്നു.
കാപീഡിയം എന്ന നാമദേയത്തിൽ.

ഒരു പേമാരിയിൽ ആ മരമൊന്നിളകിപ്പോയി, ഇളം കാറ്റും തഴുകലുമേറ്റു വീണ്ടും പച്ചപിടിച്ചു വരുന്നു. അതിനാൽ പരിപാടിയിൽ പങ്കെടുക്കാനായില്ല. നമോവാകം

പിന്നെ പതിയെ ഭക്ഷണത്തിലേക്കു
തിരിഞ്ഞു

റൈസും, ചപ്പാത്തിയും, വെള്ളപ്പവും....
സത്യം പറയാലോ സാംസ്കാരിക നഗരിയിൽ നിന്നു ആദ്യമായിട്ടാ ഇത്രസ്വാദിഷ്ടമായ വിഭവങ്ങൾ

നന്ദി മച്ചാ നന്ദി.....

ജെകെയും സിനിയും പിള്ളേരും
കൂടെ മണിപത്തായപ്പോൾ
ഇറങ്ങി, ബാഗ്ലൂർക്ക്, ട്രയ്നിൽ.....

പുറത്തു തീപിടിച്ചപോലെ പുക കണ്ടു പോയിനോക്കിയപ്പോ, ദാ കിടക്കുന്നു
ഷാജുവിന്റെ ചുണ്ടിൽ തീ....

പിന്നെയും പിടിച്ചുനിൽക്കാൻ ഞങ്ങൾക്കാകുമായിരുന്നില്ല...
ക്ഷമനശിച്ചു.....

പെയ്തൊഴിഞ്ഞുപോയ
വർഷങ്ങൾക്കു ശേഷം, വീണ്ടും കലാലയമുറ്റത്തേക്കു
ഒന്നിച്ചു ഒരു മാലയിലെ മുത്തുകളായ്
കോർത്തിണക്കി അച്ചടക്കത്തിൽ.....

മൊബീലിയൊയും, എസ്.എക്സ് 4 ഉം
ഡിസൈറും പതുക്കെ ഒന്നുരുണ്ടു
....ചേറൂർ വഴി, വിമല കോളേജ് , പള്ളിമുക്കു....

ഓർമ്മകൾ താളം പീടിച്ചോടിത്തുടങ്ങി.
അവസാനം കോളേജ് ഹോസ്റ്റൽ വഴി അകത്തേക്കു

ഓ സമയം   അതു... മറന്നു
രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു..

വിപ്ലാഭിവാദനങ്ങളോടെ ഹോസ്റ്റലിനു
മുൻപിൽ പടുകൂറ്റൻ രക്ത നക്ഷത്രം..
......തോറ്റിട്ടില്ല തോറ്റിട്ടില്ല....
......വയലാറിലെ  വാരികുന്തം
.....വയനാട്ടിലെ അമ്പും വില്ലും...

ഓർമ്മകൾ പതിയെ പടികടന്നു പുറത്തെക്കു

പിടിച്ചുവയ്ച്ചില്ല, പിടിച്ചാലും കിട്ടില്ല

കയരൂറിവിട്ടു, മേഞ്ഞു വരട്ടെ യഥേഷ്ടം
ഓർമ്മകളിലെങ്കിലും എല്ലാം സ്വയത്തമാക്കട്ടെ.....

കട്ട് ചെയ്ത ക്ലാസുകൾ,
സമരങ്ങൾ
സംഘട്ടനങ്ങൾ   എന്ന
ചെറു അടിപിടികൾ
കുഞ്ഞു റാഗിങ്ങുകൾ, ടൂറുകൾ
കോപ്പിയടികൾ, ചെറു ചെറു പാരകൾ,
പ്രണയങ്ങൾ, ലൈബ്രററികൾ....

മനസ്സുകൾ....
അനന്ത വിഹാഹിസ്സിലേക്കു....
ആരും തടുത്തില്ല,
അല്ലലില്ലാതെ
അലട്ടലില്ലാതെ, കാറ്റിലെ അപ്പൂപ്പൻ താടിപോൽ,
വെള്ളത്തിലെ പൊങ്ങുതടിപോലെ...ഒഴുകി..ഒഴുകി..

മെസ്സിനടുത്തൂടെ കെമിക്കൽ ബ്ലോക്കിലേക്കു കടക്കുമ്പോൾ
സാഹസിക പ്രിയനായ ജൈസൺ
കാടു കടന്നു   ഗ്രൗണ്ട് വഴി  പോകാമെന്നു ,
അവസാനം  നിർബന്ധത്തിനു വഴങ്ങി
  കെമിക്കൽ ബ്ലോക്കിലേക്കു അവനും ഞങ്ങളൂം
അവനു കുരുപോട്ടി
കൂട്ടം കൂടാതെ മാറി നടുറോഡിൽ
പുകച്ചുകോണ്ട് ഒറ്റയിരുപ്പു...
കുത്തിയിരുപ്പ് സമരം, അനീഷുപറയുമ്പ്പോലെ കാലം ആരിലും ഒരു മാറ്റവും വരുത്തിയില്ല...

കാര്യം ഗണേഷനു മാത്രെ പിടികിട്ടിയുള്ളൂ...

കൊഴിഞ്ഞുപോയ വസന്തങ്ങളെ ഓർത്തു,   കെമിക്കൽ ബ്ലോക്  പോർട്ടിക്കൊയിൽ
കഥകൾ പറഞ്ഞിരിക്കാറുള്ള അതെ
സ്ഥലം, ഫോട്ടോ സെസ്സനുകൾ
തൊട്ടുനോക്കിയും
തടവിനോക്കിയും
കുനിഞ്ഞുനോക്കിയും
മതിവന്നില്ല.....

ഓർമ്മകളോടികളിക്കുവാനെത്തുന്ന
........കോളേജ് മുറ്റം.

പതിയെ സ്റ്റേഡിയത്തിന്റെ കോൺക്രീറ്റ് പടവുകളിലേക്കു...

കാലമെത്ര കടന്നുപോയി
ഒരു മാറ്റവുമില്ല, അതുപോലെ തന്നെ

അന്നത്തെ ഹിറ്റ്, ഹിന്ദി വരികളാണു മനസ്സിൽ
പാപ്പാ കഹ്ത്തെഹെം ബഡാ നാമു
കരേഗാാ, ബേട്ടാ ഹമാരാ ഐസാ കാമു
കരേഗാാ....മഗർ ഹെ ത്തോ,...കോയ്....

പിന്നെ പുനസൃഷ്ടികളായിരുന്നു
പഴയ ക്ലാസുമൂറികളുടെ
വീര സാഹസിക കഥകൾ.. കമ്മന്റുകൾ
ഈമഞ്ഞുകാലങ്ങളത്രയും മനസ്സിൽ
സൂക്ഷിച്ചിരുന്ന രഹസ്യങ്ങൾ
എല്ലാം കെട്ടഴിച്ച് വിട്ടൂ...
മലവെള്ളപ്പാച്ചിലിൽ ....ഞങ്ങൾ....

അനീഷു, ഷജു ഐ.കെ., കോഴി
ഡേവിസ്,    പുല്ലനെന്ന  രാജീവൻ
സന്യാസിനി എന്ന പാട്ട് രണ്ടാമതു പാടി
അനശ്വരനായ അജയൻ, ബക്കറ്റുമായി ഓടുന്ന പ്രമോദ്, പിന്നെ ഗ്ഗണേഷും, ജൈസനും, പിന്നെയീ ഞാനും.....

കഥകൾ പോടിപ്പും തൊങ്ങലും വച്ച്.....

പീച്ചിയിൽ ടൂർ പോയി സീൻ പിടിച്ച കഥ

മണ്ണുത്തിയും, ഹോസ്റ്റൽ വർഡനും അടങ്ങിയ പട്ടാളമെന്ന ജോബിയുടെ
അസ്സൽ പട്ടാളക്കഥകൾ,
യതാർഥ  കഥയിലെ നഷ്ട സ്വർഗ്ഗങ്ങൾ ഓർത്ത് വിലപിക്കുന്ന ബെജിയും, പാവം അജയനും,
എല്ലാം കൈവിട്ടുപോയില്ലെ
കൈയ്യിൽ കിട്ടിയെ കിളിയെ വിട്ടും കളഞ്ഞു..
ദീർഘനിശ്വാസങ്ങൾ....

ഒരു മണിക്കൂറിലേറെ അവിടെയിരുന്നു.
അയവിറക്കി.... മതിയായില്ലെങ്കിലും
പതുക്കെ എഴുന്നെറ്റു നടന്നു

ഇപ്പോ മനസ്സിൽ
തുംസെ മിൽനെകീ തൊ മർന്നാ ഹൈ
പ്യാർ കാ യെ രാധാ ഹെ......

ജോസേട്ടന്റെ ക്യാന്റീനിലേക്ക്..
ക്യന്റീനിനു പകരം ഡിപാർ ട്മെന്റ് ഓഫീസ്, ക്യാന്റീനിനു സ്ഥലം മാറ്റം
കെമിക്കൽ ബ്ലോക്കിനടുത്തേക്കു.....

പതിയെ മിൽമാബൂത്തിനരികിലേക്കു
താങ്ങാനായില്ല, അപ്പടി പൊളിച്ച് മാറ്റിയിരിക്കുന്നു....ഓർമ്മകളിലെ ബ്രൂകോഫി, ചെറിയ ചിലവു ചെയ്യിക്കൽ പരിപാടികൾ
ഞങ്ങൾ.....

മെയിൻ ഓഫീസ് അങ്കണത്തിലേക്ക്....

അവിടെ സ്റ്റെപ്പിലിരുന്നു
ഒരു ഭരണിപ്പാട്ട്....

യൂണിയൻ ഓഫീസ്,
അതെ വാതിലുകൾ, ചുമർ,
അതെ നോട്ടിസ് ബോർഡ്, ആശ്വാസമായി.
ഓർമ്മകൾ വീണ്ടും തട്ടിൻ പുറത്തേക്കു

പ്രിൻസിപ്പൽ ഓഫീസ് സ്റ്റെയർകേസ്
ചുമ്മാ ഒന്നൂടെ ഇരുന്നു നോക്കി
ഇല്ല ഒരു മാറ്റവും കാലം ബരുത്തിയിട്ടില്ല

അതാ വരുന്നു തരുണീമണികൾ....
സിവിൽ, ഇലക്ട്രിക്കൽ ജൂനിയർ
ബാച്ചിലെ പിള്ളേരാ,   പുറം തിരിഞ്ഞു  നടന്നു പോകുകയാണു...
എന്തൊരു......

ഓർമ്മകളിളൂടെ...
ആരോ തിരക്കുകൂട്ടിയപ്പോഴാണു
മനസ്സിലായതു എല്ലാം നഷ്ടായീന്നു..
പാവം, കാലം.

പിന്നെ നിത്യസ്മാരകമായ പുളിമരച്ചോടുവഴി പോസ്റ്റോഫിസിലേക്കു

ഇപ്പോ മണി രണ്ടായി....പുലരാൻ
ഇനി അധികമില്ല..,..

എന്നാലും എങിനെ നോക്കാതിരിക്കും...
വിമലാകോളെജ് വിട്ട് പോകുന്ന തരുണിമണികളെ
പത്ത് മിനിട്ട് അതിനും കിട്ടി..

......സ്വപ്നങ്ങൾ .....സ്വപ്നങ്ങളെ നിങ്ങൾ
സ്വർഗ്ഗകുമാരികളല്ലോ.....

കാലം മാറി, ഏമാന്മരെ കാണാനെയില്ല.

കോളേജിനെ വലംവച്ച് നടന്നു നീങ്ങി
മുന്നോട്ട്, പ്രധാന പാത വഴി ഹോസ്റ്റലിലേക്കു.....

കാറുകൾ ഹോസ്റ്റൽ കടന്നു ജയിൽ
കോമ്പൗണ്ട് ഓരം ചേർന്നു
പതുക്കെ നീങ്ങി...

...  അകത്തു  കള്ളന്മാരെ കാണാനില്ല ...
എന്നാലും പതിവു തെറ്റിച്ചില്ല....
ഉച്ചത്തിലുള്ള അഭിവാദന തെറിവിളികൾ.....

പാവം കള്ളന്മാർ അവരറിയുന്നില്ല അവർക്ക് നഷ്ടപ്പെടുന്നതെന്തെന്നു..
ഞങ്ങളോട് പൊറുക്കേണമേ....

വിയ്യൂർ വഴി പോകുമ്പോൾ
എത്തിനോക്കി,
    രാത്രി വൈകി  ബ്രഡും ഓമ്ലെറ്റും കഴിച്ചിരുന്ന കട  അവിടെയില്ല, പകരം..
വൻ സമുച്ചയങ്ങൾ
വ്യാപാരസമുച്ചയങ്ങൾ, കോൺക്രീറ്റുവനങ്ങൾ
നെൻചിലെ പിടച്ചിൽ ആരറിയാൻ....

ഗിരിജാതിയേറ്റർ ഇരുന്നിടത്തു
.....വയ്യ പറയാൻ
എല്ലാം പൊളിച്ചു മാറ്റപ്പെട്ടു..
കാലത്തിന്റെ കുത്തൊഴുക്കിനെ
അതിജീവിക്കാനായില്ല, അവൾക്ക്.

എത്ര വസന്തങ്ങൾ പൂത്തുലഞ്ഞതാണു
എത്ര കിനാവുകൾ പെയ്തൊഴിഞ്ഞതാണു..
പാവം കുഞ്ഞുങ്ങൾ..

സഹിക്കാനായില്ല
ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞൂ, നിസ്സഹായർ ഞങ്ങൾ...

എല്ലാം ഇന്നലെ കഴിഞ്ഞുപോയപോലെ
സ്ങ്കടങ്ങളും, ഒത്തുചേരലിന്റെ
ആമോദവും, ഉന്മാദവവും
പങ്കുവയ്ച്ചു ഞങ്ങൾ പിരിഞ്ഞു...

ദൈവനിശ്ചയമുണ്ടേൽ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ

.....ഹമേ തുംസെ പ്യാർ കിത്ത്നാ യെ
ഹം നഹീ ജാന് ധീ...മഗർ....

ഞങ്ങളുടെ പ്രിയ കലാലയമെ...
ഇനിയും വരും ഞങ്ങൾ
ആമോദോന്മത്തരായി
ഞങ്ങളിൽ അവസാനശേഷിപ്പുവരെ...
അൾഷിമേർസ് ഞങ്ങളിൽ
അസ്തിവാരമിടും വരെ..

കാലത്തിനു മതിൽ കെട്ടാനാവില്ല തന്നെ,
ഞങ്ങൾക്കു മുൻപിൽ.
അത്രമേൽ സ്നേഹിച്ചിടുന്നു
നിന്നെ
ഞങ്ങൾ തമ്മിൽ തമ്മിലും....

മഴ   തിമർത്തു പെയ്തുണങ്ങും മുൻപ്
നനുനനുത്ത ഓർമ്മകളുമായി ഞങ്ങൾ
വരും....കാത്തിരിക്കില്ലേ...

കിനാവ്..

No comments:

Post a Comment