യാത്ര...
പതിവിലും വൈകിയാണു
ഇന്നവൾ വന്നത്
നീതി കാത്ത ഒരു
ന്യായാധിപന്റെ
വിയോഗത്തിന്റെ സങ്കടങ്ങൽ
ചാലിച്ചെഴുതിയിരുന്നു മുഖത്ത്
വാളയാർ ഡാമും, ഭാരതപ്പുഴയും
കടലുണ്ടി പുഴയിടുക്കും
ചാലിയാറും
പിന്നെ സ്വപ്നങ്ങളുറങ്ങുന്ന
കല്ലായ് പുഴയും കടന്നു
മയ്യഴിയുടെ തീരങ്ങളിലൂടെ
വേണം അവൾക്ക് കൂടണയാൻ
ഇടക്കൊളികണ്ണിട്ട് പ്രശാന്ത സാഗരത്തെ ഒന്ന് നോക്കാൻ മറന്നില്ല.
കടലുണ്ടിയിൽ കൂട്ടു കാരന്റെ
പാവനസ്മരണയിൽ പൂക്കളർപ്പിക്കാൻ അവളൊരിക്കലും മറക്കാറില്ല
ചങ്ങമ്പുഴയുടെ
ബഷീരിന്റെ , തകഴിയുടെ
മുകുന്ദന്റെ , ഒ എൻ വി യുടെ...
വരികളിലൂടെ, വർണ്ണങ്ങളിലുടെ
ഇളം കാറ്റേറ്റ്, കഥകൾ പറഞ്ഞ്
കവിത പാടി
പൂവിനോടും പുൽപ്പർപ്പിനോടും
മീനിനോടും കൊക്കിനോടും
തെങ്ങിനോടും തെങ്ങോലയോടും
ചീമകൊന്നയോടും
എന്തിനു വയലിനൊടും
ക്ഷേമം പറഞ്ഞു
കാണാതെ പോയ കൊറ്റിയോടും
പൂമ്പാറ്റയോടും പരിതപിച്ച്
കുഞ്ഞുടുപ്പും തൊങ്ങലുമായി
സ്കൂളിൽ നിന്നും വയലേലകൾ താണ്ടി, കിന്നാരം പറഞ്ഞു
പതിയെ നടന്നു നീങ്ങുന്ന
കൈക്കുരുന്ന് കളെ കൈവീശി ക്കാണിച്ച്
ഞങ്ങൽ യാത്ര തുടർന്നു
കൂട്ടുകാരിയെ പിരിയാനായ
സമയമായതറിഞ്ഞില്ല
തിരികെ വരുമ്പോൾ കാണാം
എന്നു ചൊല്ലി , ഞാനിറങ്ങി നടന്നു
ഇനിയും കാണാം
ഇനി വരുമ്പോൾ നിന്റെ കള്ളകാമുകനവനു നലകാൻ
ചുവന്ന പനിനീർപൂ നീ കരുതുമെന്നെനിക്കറിയാം
അവന്റെ പ്രിയപ്പെട്ട ചക്കവറുത്തത്
നിനക്കായ് ഞാൻ കരുതാം മറക്കാതെ
തിരികെ നീ എന്നെ കാക്കാതെ
പോയിടല്ലെ കൂട്ടുകാരി
കിനാവ്
No comments:
Post a Comment