Thursday, 18 December 2014

യാത്ര ഓർമ്മകൾ

ഇന്നത്തെ വരികൾ

യാത്ര ഓർമ്മകൾ

.....വൊ കാഗസ്കി കസ്തി...വൊ ബാരിഷ്ക പാനീ......

മനോഹര വരികൾ
മധുരമായ ആലാപനം

ആരെയും ഓർമ്മകളുടെ ചക്കര മാവിൻ ചുവട്ടിൽ കൈപിടിച്ച് കോണ്ടു പോകും. 
മഞ്ഞുട്ടെങ്കിലും തണുപ്പൊരലപം
ശമനമുണ്ട്....ചുരമിറങ്ങാം

നിദ്രാ ദേവി 
ഇന്നെനുഗ്രഹിച്ചില്ല
പിണക്കമാവാം. 
രണ്ടു വരികളാകളാകട്ടെ
യാത്ര...
ഞങ്ങൾ ഒരു നാളും ഒരുനക്ഷത്രവുമാണു.

ഒരിക്കൽ അതൊരു
അനിവാര്യതയായിരുന്നു
അക്ഷരം ഉരുവിട്ട് പഠിക്കാൻ
വീട്ടിൽ നിന്ന് മൂന്ന് മൂന്നര കിലോമീറ്റർ
നടന്ന് നടന്ന്..
നനഞ്ഞ് കുതിർന്ന്...
കാടിനോരം ചേർന്ന്, നിറഞ്ഞു നിൽക്കുന്ന പുഞ്ചപാടങ്ങളും നെൽക്കതിർ വിളഞ്ഞു നിൽക്കുന്ന
വയലേലകളും താണ്ടി...
ജൂണ്മാസത്തിൽ സ്കൂൾ തുറക്കുമ്പോൾ കോരിച്ചൊരിയുന്ന മഴയത്തു, പുത്തനുടുപ്പും കുടയുമായ്
കൈത്തൊട്ടിനരികിലൂടെ
ചുണ്ടക്കായും കടലാസു തോണിയും ഒഴുക്കിവിട്ട് അതിനൊപ്പം
കിന്നാരം പറഞ്ഞ്, ഇടയ്ക്ക് വീണു, പിന്നെയും
പതുക്കെ വളരെ പതുക്കെ. അക്ഷരമുറ്റെത്തെത്തുമ്പോൾ എന്നും
അസംബ്ലി, അല്ലെങ്കിൽ ക്ലാസ് തുടങ്ങീട്ടുണ്ടാകും.

പിന്നെ യുള്ളയാത്രകൾ
ഓർമ്മവച്ചനാൾമുതൽ പ്രകൃതിയിലേക്കായിരുന്നു
മൂന്നു കിലോമീറ്റർ അകലെ പൂഴയിലെക്കു, മുങ്ങാം കൂളിയിടാൻ
അല്ലലില്ലാതെ നീന്തിതുടിക്കാൻ
ചിലപ്പോൽ കാട്ടിലേക്കു കൂട്ട്കാരുമൊത്തു, നെല്ലിക്ക, ഫാഷൻ ഫ്രൂട്ട്, പിന്നെ മനോഹാരിതയൂടെ മടിത്തട്ടിലേക്ക്, തേയില തോട്ടങ്ങൾ
കാട്ടാറുകൾ, ദൈവത്തിന്റെ

വരദാനമായ വെള്ളചാട്ടങ്ങൽ
ചരിത്രമുറങ്ങുന്ന സ്മാരകങ്ങൾ
എടക്കൽ ഗുഹ, 
ടിപ്പുവിന്റെയും
കുങ്കന്റെയും,  പഴശ്ശിരാജയുടെയും
ഓർമ്മകളിലൂടെ, സമാധിയിലൂടെ
പടയോട്ടവീതികളിലൂടെ, അങ്ങിനെ
മനോഹാരിതയിലൂടെ...

ഒന്നിച്ചിരിയൂടെ മുതിർന്നപ്പോൾ
പട്ടണകാഴ്ചകൾ തേടി
മൈസൂരും മാണ്ഡ്യിയയും
ബാഗ്ലൂരും, പൂമാർക്കറ്റും
കോഴിക്കോടും, കടൽ തീരവും
കാപ്പാടും മ്യൂസിയവും
അങ്ങിനെ അങ്ങിനെ

ഒരുപടികൂടെ കടന്നു കലാലയ യാത്രകൾ
കോഴിക്കോടും തൃശ്ശൂരും
പീച്ചിയും മണ്ണുത്തിയും
വാഴച്ചാലും അതിരപ്പള്ളിയും
പുതിയ അനുഭവങ്ങൾ
കൂട്ടുകൾ, മനസ്സിൽ നൊമ്പരമുണർത്തി കടന്നു പോയ സഹയാത്രികർ
ഇടക്കിടെ മഹാനഗരങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു
അങ്ങിനെ വീണ്ടും വീണ്ടും

ഇപ്പോൾ അന്നത്തിനുള്ള വഴിതേടി
ജില്ലകൾ താണ്ടിയുള്ള യാത്രകൾ
ഒരിക്കലും ഒരു മടുപ്പായി
തൊന്നിയിട്ടില്ല. തുടരുന്നു.

ഇപ്പോൾ

ബസ്സും തീവണ്ടിയും
കാഴ്ചകളും അനുഭവങ്ങളും, ഇടപെടലുകളും, ഓർമ്മകളും
വാട്ട്സപ്പും, ഫേസ്ബുക്കും
ബ്ലോഗും, ഇ മൈലും
ചിന്തകളും, വരികളും
കവിതകളും
പഴയ മലയാളം, ഹിന്ദി പാട്ടുകൾ
എന്നും ജഗജിദ് സിങിന്റെ 
ജീവിതം തുളുമ്പുന്ന ഗസലുകൾ

കാലം കഴിഞ്ഞുപോകുന്ന്
ഒന്നിനുവേണ്ടിയും കാത്തുനിൽക്കാതെ

യാത്രകൾ
ഇനിയും തുടരുമായിരിക്കുമല്ലെ...

അയ്യൊ. അറിഞ്ഞില്ല
എന്റെ പ്രിയപ്പെട്ട നഗരമെത്തി

ഇറങ്ങട്ടെ
ഇന്നു ഞാൻ നേരത്തെയാണു
സൽക്കാരയിൽ നിന്നു
നിന്നു വെള്ളപ്പവും കടലയും.

അവൽക്കിന്നു എന്നെ കൂടാതെ പോകാനൊക്കില്ല
ഉടുത്തോരുങ്ങി മുല്ലപ്പൂമാല ചാർത്തി അവൽ വരും. പിന്നെ നാലു മണിക്കൂർ..

ഇന്നലെ കറന്റ് ഒന്നിനും കാത്തുനിന്നില്ല. 12 മണിക്കെ പോയി
സെല്ലിൽ ബാറ്ററി 30 മാത്രം...
നന്നായി.
ഒരാനുകാലികം വാങ്ങാം
" කകാഴ്ചയുടെ സമരമുഖം".

......യാത്രകൾ...കിനാവ്.

No comments:

Post a Comment