Thursday, 8 January 2015

യാത്ര ജനുവരിയിലൂടെ

യാത്ര ജനുവരിയിലൂടെ

ഇന്നവൾ  സമയത്തെത്തി, ഉടുത്തൊരുങ്ങി പ്രസന്നവതിയായ്
ഡിസംബറിന്റെ നഷ്ടങ്ങളൊന്നും ഒട്ടും
മുഖത്തു നിഴലിച്ചിരുന്നില്ല.
പക്ഷെ, എന്റെ മനസ്സിലെ നോവ് ഒറ്റനോട്ടത്തിലെ അവളുടെ മുഖകാന്തിയിൽ പ്രതിഫലിച്ചതു ഞാൻ
സൗകര്യപൂർവ്വം കണ്ടില്ലാന്നു നടിച്ചു.

എനിക്കു പറയാതെ തരമില്ലായിരുന്നു
ഈ പെൺ ജന്മങ്ങൾ അങ്ങിനെയാ
എല്ലാം സൂത്രത്തിൽ, കാലിലെ മുള്ളേടുക്കുന്നപോലെ, ചൂഴ്ന്നെടുക്കും
നമ്മളെന്തിങ്കിലും ചിന്തിക്കുന്നതിനു മുൻപേ.

പനിനീർ പൂവിന്റെ കാര്യമാണേലും എന്റെ നോവിനു കൂട്ട്നിൽകാൻ അവൾ വല്ലപ്പോഴും ഒരു സുഹൃത്തായി കടന്നു വരുന്നതു ഒരനുഗ്രഹമാണു.
ഒരു ആശ്വാസവും. മേടമാസത്തിൽ ഒരു പുതു മഴയിൽ കുളിച്ച് കയറിയ പ്രതീതിപോലെ.....

ഒരു മെയിലിനു മറുപടി അയച്ചു  തിരികെ തലയുയർത്തിനോക്കിയപ്പോൾ അവളൂണ്ട് സുഖമായുറങ്ങുന്നു മുന്നിലെ സീറ്റിൽ ഒറ്റയ്ക്കിരുന്നു.

പാവം ഉറങ്ങട്ടെ, കാണട്ടെ കിനാക്കൾ

ഒരു പേജു മറിക്കാം
ചന്ദ്രമതിയുടെ കുഞ്ഞ് കുഞ്ഞ് വർത്തമാനങ്ങളിലേക്കു....

സ്കാനിങിനും പരിശോധനക്കുമായെത്തിയ ഗർഭിണിയുടെ വയറ്റിനുള്ളിലെ നാലു കുഞ്ഞുങ്ങൾ തമ്മിലുള്ള സംഭാഷണത്തിലൂടെയാണു കഥ പുരോഗമിക്കുന്നതു. നാലുപേരിൽ ഒരാൾ ഇല്ലാതാകു മെന്നു ഡോക്ടർ പറഞ്ഞതും, ആരെന്ന  വ്യാകുലതകളും ,ഡോക്ടറുടെ കുടുമ്പ പ്രശനങ്ങളും
കഥാകാരി സരസവും ആസ്വാദ്യകര   വുമായി ചിത്രികരിച്ചിരിക്കുന്നു. അതി ജീവനം തന്നെയാണു വിഷയം, കുഞ്ഞുങ്ങൾക്കു ആരു ബാക്കിയാകുമെന്നും,  വിജയിച്ചാൽ   ഡോക്ടർക്കു എന്തു പ്രശസ്തിയും മറ്റും കൊണ്ടു വരുമെന്നും.

കൈവീശിക്കാണിച്ച് പ്ലാറ്റ്ഫോമിലേക്കു കാൽ വയ്ക്കവെ, തുറന്നു കിടക്കുന്ന ലിഫ്റ്റാണു മുന്നിൽ കണ്ടതു, ഇടയ്ക്കൊന്നുപയോഗിക്കാം, തെറ്റില്ല.
എല്ലാവരും അങ്ങിനെ കരുതീന്നാ തോന്നുന്നേ, പ്രതിഷേധിച്ചു, ഓവർ ലോഡെന്നു കരയാൻ തുടങ്ങി.
ഡോറിനു സമീപം നിന്ന   രണ്ട് പേരിറങ്ങിയപ്പോൾ പരിഭവം മാറി, അപ്പോഴാണു കാലം മറിഞ്ഞ പിതാവിന്റെ പ്രായമുള്ള ഒരു മുസ്സാഫിർ
ലിഫ്റ്റിനടുത്തേക്കു വന്നതു, സ്ഥലമില്ലെന്നു ആരോ വിളിച്ചു പറഞ്ഞെങ്കിലും, ആ മുഖം എന്നെ  വിഷമിപ്പിച്ചു.

  കൈപിടിച്ചുകയറ്റവെ  ഊഷ്മളമായ
ഒരു ചിരിയിൽ നന്ദി യൊതുക്കി
കൈയൊന്നു അമർത്തി പ്പിടിച്ച് തന്റെ വാത്സല്യം അറീക്കാൻ അദ്ദേഹം മറന്നില്ല. ഒരുമ്മ കൊടുക്കണമെന്നു തോന്നിയെങ്കിലും   അപ്പോഴേക്കും    ലിഫ്റ്റ് നീങ്ങിത്തുടങ്ങിയിരുന്നു.   മനസ്സു നിറഞ്ഞ സന്തോഷത്തിൽ ഞാൻ രണ്ടു പടികൾ വീതം ചാടിക്കെറുന്നതിനിടെ തിരികെ നോക്കാൻ മറന്നില്ല. അവൾ അഭിമാന പുരസ്സരം പുഞ്ചിരി തൂകി കൊണ്ട് അവിടെ തന്നെയുണ്ടായിരുന്നു.

വീട്ടിലെത്തുമ്പോൾ രാത്രിയാകും എന്ന ചിന്ത എന്നെ അവളെക്കുറിച്ചോർത്തു അലോസരപ്പെടുത്താതിരുന്നില്ല.

ഒന്നാം പ്ലാറ്റുഫോമിലെത്തിയതും ഒരാൾ തടഞ്ഞു നിർത്തി ചോദിച്ചു, യെ യെഷ്വന്തുപൂർ ഗാഡി ഹെ ക്യാ,
ചതിച്ചോ, ഇല്ല കൊഴിക്കോട് തന്നെയാ ഇറങ്ങിയതു, ബീഹാറിലല്ല,
നഹീം യെ പാസ്സഞ്ജർ ഹെ...
അധികം ചോദിക്കും മുൻപ് ഞാൻ തടിയൂരി.

പുതിയസ്റ്റാന്റിലെത്തിയപ്പോൾ മണി 7.30, ഏഴുമണിക്ക് കാത്തു നിൽക്കാറുള്ള സുന്ദരിയും പോയി.

ഓമ്ലെറ്റും കട്ടനും കഴിക്കാനിരുന്നപ്പോൾ
അവിടെ ക്യാശിലുൾപ്പേടെ ബീഹാറികൾ
മൊത്തം വിലക്കു വാങ്ങിയോ എന്തോ

എല്ലാം സഹിക്കാം , നാളെ സങ്കരവിത്തിനങ്ങളും, താതനില്ലാകളരിയും നാമെല്ലാം കാണേണ്ടേ.   അനുഭവിക്കേണ്ടെ
പാവം നമ്മൾ.

കിനാവ്

ഡിസംബറിന്റെ പനിനീർപ്പൂ

ഡിസംബറിന്റെ പനിനീർപ്പൂ

വഴിയെ പോകുമ്പോൾ ബഹുമാനത്തോടെ അവൾ
തന്നതൊരു   ചുവന്ന  പനിനീർപ്പൂ...

അതവളുടെ കർത്തവ്യമായിരുന്നു

കിട്ടാനുള്ളതൊരു പൂന്തോട്ടം..

മോഹിച്ചതില്ലൊരിതൾ പോലും
മോഹഭംഗങ്ങൾ വരുമെന്നറിവോടെ

എന്നിട്ടും
ആ ഒരു പുഷ്പം
തൊട്ടുണർത്തിയെൻ
കനവിൻ പനിനീർ പന്തലിനെ

പനിനീർ പുഷ്പമായ്    അവൾ വരും വരാതിരിക്കില്ല...    
ഋതുക്കൾ   സാക്ഷി

കിനാവ്

Wednesday, 7 January 2015

അഗ്നി

അഗ്നി

നീറിപ്പുകയുകയാണു നെരിപ്പോട്
ഈ മുഖപുസ്തകം
ഒന്നിനും സമ്മതിക്കുന്നുമില്ല
പണിപ്പുരയിലാണു
ഇന്നു തീർക്കണം
കലാപം
ആളിപ്പടരണം ഒർഗ്നിയായ്
കത്തിച്ചാമ്പലാക്കട്ടെ
സമസ്യകൾ
കിനാവ്

Tuesday, 6 January 2015

ബാപ്പ

ബാപ്പക്കെന്താപണി
എന്ന ടീച്ചറുടെ ചോദ്യത്തിനു
ഒന്നാം ക്ലാസിൽ പഠിക്കുന്ന
കുട്ടിയുടെ മറുപടി

......ഇരുപത്തിനാലുമണിക്കൂറും ബാപ്പ
ഫേസ്ബുക്കിലാന്നാ ഉമ്മ പറയുന്നത്......
പാവം കുട്ടി...

കടപ്പാട് എന്റെ എല്ലാമെല്ലാമായ
തടിയൻ കൂട്ടുകാരനു

കിനാവ്...

Monday, 5 January 2015

ചക്രം

ഇപ്പോൾ കിട്ടിയ ചക്രം

ചക്രം തിരിക്കാനായ്
ചക്രം പിടിക്കാതെ
ചക്രം തിരിക്കുന്നു ഞാൻ
ചക്ര ശ്വാസം വലിക്കും വരെ
ചാക്രിക മായെൻ അന്നം പുലർത്തുവാൻ

ചക്രത്തിനായ്  ചക്രം തിരയുമ്പോഴും
ചക്രമുള്ളോരു ത്രിവർണ്ണ പതാകയാണെൻ കിനാചക്രത്തിൽ

ചക്രത്തിനായ് ചക്രശ്വാസം വലിക്കുന്ന രെൻ പ്രവാസികളെ
ചക്രവാളം ചുവക്കും മുമ്പിങ്ങെത്തണെ
ചക്രവുമായ്

കിനാവ്

Saturday, 3 January 2015

ടി ദാമൊദരൻ ദീദി ദാമൊദരൻ

ടി ദാമൊദരനെ കുറിച്ചുള്ള ദീദി ദാമൊദരന്റെ ഓർമ്മക്കുറിപ്പുകൾ

നൂറിലേറെ സിനിമകള്‍ക്ക് തിരക്കഥ രചിച്ച   ടി ദാമോദരനെ കുറിച്ച് മാധ്യമം ആഴ്ച്ചപതിപ്പിൽ, മകൾ ദീദി ദാമോദരൻ എഴുതിയ ഓർമ്മകുറിപ്പുകൾ വായിക്കേണ്ടതു തന്നെയാണു.
1982 ൽ തൂലിക താഴ്ത്തിയ അദ്ദേഹം
ഐ വി ശശിയുമായി ചേര്‍ന്ന് ഒരുക്കിയ തിരക്കഥകള്‍ 1980കളില്‍ മലയാള സിനിമയെ മുന്നോട്ടു നയിച്ച ചാലക ശക്തികളില്‍ ഒന്നായിരുന്നു.

  1921, ഈ നാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്പെക്റ്റര്‍ ബലറാം
ഇനിയെങ്കിലും , കാലാപാനി, ആവനാഴി, ഏഴാം കടലിനക്കരെ, ആര്യന്‍, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അങ്ങാടികപ്പുറത്ത്, കാറ്റത്തെ കിളിക്കൂട്, അടിമകള്‍ ഉടമകള്‍, ഉണരൂ, അടിവേരുകള്‍, തുടങ്ങി സൂപ്പര്‍ ഹിറ്റായ നിരവധി സിനിമകള്‍ അദേഹത്തിന്റതായുണ്ട്. മികച്ച ഫുട്ബോള്‍ താരമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന റഫറിയും കളിയെഴുത്തുകാരനുമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കളി നിയന്ത്രിച്ചിട്ടുണ്ട്.

ദീദി ദാമോദരൻ പറയുന്നതുപോലെ
ഈ സിനിമയിലെയെല്ലാം നായക കഥാപാത്രത്തിന്റെ സത്യസന്ധതയുടെ ആൾ രൂപമായിരുന്നു ആ മഹാനുഭാവൻ. വലുതാകുമ്പോൾ അച്ഛനെ പോലെയാകണം എന്നായിരുന്നു ദീദിയുടെ മോഹം. അച്ഛൻ കൊടുത്ത കരുതലും, അർഹമായ പ്രാധിനിത്യവും, മകളെന്ന നിലയിൽ അനുസ്മരിക്കുന്നതു എതൊരു വായനക്കാരനും അനുഭവിച്ചറിയാനാകുന്നുണ്ട്.
കാര്യങ്ങൾ പെർഫെക്ട് ആണെങ്കിൽ ആരെയും പേടിക്കേണ്ടതില്ല എന്നും, ആരുടെ മുൻപിലും തലകുനിക്കരുത് എന്നും പിതാവിൽ നിന്നാണു മകൾ പഠിച്ചെടുത്തതു.

കലാകാരന്മാരെ എന്നും ആദരിക്കുന്ന കോഴിക്കൊട്ടെ ചാലപ്പുറക്കാരനായ
ഈ മഹാനുഭാവനെ ആദരിക്കാൻ
പക്ഷെ കലയെ സ്നെഹിച്ച, കലാകാരന്മാരെ ആദരിച്ച, പാട്ടുകാരെയും, പാട്ടിനെയും നെഞ്ചിലേറ്റിയ കോഴിക്കോടും
മറന്നുപോയീ എന്നു തോന്നുന്നു.

അമ്മയുടെ വേർപാട് അദ്ദേഹത്തെ ഏറെ തളർത്തിക്കളഞ്ഞു എന്നു പറയുന്നതും
പൊതുദർശനത്തിനു ടൗൺ ഹാളിൽ വച്ചപ്പോൾ സത്യൻ അന്തിക്കാട്
ഇതൊക്കെ ആദ്ദേഹത്തിനു ഇഷ്ടമാകുമോ എന്നു ചോദിക്കുന്നതും
ഹൃദയസ്പർശിയായ രംഗങ്ങളാണു...

കിനാവ്

യാത്ര, അച്ഛന്റെ മകൾ

യാത്ര , അച്ഛന്റെ മകൾ (എംടിയും അശ്വതിയും)

പന്ത്രണ്ടുമണിക്കു ബസു കാത്തിരിക്കുമ്പോൾ വെറുതെ വായിക്കാൻ ആനുകാലികം നോക്കിയതാ
അതായിരിക്കുന്നു
അച്ഛന്റെ ഓർമ്മയിൽ
എന്ന പുറംചട്ടയുമായി മാധ്യമം ആഴ്ചപ്പതിപ്പ്.
മാഹാനുഭാവൻ എംടിയും മകളും കലാകാരിയും നർത്തകിയുമായ അശ്വതിയും പുറംച്ചട്ടയിൽ..
വേറോന്നും ആലോചിചില്ല വാങ്ങി..
ബസ് വരുന്നതു വരെ മറിച്ചുനോക്കി

എം.ടി, കാവാലം, സി . അച്ചുതമേനോൻ,
ടി.ദാമോദരൻ, എന്നിവരെ ക്കുറിച്ചുള്ള മക്കളുടെ ഓർമ്മക്കുറിപ്പുകൾ.
അതിൽ തന്നെ പ്രിയ എം.ടിയെയും, ടി ദാമോദരനെയും കുറിച്ചുള്ള വരികൾ ഉണ്ടെന്നത് എന്നെ ഏറെ പ്രതിരോധത്തിലാക്കി.ബസിലിരുന്നു വായ്ച്ചുതുടങ്ങാതിരിക്കാനായില്ല.

അസ്വാദന മികവു വരുന്നില്ല എന്നു
തോ ന്നിയപ്പോൾ
പതിയെ മുഖപുസ്തകത്തിലേക്ക് തിരിഞ്ഞു.
ചെറുചെറു വരികൾ വായിച്ചെടുക്കാനും
കുറിക്കാനും ബസ് ആയാലും മതി.
നേരമ്പോക്കും.
...

വിശ്വപ്രശസ്ത സാഹിത്യകാരനെ ക്കുറിച്ചു സ്വന്തം മകളുടെ കാഴ്ച്ചപ്പാട് എന്ത് എന്നറിയാൻ ഞാൻ കാത്തിരുന്നു
കോഴിക്കോട് എത്തും വരെ അക്ഷമയോടെ. കൈയ്യിൽ കൊണ്ടു നടക്കുന്ന  ഫേസുബുക്കിന്റെ സ്വാധീനം പലതരത്തിലും കനമുള്ള വായനകളെ സ്വാധീനിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ നല്ലരീതിയിലും. എപ്പോൾ വേണേലും
കവിതകളും സൃഷ്ടികളും വായിച്ചെടുക്കാം എന്നുള്ളതു നല്ലകാര്യമണു. പ്രത്യേകിച്ചും യാത്രവേളകൾ ഉപ്കാരപ്രദമാക്കാൻ.

ഓണപ്പതിപ്പായി ഇറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിലെ     കാലം മറിഞ്ഞുപോയ    സാഹിത്യകാരന്മാരെകുറിച്ചുള്ള അവരുടെ മറുപാതിയുടെ എഴുത്തുകൾ
ഉന്നത നിലവാരം പുലർത്തുന്നതും
ആരും വായിച്ചിരിക്കേണ്ടതുമാണു..

നരത്തകി യായ അശ്വതിയുടെ ജീവിതത്തെ ഏറെ സ്വധീനം ചെലുത്തിയ വ്യക്തികളാണു അച്ഛനും അമ്മയും. നാലു മാസം പ്രായമുള്ളപ്പോൾ സ്റ്റേജിനു തൊട്ടടുത്ത് കിടത്തി അമ്മ നട്ടുവാങ്കം ചെയ്തിട്ടുണ്ടത്രെ. നൃത്തവും പാട്ടും
അശ്വതിയെന്ന കലാകാരിയുടെ ജീവിതത്തിൽ അന്നുമുതൽ സ്ഥാനം പിടിച്ചതാണു.
കോളേജു മാഗസിനുകളിലും മറ്റുമായി
ചെറുകഥകൾ എഴുതു മായിരുന്നു എന്നു ഈ കലാകാരി തന്നെ സമ്മതിക്കുന്നു. കരുതലും സ്നേഹവും അതിന്റെ പക്വമായ അളവിൽ അച്ഛനിൽ നിന്നു കിട്ടി എന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട് സെലിബ്രിറ്റിയുടെ ഈ മകൾ.

മഹാനായ സെലിബ്രിറ്റി അച്ഛന്റെ വിനീതയായ മകൾ, പ്രശസ്തി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

പിതാവെന്ന നിലയിൽ സാഹിത്യ സിനിമാലോകത്തെ അടുത്തറീയിച്ചു കൊണ്ടു തന്നെയാണു, കരുതലോടെ
മകളെ കൈപിടിച്ചുയർത്തിയതു.

ഒരു ഫോട്ടൊഗ്രാഫർ കൂടിയായിരുന്ന എം.ടി . ഗൗരവസ്വഭാവക്കാരനാണെലും
വീട്ടിൽ ആഹ്ലാദവാനാണു.

ഒരിക്കൽ ഭർത്താവിന്റെ കൂടെ വിദേശത്തു പോകാൻ വിസ റെഡിയാകാത്തതിന്റെ പേരിൽ തകർന്നിരിക്കുകയായിരുന്ന
മകളെ എം ടി എന്ന മഹാനായ
കഥാകാരൻ സ്വന്ത്വനിപ്പിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്....അശ്വതി എന്ന മകൾ...
ചെറുതാണെലും ഏതൊരു പിതാവും
അതൊന്നു വായിക്കുന്നതു നല്ലതാ

കിനാവ്