Tuesday, 20 January 2015

കുപ്പി.

കുപ്പി.

ബസ്റ്റാന്റിലെ കുപ്പിയിൽ ഇന്നു പോളിയൊ തുള്ളി മരുന്നു
പിഞ്ചുകുഞ്ഞിനമൃതായി
നാളത്തെ കൈക്കരുത്തിനായ്

വളവിനിപ്പുറം കുപ്പിക്കായ് കോമാളികൾ തൻ വൻ നിര
രാസതീർഥം കുടിക്കുവാൻ
ബോധം മറിഞ്ഞീടുവാൻ

രാവിലെ വീട്ട്കോലായിൽ
തൂവെള്ളയാർന്ന കുപ്പികൾ
ചായക്കുകൂട്ടായി
കുട്ടികൾക്കു ജീവനായ്

അകലെ വയലിന്റെ വരമ്പിൽ
ചുവന്ന ത്രികോണമുള്ള കുപ്പികൾ
കാൻസറിൻ വിളനിലം
ഭരണകൂടവും, കുത്തകകളും
ജയിക്കുമിവിടം

അവിടെ  ചുവട്ടിലായ് ഒഴിഞ്ഞ
പ്ലാസ്റ്റിക് കുപ്പികൾ
തൂങ്ങിയാടുന്നു പുളിമരക്കൊമ്പിലായ്
കയറുകൾ
ഋണം കയറിയ ഇഞ്ചിയുടെ, വാഴയുടെ
കാവൽക്കാരൻ

കിനാവ്

Thursday, 15 January 2015

അവമിലീഗ്

കെ.രേഖയുടെ അവാമിലീഗ്- വായന

ചെറുകഥ.
ഇടത്തരം കുടുംബത്തിൽ ജനിച്ചു
കല്യാണത്തിനു ശേഷം ഒരു തനി
അങ്ങാടികൊച്ചമ്മയായി ജീവിതം നയിക്കുന്ന നായികയുടെ ജീവിതത്തി.  ലേക്കു  നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണു അശോകൻ കടന്നു വരുന്നതു. അവൾക്ക് ഒരിക്കലും അംഗീകരിച്ചു കൊടുക്കുവാനാവാത്ത ജീവിത സാഹചര്യത്തിൽ കണ്ടുമുട്ടിയ ബാല്യകാല സഖാവിനെ അവൾക്കൊരിക്കലും  അംഗീകരിച്ചുകൊടുക്കാനാവുമായിരുന്നില്ല. ആ അഗ്നിജ്വലിക്കുന്ന കണ്ണിലെ ചില ആജ്ഞാനങ്ങൾക്ക് അവൾ അറിയാതെ കിഴ്പ്പെട്ടു. അവന്റെ കൈവശമുള്ള ചില പടങ്ങളെ കുറിച്ചുള്ള വെളുപ്പെടുത്തൽകൾ ഭർത്താവുമൊന്നിച്ച് ഉന്നത ജീവിതം നയിക്കുന്ന അവളെ അലോസരപ്പെടുത്തി. പിന്നെയങ്ങോട്ട് സമരമുഖത്തായിരുന്നു അവരൊരുമിച്ച്. പ്രകൃതി ചൂഷണത്തിനും, കീടനാശിനി ഉപയോഗത്തിനു മെതിരെ. എപ്പോഴോ അവൾ ഈ വക സമരത്തിന്റെ സാമൂഹിക മൂല്യവും അതു നൽകുന്ന ഔന്ന്യത്തിവും ആസ്വദിച്ചു എങ്കിലും
ഒന്നും പൂർണ്ണമനസ്സോടെ ആയിരുന്നില്ല.   
അങ്ങിനെ ഒരു സുപ്രഭാതത്തിൽ ആത്മഹത്യ ചെയ്ത നായകന്റെ, ഡയറിയിൽ നിന്ന് കിട്ടിയ രണ്ട് ചിത്രങ്ങൾ, അവൾ എന്നും വരയ്ക്കാനാഗ്രഹിച്ചു, ബാക്കിവച്ച ആ രണ്ടു ചിത്രം അതവളെ സ്വാദീനിച്ചു.
അവടന്നങ്ങോട്ട് , അവൾ സമരജ്വാലയായ് ആളിപ്പടർന്നു. അശോകൻ അവസാനിപ്പിച്ചിടത്തു വച്ച് തുടങ്ങി.....

Tuesday, 13 January 2015

ബാക്കിപത്രം

ബാക്കിപത്രം

ഇപ്പോ സമയമെത്രയായീന്നാ
നേരം ഒന്നു വെളുക്കണമെന്നുപോലും
ആഗ്രഹിച്ച മട്ടില്ല, അഞ്ച് മണിക്കു പത്തുഇനിട്ട് ഇനുയും ബാക്കി കിടക്കുവാ...
എന്തിനു എഴുന്നേറ്റു എന്നല്ലേ ചോദ്യം, ഞാൻ പ്രതീക്ഷിച്ചതു തന്നെ,
എങ്ങിനെ എഴുന്നേൽക്കാതിരിക്കും
കാലത്തു മുറുക്കാൻ ചെല്ലവും ചുണ്ണാമ്പുമായി ഇറങ്ങിയിരിക്കുകയാണു. നീണ്ട കാർകൂന്തലിൻ കെട്ടഴിച്ച് മുക്കിൽ കുത്തിയാൽ ആരും എഴുന്നേൽക്കും
എതു തണുപ്പത്തും.
ഇന്നലെ വെനീസിലെ വ്യാപാരം കഴിഞ്ഞു വന്നു അങ്ങിനെ മറിഞ്ഞതാണു ഒമ്പതരക്കെ ഉറങ്ങിപ്പോയി. നല്ല ക്ഷീണമുണ്ടായിരുന്നു നേരിയ തലവേദനയും.
ഇപ്പൊ വയനാട്ടിനെയും വെല്ലുന്ന തണുപ്പാ ഇവിടെ മൂടിപ്പുതച്ച് കിടന്നുറങാൻ നല്ല സുഖാ. അതിനിടയിലാ കരിമ്പനയിൽ നിന്നു ഇറങ്ങിവന്നു ഈ ശല്യപ്പെടുത്തൽ. എന്തു ചെയ്യാം നോക്കിയാ കാണുന്ന ദൂരത്താ കരിമ്പനക്കൂട്ടം.

വെരുതെ സെൻസറീൽ ഒന്നു നോക്കിയതാ അപോഴാ കാഠിന്യം മനസ്സിലായതു. 15.5 ഡിഗ്രി സെൽഷ്യസ്
നല്ല ഒന്നാന്തരം കുളിരു പെയ്യുന്നു.
വഴിവിളക്കിന്റെ വെളിച്ചത്തിൽ  മഞ്ഞുകാരണം   ഒന്നും കാണാനാകുന്നില്ല എങ്ങിലും.    .ഇളകിയാടുന്ന വെള്ള സാരിത്തലപ്പുകൾ സുപരിചിതമായതോണ്ടാകും വ്യക്തമായി ക്കാണം. അട്ടഹസിക്കുന്ന ചിരിയൊന്നുമില്ല അവൾക്കിപ്പോൾ, വശ്യതയാണു ചുണ്ടിലും കൺകോണിലും. ആരെയും വശീകരിച്ച് തന്നിലേക്കു വലിച്ചെടുപ്പിക്കുന്ന മാസ്മരിക വശ്യത. അറിയാതെങ്ങാൻ നോക്കിപ്പോയാൽ പെട്ടതു തന്നെ
കണ്ണു തിരിച്ച് പറിച്ചെടുക്കാൻ കൂടിയാകില്ല. അപ്പോഴെക്കും ആ കാന്തിക വലയത്തിൽ പെട്ടിട്ടുണ്ടാകും.
അരണ്ട വെളിച്ചത്തിൽ ഇളകിയാടുന്ന ആ സാരിത്തുമ്പും മുറുക്കി ചുവപ്പിച്ച ചുടുചോരയുടെ ചുവപ്പുള്ള ആ  രുധിരങ്ങളും ആരെയും പിടിച്ചിരുത്തും. ഏതു മനുഷ്യ ജന്മങ്ങളെയും.
അകലെ ഓടിമറയുന്ന തീവണ്ടിയുടെ കിതപ്പിന്റെ ധ്വനികൾക്കൊപ്പം, ഒരു പ്രണയാർദ്ര വരികളുടെ ഈണങ്ങളും സാരിയുടെ താളത്തിനൊപ്പം വായുവിൽ അലിഞ്ഞ് ചേർന്ന് ഹൃദയത്തിനുള്ളിലേക്കു ചേക്കേറുന്നുവോ...
......പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ......എന്ന വരികളാണോ അവളിൽ നിന്നുയരുന്നതു എന്നു....ആ അതെ അതു തന്നെയാകാം ...

നിലം തൊട്ട് തൊട്ടില്ല എന്നമട്ടിലാ അംഗലാവണ്യമാർന്നമേനിയുമായി
അവളുടെ ഉലാത്തൽ
ഇപ്പൊ വായുവിലുള്ള ഈരടികൾ കുറച്ചുകൂടിവ്യക്ത്മായികേൽക്കാം
അവളതു പാടുകയല്ല
ആസ്വദിക്കുകയാണു.
രാത്രി ഇപ്പോഴും വേർപിരിയാൻ മടിച്ച്പ്രണയബദ്ധരായി തുടരുകയാണു

ദൂരനിന്നൊരു വണ്ടിയുടെ ആരവം അടുത്തു വരുന്നതുപോൽ
അവൾ തെന്നിമാറാൻ ഒരുങ്ങുകയാണോ...നശിക്കാൻ ഈ വണ്ടികൾ വരാൻ കണ്ടനേരം....

അവൾ വിടവാങ്ങുകയാണൊ
ഞാൻ വീണ്ടും മയക്കത്തിലേക്കും...

മുരുകൻ കാട്ടാക്കിടയുടെ ഉണർത്തുപാട്ടാണു എന്റെ മനസ്സിൽ...

....ഇനിയും നിന്റെ ചരിത്രം ചൊല്ലി 
  മയങ്ങിയുണർന്നൊരുഷസ് വിളിപ്പൂ ഉണരുക മഞ്ചാടിക്കുന്നവിടിൽ
ഉള്ളതു യന്ത്രപ്പുകിൽ മാത്രം.......

കിനാവ്

Saturday, 10 January 2015

അക്ഷരക്കൂട്ട്

അക്ഷരക്കൂട്ട്.

വെന്തുരുകും ചുണ്ണാമ്പിനൊപ്പം
നേർത്ത ചിലങ്കകളുടെ ചിലമ്പോലിയും
ചന്ദനത്തിന്റെ ത്രസിപ്പിക്കുന്ന സുഗന്ധവും, മൂറുക്കിച്ചുവന്ന ചുണ്ട്കളുമായി അവൾ വരും എന്നനിക്കുറപ്പായിരുന്നു
വരാതിരിക്കാനാവില്ലായിരുന്നു

എന്നാൽ
എട്ട് നാഴിക മുൻപേ അവളെത്തി
അക്ഷരങ്ങളുടെ കൂട്ട്കാരി
തൂലികയിൽ അഗ്നിയെ ആവാഹിച്ച
അഗ്നിപുത്രി
വഴിതെറ്റിയതില്ലിവൾക്കു
വഴികളിൽ കൈവിളക്കാകാൻ തന്നെ

നല്ല പാകം
പക്വമാർന്ന രചന
ചുട്ട് ചാമ്പലാക്കാൻ വെമ്പുന്ന
തീ നാമ്പുകൾ

നവാദിത്യനിൽ പ്രതീക്ഷയർപ്പിച്ച
നവീകരണ ചിന്തയും

പ്രതിക്ഷകൈവിടാത്ത പുലരികളും

പ്രതിഷേധത്തിന്റെ ചാട്ടുളികളുമാണു
വരികളിൽ

കാർമേഘങ്ങളെയും, നദികളെയും
പ്രണയിക്കുന്നവൾ

സ്വപ്നത്തേരിലേറി മാരിവില്ലിലും
എഴാം സ്വർഗ്ഗത്തിലും
ഊളിയിട്ട് പറക്കുന്നവൾ

ഇനി ഞാനും കൂട്ടായി
അക്ഷരക്കൂട്ടിൽ ഒരെ തൂവൽ പക്ഷികൾ
ഒരെ കനവിൽ ഒരുമിച്ച്.

കിനാവ്

കല

ഉറച്ച കാൽ വെയ്പ്പുകൾ
എന്നും നല്ലതാ, നല്ലതിനാ

ഒരു കലാകാരന്റെ മനസ്സ് എപ്പോഴും
അസ്വസ്ഥവും
ചുറ്റുപാടുകളോട് സംവദിക്കുന്നതും
കലഹിക്കുന്നതും  ആയിരിക്കും

കലഹങ്ങളില്ലാത്ത മനസ്സ്
ആൾപ്പാർപ്പില്ലാത്ത വീട് പോലെയാണു

കൈകെട്ടി നിൽക്കാൻ കഴിയും
ആർക്കും
ഇടപെടലുകളാണു വേണ്ടതു

കിനാവ്

തവള

പാലപ്പൂവിന്റെ ഗന്ധം
നിറഞ്ഞു കവിഞ്ഞിരുന്നു
പൂ നിലാവും
ഞാൻ പതിയെ നിദ്രയിലേക്കു വഴുതി
വീഴുകയായിരുന്നു
എന്നിട്ടും അവർ വന്നു
മൂന്നുപേരുണ്ടായിരുന്നു
എനിക്കു വേറെ വഴിയില്ലാതെ പോയി

വീണ്ടും നിദ്രയിലേക്കൂളിയിടാം
എന്നാലും....

ഉറക്കം ശല്യപ്പെടുത്താൻ
ഞാനാരെയും അനുവദിക്കാറില്ല

കിനാവ്

എന്റെ സങ്കടങ്ങൾ

എന്റെ സങ്കടങ്ങൾ....നിന്റെയും

ആകെ സങ്കടത്തിലാണു
ഈ മുഖപുസ്തകവും
കൈയ്യിൽ പിടിച്ചാണു നടപ്പു
സദാസമയവും
ദിനചര്യകളും, പ്രവർത്തികളും താളം തെറ്റുന്നു....
ഊണിലും ഉറക്കത്തിലും
കുളിമുറിയിലും, പച്ചക്കറിക്കടയിലും
ഓഫീസിലും, വിനോദയാത്രയിലും
ആലസ്യതയിലും, ദീർഘനിശ്വാസത്തിലും
നെടുവീർപ്പിലും ഇവളാണു കൂട്ട്
കവിതയിലും, ചെറുകഥയിലും, വാർത്തകളിലും ഈ ലഹരിയാണു....
എന്തിനു സീരിയസു സെമിനാറിലും
പ്രസന്റെഷനിലും, എല്ലാം ഇപ്പോ
ഇവളുടെ കൈയുണ്ട്....
പാവം ഞാൻ....
എന്നെ ഇവളങ്ങു കൈയ്യടക്കിയോ
സദാസമയവും കുനിഞ്ഞിരിപ്പാ
കൈമുട്ടും, കൈവിരലും
പ്രതിഷേധിക്കുന്നു....
ഇങ്ങനെപോയാൽ എന്താകും
ദാ  ഒരുമിനിട്ടേ....
ആരോ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട്
വല്ല സുമുഖിയുമായിരിക്കുമോ
ഒന്നു നോക്കിയിട്ട് വരാം..

കിനാവ്