Friday, 26 December 2014

നഷ്ടങ്ങൾ

നഷ്ടങ്ങൾ

ജഗദിത് സിങിന്റെ മധുര ഗൃഹാതു
നൊമ്പര
ഗസൽ ശീലുകളിൽ തുടങ്ങാം
വൊ കാഗസ് കീ കശ്തീ വൊ ബാരിശ് ക പാനി......
അപ്പോഴെക്കും
പുല്ലാങ്കുയലുമായി അവൻ വരും
ഞങ്ങൾ പഴയപോലെ
ചുറ്റും കൂടിയിരുന്നു ആസ്വദിക്കും

ഉണ്ണിവാവാവോ പൊന്നുണ്ണീ....
അവിടെ നിർത്തിയതാ
ഇന്നിനി ഒന്നു മീട്ടണം...
ഓർമ്മകൾ ഓടികളിക്കുവാനെത്തുന്ന...

അപ്പോഴെക്കും നൊമ്പരവുമായി അവൻ വരും....
സന്ന്യാസിനീ .....നിൻ പുണ്യാശ്രമത്തിലെ......

തടിയനാണേലും ആനന്ദനൃത്തമാടാൻ
അവനും കാണും
പഠിച്ചതു ഏർക്കാട്ട് നിന്നാണേലും
ആദിവാസി നൃത്തമാണു
മാസ്റ്റർപീസ്.......

വയസ്സൻ അവനിഷ്ടം
നാടൻ പാട്ടുകളാ, ഒരു പുകച്ചുരുളും
ഏനൊരു.....

അപ്പോഴെക്കും ബാബുവൊന്നുണരും
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്തു
പരിഭവം......

ദംഷരാട്സുമായി  പുല്ലനെത്തും....
കൂട്ടിനു ആശയും സിനിയും ....

കൊരട്ടിക്കാരനും പാലാക്കാരനും
ഇഷ്ടം കാഴ്ച്ച്ക്കാരാകാനാ
പിന്തുണയോടെ.....

പട്ടാളം മുങ്ങീട്ടുണ്ടാകും
ഒരു പുകച്ചുരുളിൻ ആശ്വാസത്തിലേക്ക്

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ
തിരുമേനി പൂനൂലും
ദിനേശ് ബീഡിയുമായി
തൂണും ചാരിനിൽക്കുന്നു

ബാബു ആ ചിന്താവിഷ്ടയായ പുകച്ചുരുളിന്റെ കാഴ്ച കാൻ വാസിലേക്കു പകർത്തിക്കാണും

സോഫിയും, സ്വപ്നയും പിന്നിലിരുന്നു
കുശുകുശുക്കുകയാണു

നിഷ്ങ്കളങ്കമായ ചിരിയോടെ
ഫാൻസി കൂടെ ഫീനയും

തുടരും...

കിനാവ്

2015 ഒരു തിരിഞ്ഞുനോട്ടം


  ഒ. വി  വിജയന്റെ  ഖസാക്കിന്റെ ഇതിഹാസം 1969ൽ പ്രസിദ്ധീകരിക്കപ്പെട്ടതാണു. അതായതു ഗർഭപാത്രം എന്നെക്കുറിച്ച് ചിന്തിക്കുന്നതിനു മുൻപ്.
പാലക്കാട് ജില്ലയിലെ തസറാക്ക്
എന്ന ഗ്രാമത്തിനോട് അന്നു കുട്ടിക്കാലവായനയിൽ
തുടങ്ങിയ ആ കൗതുകകരമായ
അടുപ്പം, പിന്നിടെപ്പോഴൊ കൈവിട്ട്പോയി.

രവി നടക്കുന്ന വഴികളിലൂടെ കഥാകാരന്റെ ഗതി വിഗതികളിലൂടെ ഖസാക്ക് ഉള്ളിൽ നിറഞ്ഞിരുന്നു.
അള്ളാപിച്ചാമൊല്ലാക്ക, അപ്പു കിളി , മാധവൻ നായര്, മൈമുന, നൈസാമലി, ആബിദ, കുഞ്ഞാമിന, കുപ്പുവച്ചൻ അങ്ങനെ അങ്ങനെ എല്ലാരും. ഒപ്പം ചെതലിയും കൂമന്കാവും രാജാവിന്റെ പള്ളിയും പിന്നെ 'റബ്ബുൽ ആലമീനായ തമ്പുരാന്റെയും മുത്ത്‌ നബിയുടെയും ബദരീങ്ങളുടെയും ഉടയവനായ' സെയ്യദ്ദ്മിയാൻ ഷെയ്ഖും എല്ലാം ഉള്ളിൽ നിറഞ്ഞു തെളിഞ്ഞാണ് മായുന്നത്
സാന്മാർഗികതയുടെയും ആത്മാന്വേഷനത്തിന്റെയും ഒരു നേർത്ത വരമ്പിലൂടെയാണ് കഥാകാരൻ സഞ്ചരിക്കുന്നത്.

ഇന്നിപ്പം കാലത്തിന്റെ കുത്തൊഴുക്കിൽ
ഇവിടെ നീണ്ട ഏഴു വർഷക്കാലമായി.
കരിമ്പനകളും യക്ഷികളും കൂട്ടായി.
പറയാനാണേൽ ഏറെയുണ്ട്
ഒന്നു തിരിഞ്ഞു നോക്കാംല്ലെ.....

ഉന്മാദം

ചക്കരമാഞ്ചോട്ടിൽ.....

നാളെ ........
ഞങ്ങൾ ആമോദത്തിലാണു
ഉന്മാദത്തിലാണു

ദിനരാത്രങ്ങൾ പലതു
കൊഴിഞ്ഞുപോയി
കാലം ഒന്നിനുവേണ്ടിയും കാത്തു നിന്നില്ല
പുഷ്പിച്ചും
ഇലകൾ  വാടിയും   കൊഴിഞ്ഞും
കടപൊഴുകി വീണും
വേലിയേറ്റ ഇറക്കങ്ങളിലൂടെ
കാലം കടന്നുപോയി

ഒരു നൂറ്റാണ്ടിന്റെ മുഴുവൻ
കഥകൾ പറയാൻ
ഞങ്ങൾ ഒത്തുകൂടുകയാണു

നാളത്തെ ആദിത്യൻ ഉണരുന്നതു
ഞങ്ങൾക്കു വേണ്ടിയാണു
തികച്ചും......

നാലുകൊല്ലം ഒരുമിച്ചിരുന്നു
ജീവിതത്തിൻ താളക്രമങ്ങൾ
ഉരുവിട്ട് പഠിച്ച ഞങ്ങൾ

ഒന്നു തിരിഞ്ഞു നോക്കട്ടെ
പഠിച്ചവ പ്രാവർത്തികമായോ
ചേർത്തു വായിച്ചതിൽ
സ്വരചേർച്ചക്കുറവുണ്ടോ

കലാലയമുറ്റത്തേക്കു

പ്രകമ്പനങ്ങൾക്കും പ്രതിധ്വനികൾക്കും
ചെവിയോർക്കാൻ
ഒന്നൂടെ.....

സായം സന്ധ്യയിൽ

കിനാവ്

Thursday, 25 December 2014

സുനാമി

സുനാമി

അതെ അന്നൊരു ഞായർ ആയിരുന്നിരിക്കണം,
എനിക്കിപ്പോഴും    ചെറിയ  ഓർമ്മയുണ്ട്
ഒരു കല്യാണ വീട്ടിൽ ഭക്ഷണം   വിളമ്പികൊടുക്കുകയായിരുന്നു
ആരൊ വന്നു പറഞ്ഞ്പ്പോൾ ആദ്യം
വിശ്വസിച്ചില്ല.

കടൽ പ്രണയിക്കും കരയെ
തെല്ലൊരു ആവേശത്തോടെ തന്നെ
എന്നാൽ ഇങ്ങനെ രൗദ്രഭാവത്തിൽ
സർവ്വവും പിഴുതെടുത്തു
കണ്ണിൽ കണ്ടെതിനെയെല്ലാം
ചൂഴ്ന്നെടുത്ത്
നാശകാരിണിയായ്
അറിയില്ലായിരുന്നു അങ്ങനൊരു ഭാവത്തെ, കേട്ട് കേൾവിയില്ലായിരുന്നു

എല്ലാം അങ്ങിനെയല്ലല്ലോ.,.

കണ്ണിൽ കണ്ണും നട്ടിരുന്ന പ്രണയം
അരവയറിനു അമ്മമടിത്തട്ടിൽ മല്ലിടാനിറങ്ങിയ മുക്കുവർ
നേരം പോക്കിനു കടൽ കാറ്റുകൊള്ളാനിറങ്ങിയ വയോദികർ

തീരത്തെ അക്ഷരമുറ്റത്ത് ഒരുവിട്ട് പഠിക്കുന്ന ബാല്യം
ആദ്യമായി മഹാസമുദ്രം കാണാനെത്തിയ കുരുന്നുകൾ

കടലിനു കടല വിറ്റ് അരിവാങ്ങുന്ന.
ആയിരങ്ങൾ
നിറമുള്ള ഓർമ്മകൾ അഭ്രപാളികളിൽ പകർത്താനെത്തിയവർ

കടലമ്മയോട് സൗഹൃദം ചൊല്ലി
ചലിക്കുന്ന വണ്ടിയിലിരിക്കുന്ന
യാത്രക്കാർ

എല്ലാം എല്ലാം
ഒന്നു കണ്ണടച്ചു തുറക്കും മുമ്പ്....
ഓർമ്മകൾ മാത്രമായി
വെറും നനുനനുത്ത ഓർമ്മകൾ മാത്രമായി

ആദരാഞ്ചലികൾ പ്രിയപ്പെട്ടവരെ

കിനാവ്

അയൽക്കാരൻ

ഡ്യൂട്ടി ഉച്ചയ്ക്കാണു
മണി പന്ത്രണ്ടടിക്കും വരെ കിടന്നൂറങ്ങി

മൊബൈൽ എടുത്ത് നോക്കിയപ്പോൽ
അഞ്ച് മിസ്സ്കോളും
ഫേസു ബുക്കിലെയും
വാറ്റ്സപ്പിലെയും മെസ്സെജുകളും

ക്രിസ്തുമസായതിനാലാകും
ഒരു തികഞ്ഞ ആലസ്യത മനസ്സിൽ
നേരത്തെ കുടിയേറിയി രുന്നു

ഇന്നൂണിനു എന്തു ചെയ്യും എന്നാലോചിച്ചു കുളിമുറിയിലേക്കു
കേറുമ്പോഴാണു
മൊബൈൽ അടിച്ചതു

ഷരീഫ്
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക
എന്ന ക്രിസ്തു വാക്യം
അന്വർത്ഥമാക്കുന്ന വിളിയായിരുന്നു
അതു, അല്ലെലും അവനും ഒരു മലബാറു
കാരനല്ലെ

പെട്ടെന്നു കുളികഴിഞ്ഞ്
കയറിചെന്നപ്പോൾ
ശരിക്കും ഞെട്ടിപ്പോയി
നല്ലഒന്നാന്തരം വിഭവങ്ങൾ
തീൻ മേശയിലിരുന്നൂ
എന്നെ നോക്കിചിരിക്കുന്നു

ഈ കാട്ടിനുള്ളിൽ കിട്ടാവുന്നതിൽ
ഏറ്റവും മികച്ചതു
പിന്നെ ഒന്നും പറയേണ്ട

ഇനി എങ്ങിനെ ഡ്യൂട്ടിക്കുപോകും
ഇന്നു ലീവാക്കിയാലോ
വേണ്ടല്ലേ

കിനാവ്

Wednesday, 24 December 2014

കുട്ടിക്കാലം

കുട്ടിക്കാലം

അതൊരു മധുര സ്മരണയാണു
ഞനൊന്നയവിറക്കി ..
രാത്രിയുടെ ഏകാന്തതയിൽ

കൂട്ടിനവളെയുംകൂട്ടി
പാലപ്പൂവിൻ ഗന്ധമുണ്ടായിരുന്നു
നീണ്ട കാർകൂന്തലും
അവൾ പാവമാണു

തുടക്കം എപ്പോഴാണന്ന് ഓർമ്മയില്ല
പിന്നെയെപ്പോഴോ അവൾ
അസൂയയോടെ തൂലികയിൽ
കയറിക്കൂടി
മാന്ത്രികതയാകും

വവ്വാലിന്റെ
ശബ്ദമാണെന്നെ ഉണർത്തിയത്
ദൂരെ കാഴ്ച്ചയിൽ നിന്നു മാഞ്ഞിരുന്നു
അരണ്ടവെളിച്ചവും...
ഒരു   തൂവെള്ളയുടെ മിന്നലാട്ടം പോൽ

ബാല്യസ്മരണകൾ
ചെറുകടലാസിലായി അവിടിവിടെ
ചിതറികിടക്കുന്നു
ഒന്നു വെളുക്കട്ടെ
പെറുക്കിയെടുത്തു
ശരിയാക്കണം
പക്ഷെ ക്രമാനുഗതമാക്കാൻ
വെറുമൊരു മനുചൻ എനിക്കാകുമോ

ഒന്നര നാഴിക ഇനിയും ബാക്കിയ
അർക്കനൊന്നുണരാൻ
മയങ്ങാല്ലെ..

കിനാവ്

പകൽ കിനാവ്

പകൽ കിനാവ്

തിരികെവേണമെനിക്കെൻ ബാല്യം
പകരംതരാം ഞാൻ  എന്നെത്തന്നെ

കൂട്ട്കാരുമൊത്ത് വേനലവധിയിൽ,
ഞായറാഴ്ചകളിൽ,
ആർത്തട്ടഹസിച്ച്
പുഴയിൽ നീന്തിതുടിച്ച് അർമാദിച്ചിരുന്നകാലം
ആ ബാല്യകാലം

മണ്ണിട്ട നടുറോഡിൽ,
കുഴികുത്തി മൂന്നെണ്ണം,
ഗോലി കളിച്ചിരുന്ന ആ വസന്തകാലം

കൊയ്തെടുത്ത പാടത്ത്   കുട്ടിയും കോലും കളിച്ചിരുന്ന ആ സന്തോഷകാലം

സ്കൂൾ വിട്ട് വീട്ടിലെത്തും മുൻപ്
നിക്കറുമിട്ട് തലമൻ പന്ത്
കളിച്ചിരുന്ന ആ കളിക്കാലം

തിരികെവേണമെനിക്കെൻ ബാല്യം

കൂവയിലയിൽ ഉപ്പ്മാവ് വാങ്ങി
സ്കൂൾ വരാന്തയിൽ നിന്നാർത്തിയോടെ തിന്നിരുന്ന ആ കുട്ടിക്കാലം

കൃത്രിമത്വമില്ലാതെ,
കള്ളിച്ചെടിയുടെ
ഇലപൊട്ടിച്ച്, വർണ്ണാഭമായ കുമിളകൾ
ഊതിവിട്ടിരുന്ന ആ കാലം
അതിനെ എത്തിപ്പിടിക്കാനും
കയറിയിരുന്നു
ആകാശനീലിമയിൽ ചേക്കാറാനും
മോഹിച്ചിരുന്ന ആ മോഹകാലം

തിരികെവേണമെനിക്കെൻ ബാല്യം

പകരംതരാം ഞാൻ  എനിക്കുള്ളതെല്ലാം

കുയിൽപ്പാട്ടിന്നതെർപ്പാട്ടുമായ്
പുഞ്ചനെൽപ്പാട വരമ്പിലൂടെ
ഉച്ചത്തിൽ കൂകിവിളിച്ച്കൊണ്ട്
ഓടി നടന്നിരുന്ന ആ വിരുന്നുകാലം

ബബ്ലിമൂസ് നാരങ്ങ പഴുത്ത് തുടുക്കുമ്പോൾ
കൂട്ടമായ് പോയ് പോട്ടിച്ച്
ഉപ്പും മുളകും ചേർത്ത്
വട്ടം കൂടിയിരുന്നിരുന്ന ബാല്യം
വെടിപറഞ്ഞ്
അകത്താക്കിയിരുന്ന ആ ഉന്മാദകാലം

കല്ലും വടിയുമായ്
എതു പറമ്പിലെ നാട്ട്മാവിൻ ചുവട്ടിലും
മാങ്ങപറിക്കാൻ ഓടിക്കൂടിയിരുന്നകാലം

വേർതിരിക്കലിന്റെ    അതിർവരമ്പുകളില്ലാതിരുന്ന
ആ മാമ്പഴക്കാലം..
വായിൽ വെള്ളമൂറും ആ നാട്ട്മാവിൻ
ചുവട്....

ആട് മേയ്ക്കുന്ന കുന്നിൻ ചെരുവിൽ
കൂട്ട്കാരുമായ് ഒത്തുകൂടി
തേൻ വരിക്കചക്കപറിച്ച്
പങ്ക് വച്ചിരുന്ന ആ
പളുങ്ക് പങ്കുകാലം...

തിരികെവേണമെനിക്കെൻ ബാല്യം

പകരമെടുത്തോളൂ എനിക്കുള്ളതെല്ലാം
എന്റെ സ്വത്തും, യുവത്വവും, പണവും
സൗഭാഗ്യങ്ങളും

തിരികെവേണമെനിക്കെൻ ബാല്യം
എന്റെ
   എന്റെ
  മാത്രമായ എന്റെ ബാല്യം

മകരമാസത്തിൻ മരംകോച്ചും
തണുപ്പിൽ
നേരം പുലരും മുമ്പ്
വയലോരത്തെ കുളത്തിൻ
കുളിക്കുമായിരുന്ന
മകരമാസക്കാലം

തിമിർത്തുപെയ്യും മഴയതിൽ
നെഞ്ചോട് ചേർത്തുവച്ചപുസ്തകകെട്ടും
പുത്തൻ കുടയുമായ്
കാട്ടാറിനോടും, പുൽനാമ്പിനോടും
കിന്നാരം പറഞ്ഞ്, അക്ഷരം പഠിക്കാൻ
പോയിരുന്ന ആ സ്കൂൾക്കാലം

ചുണ്ടങ്ങയും അച്ചിങ്ങയും പറിച്ച്
കൈത്തോട്ടിലൂടൊഴുക്കി
അതിനൊപ്പം നടന്നിരുന്ന
ആ കുട്ടിക്കാലം

തിരികെവേണമെനിക്കെൻ ബാല്യം

പകരമെടുത്തോളൂ എനിക്കുള്ളതെല്ലാം
എന്റെ സ്വത്തും, യുവത്വവും, പണവും
സൗഭാഗ്യങ്ങളും എല്ലാമെല്ലാം

വയൽ വരമ്പിലൂടെ ഓടിക്കളിക്കുമ്പോൾ
ഞണ്ട് തോട്കോണ്ട് കാൽ മുറിഞ്ഞപ്പോൾ
കൂട്ട്കാരുടെ തോളിലേറി
വീട് പുൽകിയ ആ സ്നേഹകാലം

തിമിർത്ത് പെയ്യും മഴയത്തു
ഇറയത്തെ മഴവെള്ളത്തിൽ
കടലാസു തോണിയിറക്കി
കളിച്ച ആ കുളിരും മഴക്കാലം

തിരികെവേണമെനിക്കെൻ ബാല്യം

പകരമെടുത്തോളൂ എന്നെതന്നെ

റോട്ടിലും പാടവരമ്പത്തും ചെളിവെള്ളം തെറിപ്പിച്ചു, ഓടിക്കളിച്ച ആ കുസൃതിക്കാലം

പ്ലാവിൻ കൊമ്പിനാൽ
തുടയിൽ കുസൃതിക്കുമറുപടിയായ്
പടം വരച്ചിറുന്ന ഉമ്മതൻ
കരവിരുതിൻ നൊമ്പരകാലം

തിരികെവേണമെനിക്കെൻ ബാല്യം

പള്ളിനേർച്ചയും, പള്ളിപ്പെരുന്നാളും
ഉത്സവപറമ്പും സ്വന്തമായിരുന്ന
ആ ഉത്സവകാലം

ബലൂണിൻ നിറചാർത്തും
കുപ്പിവളകളും, പൊട്ടാസ് തോക്കുകളുമായ്
ഒത്തുകൂടിയിരുന്ന  ഉത്സവകാലം

കുന്നിൻ ചെരുവിലൂടെ ഓടിനടന്നു
പിടിച്ചിരുന്നു
പൂമ്പാറ്റകളും, തുമ്പികളും....
ആ മനോഹരകാലം

ഓടിച്ചിട്ട് പിടിച്ച അണ്ണാൻ
കടിച്ച് കൈമുറിച്ചപ്പൊൾ
കരഞ്ഞ് ഓടിയെത്തിയ ഉമ്മച്ചി  തൻ
മടിത്തട്ട്. ആ  വാത്സല്യത്തിൻ
വാത്സല്യ കാലം

കൊഞ്ചികുത്തിമറയുന്ന ആട്ടിൻ
കുട്ടികളുള്ള മുറ്റം...നിഷ്ക്കളങ്കതതൻ കാലം

തിരികെവേണമെനിക്കെൻ ബാല്യം

പകരമെടുത്തോളൂ
എന്നെത്തന്നെ
വേണ്ടെനിക്കൊന്നുമേ വേണ്ട
ബാല്യം മതി
എനിക്കാ ബാല്യം മതി

ചക്കയും, ചക്കരമാവും
നാട്ടുമാങ്ങയും, കുറുക്കൻ മാങ്ങയും
കാട്ട്നെല്ലിക്കയും, പാസ്സൻഫ്രൂട്ടും
തുമ്പിയും തുമ്പപ്പൂവും
കൊങ്ങിണിപ്പൂ തൻ ഓണവും
കാടിൻ മടിത്തട്ടിലെ സ്ഫടികനീർ
തുള്ളികളും

ഉമ്മയുടെ നേർവഴികളും...
ഒരു നോട്ടത്തിൽ എല്ലാം പറയുന്ന
പൊന്നുബാപ്പതൻ കരുതലും...

കണ്ണുനിറയുന്നു.....

വേണമെനിക്കെല്ലാം തിരികെ വേണം
വേണ്ടെനിക്കീ കപടലോകം

തിരികെ വേണമെനിക്കെൻ ബാല്യം
പകരം തരാം ഞാൻ
പകരം തരാം ഞാൻ
എന്നെത്തന്നെ, എനിക്കുള്ളതെല്ലാം

കിനാവ്