Wednesday, 10 June 2015

പ്രേമം

പ്രേമം ഒരു ആസ്വാദനം

പ്രേമത്തിലായി അല്ല കണ്ടു ഞാൻ

ലോകത്തിലെ ഏറ്റവും തല്ലിപ്പോളി തീയേറ്റരിലുരുന്നു ഈ ഹൃദയ താളം കാണേണ്ടി വന്നു എന്നിടത്താണു എനിക്ക് പിഴച്ചത്. എന്നാലും ഒരു വിധം ആസ്വദിക്കാൻ എനിക്കായ്. അൽഫോണ്‍സ് പുത്രന്റെ ഈ സംവിധാന മികവ്. തികച്ചും ആൺകുട്ടികളുടെ കാഴ്ചപ്പാടിലൂടെയാണു കഥ മുന്നേറുന്നത്.

മലയാളിയുടെ മനസ്സില്‍ ഒരു കുളിര്‍മഴയായി ഈ പ്രേമം നിറയുകയാണു.

പുതുമ ഇല്ലാത്ത കഥയിൽ  അവതരണമികവിൽ ശ്രദ്ധേയമായ സിനിമയാണിത്.

ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ്, പ്രണയലേഖനം അങ്ങനെ പഴയതലമുറയുടെ എല്ലാ പ്രണയകാഴ്ചകളും ഒരു നൊസ്റ്റാള്‍ജിയയായി    ഇതിന്റെ ആദ്യ ഘട്ടത്തില്‍ മുന്നിലെത്തുന്നു.
അസ്വഭാവികതയിൽ സ്വഭാവിത കൊണ്ടുവരികയെന്ന കലാധർമ്മം ആ നാടൻ കടയുടെ കാര്യത്തിലൊഴികെ പൂർണ്ണവിജയമാണെന്നു പറയാം.

പഴയകാലഘട്ടം പറയുന്നിടത്തെ ആ പാലം ഒരു ബിംബമായി ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

'നേര'മെന്ന ആദ്യ സിനിമ തിരക്കഥ എഴുതി, എഡിറ്റിംഗ്‌ നിര്‍വഹിച്ച്‌, സംവിധാനം ചെയ്‌ത് സൂപ്പര്‍ ഹിറ്റാക്കിയ ചെറുപ്പക്കാരനാണ്‌ അല്‍ഫോണ്‍സ്‌ പുത്രന്‍.
 
പതിനഞ്ച് വര്‍ഷക്കാലത്തിനിടെ ജോര്‍ജ്ജ് ഡേവിഡ്‌ എന്ന യുവാവിന്‍റെ ജീവിതത്തിലെ മൂന്ന്‌ ഘട്ടങ്ങളിലുള്ള  പ്രണയങ്ങളിലൂടെ  സഞ്ചരിക്കുന്ന ഇളംകാറ്റാണ് “പ്രേമം”  ….

കൗമാരക്കാലത്തെ കൗതുകമാകുന്ന പ്രണയം  ;
കത്തിജ്ജ്വലിക്കുന്ന യൗവ്വനത്തിലെ ലഹരി പടര്‍ത്തുന്ന പ്രണയം  ;

ഒടുവില്‍  യാതാർത്ഥ്യങ്ങളുടെ,  ഇന്നിന്‍റെ പക്വതയാര്‍ന്ന പ്രണയം .

സ്കൂള്‍ , കോളേജ് കാലങ്ങള്‍ തൊട്ട് വര്‍ത്തമാനത്തിലെത്തി നില്‍ക്കുന്ന അയാളുടെ പ്രണയകാലങ്ങളില്‍ കൂട്ടുവന്ന ചങ്ങാതിമാരുടെ കഥ കൂടിയാണ് പ്രേമം …
ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക് ഓര്‍മ്മകളില്‍ നിറയുന്ന അനുഭൂതിയായും  , പ്രണയപരാജിതര്‍ക്ക് സുഖമുള്ള വേദനയായും , ഇനിയും പ്രണയിക്കാത്തവര്‍ക്ക് നിലക്കാത്ത നഷ്ടബോധമായും മാറാന്‍ ജോര്‍ജ്ജിനും , മലരിനും കഴിയുന്നതാണു ഇതിന്റെ മികവ്

സായ്‌ പല്ലവിയുടെ മലർ എന്ന കഥാപാത്രം അസ്സലായി. നിവിന്റെ  ജോർജ്ജിനെ പിരിഞ്ഞു കസിന്റെ കൂടെ ജീപ്പിലിരുന്നു കണ്ണുകൾ കൊണ്ട് അവൾ വിടപറയുന്ന ആ രംഗം മതി അവളുടെ അനായാസ അഭിനയ ശൈലിയും സാമർത്ഥ്യവും വ്യക്തമാവൻ. ആ തീഷ്ണതയാണെ എന്നെ ഏറെ ആകർഷിച്ചത്. കഥാപാത്രത്തിന്‍റെ രൂപഘടനയും അതിഗംഭീരം

തുടക്കത്തിലും , ഒടുക്കത്തിലും കോഴിയായി പ്രത്യക്ഷപ്പെടുന്ന ഷറഫുദ്ദീന്‍ കഥാപാത്രം മികച്ചതാക്കി.

തിയേറ്ററില്‍ കൈയ്യടികളുടെ മാലപ്പടക്കം തീര്‍ത്ത്‌ രഞ്ജി പണിക്കര്‍ സാറും മിന്നി .

വിനയ്‌ ഫോര്‍ട്ടിന്‍റെ വിമല്‍ മാഷും റിയലിസ്റ്റികായി.

നിവിന്റെ കഥാപാത്രമായുള്ള ഇഴകിച്ചേരൽ മിടുക്കുള്ളതാണു.

തട്ടിൻപുറവും, പാലവും ഇപ്പോഴും മനസ്സിൽ നൊസ്റ്റാൾജിയ ഉയർത്തുന്നു.

....കിനാവ്...

Monday, 9 February 2015

ആസ്വാദനക്കുറിപ്പ്

ഒരു   ആസ്വാദനക്കുറിപ്പ്

ചെറിയ ഒരു നൊമ്പരപ്പാടോടെയാണു
ഞാനതു വായിച്ചവസാനിപ്പിച്ചത്.

ഷാഹിന ഇ. കെ യുടെ
ക്രിസ്ത്യാനി സാന്താക്ലോസ് എന്ന ചെറുകഥ

രണ്ട്മൂന്ന് വയസ്സുള്ള കുട്ടിയും, അമ്മയും തമ്മിലുള്ള വൈകാരിക ബന്ധങ്ങൾ നന്നായി അവതരിപ്പിച്ചു കഥാകാരി.
എൽ.കെ.ജി. യിൽ പഠിക്കുന്ന കുഞ്ഞിന്റെ നാവിൽ നിന്നു വരുന്ന ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി പദപ്രയോഗങ്ങളിൽ അമ്പരുന്നു നിൽക്കുന്ന , അമ്മ തന്റെ കഥകളിൽ നിന്നിറങ്ങിവന്ന പൂക്കളും മഞ്ഞപൂമ്പാറ്റകളും, പക്ഷികളും, മരങ്ങളും, തന്റെ ചുറ്റും വിചിത്ര നൃത്തം ചവിട്ടുന്നിടത്താണു, നിസ്സാഹായായ മാതൃത്വത്തിന്റെ പ്രതീകമായി ആ അമ്മ മാറുന്നിടത്താണു കഥ അവസാനിക്കുന്നത്. മാറ്റപ്പെടുന്ന സാഹചര്യങ്ങളിലേക്കു വ്യസനപൂർവ്വം...

..കിനാവ്..

Tuesday, 20 January 2015

രക്തസാക്ഷി

രക്തസാക്ഷി

മണി  ഒമ്പതായപ്പോഴാണു എഴുന്നേറ്റത്
തികഞ്ഞ ആലസ്യത ആയിരുന്നു
മനസ്സിനും ശരിരത്തിനും
തോർത്തു മൂണ്ട്മെടുത്തു അർധനഗനനായി അടുക്കളയിലൂടെ കുളിമുറിയിലേക്കു നടക്കുന്ന എന്നെ നോക്കി രണ്ട് ലിറ്റർ കപ്പാസിറ്റിയുള്ള സുമുഖിയും കന്യകയുമായ ഗ്ലാസ് കുപ്പി കണ്ണിറുക്കി കാണിച്ചു. പെണ്ണെല്ലെ പോട്ടെന്നു വച്ച് നടന്നപ്പോൾ ചൂളംവിളിച്ച് കളിയാക്കാൻ നോക്കി. എനിക്കരിശം വന്നു , ഞാൻ ചോദിച്ച്, ഒന്നു താഴെ വീണാൽ നിന്റെ പോടിപോലും കാണില്ല, പിന്നെ കളിക്കാൻ വരുന്നോ...

അവളുവിടാൻ ഭാവമില്ല. ഞാൻ ബോറൊസിലാ, ഇനം വേറയാ, വെറും നാടനല്ല. 
അവസാനം തർക്കം മൂത്തു. ബെറ്റു വച്ചു. എനിക്കു പൊതുവെ തിരക്കു കുറവായതിനാൽ ഞാനവളുടെ കിന്നാരത്തിൽ വീണുപോയി.

ഇന്നലെ ചേംബ്ര പീക്കിൽ നിന്ന് കൊണ്ടുവന്ന പുളിനെല്ലിക്ക കാമാവേശത്തോടെ അവളെ നോക്കി ചിരിച്ചതു ഞാൻ വെറുതെ കണ്ടില്ലാ എന്നു വച്ചു.

താഴെ വീണുപോട്ടിയാൽ ഇവിടെ നിൽക്കുന്ന എന്നെപോലത്തെ  അഞ്ച് സുന്ദരിമാരെയും ഒരു ഡിമാന്റ്മില്ലാതെ എനിക്ക് സ്വന്തമാക്കാം.

പൊട്ടാതിരുന്നാൽ, അവളേയും ഈ പുളിനെല്ലികാമുകനേം ഒരാഴ്ച കോഴിക്കൊട് ബീച്ചിൽ വായനോക്കാൻ വിടണം, ശല്യപ്പെടുത്താതെ. കൂടാതെ ഈ അഞ്ച് സുന്ദരികളെയും.

സമ്മതിച്ചു. നല്ലകാര്യമല്ലെ കുളിച്ചിട്ടാകാം എന്നും കരുതി ഒരു കവിതാ ശകലവും മൂളീ നടന്നു. എന്തോ മുരുകൻ കാട്ടാക്കിടയുടെ, രക്തസാക്ഷി എന്ന കവിതയിലെ ...വരികളാണു ചുണ്ടിലെത്തിയതു.
രക്തസാക്ഷിയിലൂടെ കയറി മാമ്പഴക്കാലത്തിലൂടെ, പ്രണയത്തിലെത്തിയപ്പോഴേക്കും കുളിക്കാനുള്ള ഇളം ചൂടുവെള്ളം കഴിഞ്ഞിരുന്നു...

തിരികെ സ്റ്റെപ് കയറുമ്പോൾ കണ്ടകാഴ്ച ഹൃദയഭേതകമായിരുന്നു.
പ്രിയതമയുണ്ട് താടിക്കു കൈയുംകൊടുത്തു അവസാന ശ്വാസത്തിനു വേണ്ടിക്കരയുന്ന കുപ്പിച്ചില്ലുകളെ നോക്കി ഇരുന്നു കരയുന്നു.
പാവം അതിന്റെ വിധി. പുളിനെല്ലിക്ക സ്വയം  കണ്ണിരൊപ്പുന്നു.
സ്ലാബിൽ നിന്നു താഴേക്കു ചാടിയ ബോറൊസിൽ ഒരടിയോളം വീണ്ടും
മുകളിലേക്കു പൊങ്ങി, കഴിയാതെ താഴെവീണു ചില്ലുകളായി തകരുകയായിരുന്നുത്രെ....

ചെറിയൊരു കുറ്റബോധം മനസ്സിൽ
കുരുവികളുടെ ചിറകടിയായ് പതിയെ പൊങ്ങിയോ.
കാട്ടാക്കിടയുടെ വരികളാണു മനസിൽ ."...അവനവനുവേണ്ടിയല്ലാതെ അപരുന്നു   ചുടു  രക്തമുറ്റി കുലം
വിട്ട് പോയവൻ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിലൂടെ ......."

ഒരുപക്ഷെ ഞാൻ ബെറ്റ് വച്ചില്ലായിരുന്നു എങ്കിൽ..അവളു....

പിന്നെ ഞാനെന്തു ചെയ്തു എന്നു എനിക്കു തന്നെ മനസ്സിലായില്ല....
എല്ലാം വിധിയുടെ വിളയാട്ടം...പാവം....

കിനാവ്

കുപ്പി.

കുപ്പി.

ബസ്റ്റാന്റിലെ കുപ്പിയിൽ ഇന്നു പോളിയൊ തുള്ളി മരുന്നു
പിഞ്ചുകുഞ്ഞിനമൃതായി
നാളത്തെ കൈക്കരുത്തിനായ്

വളവിനിപ്പുറം കുപ്പിക്കായ് കോമാളികൾ തൻ വൻ നിര
രാസതീർഥം കുടിക്കുവാൻ
ബോധം മറിഞ്ഞീടുവാൻ

രാവിലെ വീട്ട്കോലായിൽ
തൂവെള്ളയാർന്ന കുപ്പികൾ
ചായക്കുകൂട്ടായി
കുട്ടികൾക്കു ജീവനായ്

അകലെ വയലിന്റെ വരമ്പിൽ
ചുവന്ന ത്രികോണമുള്ള കുപ്പികൾ
കാൻസറിൻ വിളനിലം
ഭരണകൂടവും, കുത്തകകളും
ജയിക്കുമിവിടം

അവിടെ  ചുവട്ടിലായ് ഒഴിഞ്ഞ
പ്ലാസ്റ്റിക് കുപ്പികൾ
തൂങ്ങിയാടുന്നു പുളിമരക്കൊമ്പിലായ്
കയറുകൾ
ഋണം കയറിയ ഇഞ്ചിയുടെ, വാഴയുടെ
കാവൽക്കാരൻ

കിനാവ്

Thursday, 15 January 2015

അവമിലീഗ്

കെ.രേഖയുടെ അവാമിലീഗ്- വായന

ചെറുകഥ.
ഇടത്തരം കുടുംബത്തിൽ ജനിച്ചു
കല്യാണത്തിനു ശേഷം ഒരു തനി
അങ്ങാടികൊച്ചമ്മയായി ജീവിതം നയിക്കുന്ന നായികയുടെ ജീവിതത്തി.  ലേക്കു  നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണു അശോകൻ കടന്നു വരുന്നതു. അവൾക്ക് ഒരിക്കലും അംഗീകരിച്ചു കൊടുക്കുവാനാവാത്ത ജീവിത സാഹചര്യത്തിൽ കണ്ടുമുട്ടിയ ബാല്യകാല സഖാവിനെ അവൾക്കൊരിക്കലും  അംഗീകരിച്ചുകൊടുക്കാനാവുമായിരുന്നില്ല. ആ അഗ്നിജ്വലിക്കുന്ന കണ്ണിലെ ചില ആജ്ഞാനങ്ങൾക്ക് അവൾ അറിയാതെ കിഴ്പ്പെട്ടു. അവന്റെ കൈവശമുള്ള ചില പടങ്ങളെ കുറിച്ചുള്ള വെളുപ്പെടുത്തൽകൾ ഭർത്താവുമൊന്നിച്ച് ഉന്നത ജീവിതം നയിക്കുന്ന അവളെ അലോസരപ്പെടുത്തി. പിന്നെയങ്ങോട്ട് സമരമുഖത്തായിരുന്നു അവരൊരുമിച്ച്. പ്രകൃതി ചൂഷണത്തിനും, കീടനാശിനി ഉപയോഗത്തിനു മെതിരെ. എപ്പോഴോ അവൾ ഈ വക സമരത്തിന്റെ സാമൂഹിക മൂല്യവും അതു നൽകുന്ന ഔന്ന്യത്തിവും ആസ്വദിച്ചു എങ്കിലും
ഒന്നും പൂർണ്ണമനസ്സോടെ ആയിരുന്നില്ല.   
അങ്ങിനെ ഒരു സുപ്രഭാതത്തിൽ ആത്മഹത്യ ചെയ്ത നായകന്റെ, ഡയറിയിൽ നിന്ന് കിട്ടിയ രണ്ട് ചിത്രങ്ങൾ, അവൾ എന്നും വരയ്ക്കാനാഗ്രഹിച്ചു, ബാക്കിവച്ച ആ രണ്ടു ചിത്രം അതവളെ സ്വാദീനിച്ചു.
അവടന്നങ്ങോട്ട് , അവൾ സമരജ്വാലയായ് ആളിപ്പടർന്നു. അശോകൻ അവസാനിപ്പിച്ചിടത്തു വച്ച് തുടങ്ങി.....

Tuesday, 13 January 2015

ബാക്കിപത്രം

ബാക്കിപത്രം

ഇപ്പോ സമയമെത്രയായീന്നാ
നേരം ഒന്നു വെളുക്കണമെന്നുപോലും
ആഗ്രഹിച്ച മട്ടില്ല, അഞ്ച് മണിക്കു പത്തുഇനിട്ട് ഇനുയും ബാക്കി കിടക്കുവാ...
എന്തിനു എഴുന്നേറ്റു എന്നല്ലേ ചോദ്യം, ഞാൻ പ്രതീക്ഷിച്ചതു തന്നെ,
എങ്ങിനെ എഴുന്നേൽക്കാതിരിക്കും
കാലത്തു മുറുക്കാൻ ചെല്ലവും ചുണ്ണാമ്പുമായി ഇറങ്ങിയിരിക്കുകയാണു. നീണ്ട കാർകൂന്തലിൻ കെട്ടഴിച്ച് മുക്കിൽ കുത്തിയാൽ ആരും എഴുന്നേൽക്കും
എതു തണുപ്പത്തും.
ഇന്നലെ വെനീസിലെ വ്യാപാരം കഴിഞ്ഞു വന്നു അങ്ങിനെ മറിഞ്ഞതാണു ഒമ്പതരക്കെ ഉറങ്ങിപ്പോയി. നല്ല ക്ഷീണമുണ്ടായിരുന്നു നേരിയ തലവേദനയും.
ഇപ്പൊ വയനാട്ടിനെയും വെല്ലുന്ന തണുപ്പാ ഇവിടെ മൂടിപ്പുതച്ച് കിടന്നുറങാൻ നല്ല സുഖാ. അതിനിടയിലാ കരിമ്പനയിൽ നിന്നു ഇറങ്ങിവന്നു ഈ ശല്യപ്പെടുത്തൽ. എന്തു ചെയ്യാം നോക്കിയാ കാണുന്ന ദൂരത്താ കരിമ്പനക്കൂട്ടം.

വെരുതെ സെൻസറീൽ ഒന്നു നോക്കിയതാ അപോഴാ കാഠിന്യം മനസ്സിലായതു. 15.5 ഡിഗ്രി സെൽഷ്യസ്
നല്ല ഒന്നാന്തരം കുളിരു പെയ്യുന്നു.
വഴിവിളക്കിന്റെ വെളിച്ചത്തിൽ  മഞ്ഞുകാരണം   ഒന്നും കാണാനാകുന്നില്ല എങ്ങിലും.    .ഇളകിയാടുന്ന വെള്ള സാരിത്തലപ്പുകൾ സുപരിചിതമായതോണ്ടാകും വ്യക്തമായി ക്കാണം. അട്ടഹസിക്കുന്ന ചിരിയൊന്നുമില്ല അവൾക്കിപ്പോൾ, വശ്യതയാണു ചുണ്ടിലും കൺകോണിലും. ആരെയും വശീകരിച്ച് തന്നിലേക്കു വലിച്ചെടുപ്പിക്കുന്ന മാസ്മരിക വശ്യത. അറിയാതെങ്ങാൻ നോക്കിപ്പോയാൽ പെട്ടതു തന്നെ
കണ്ണു തിരിച്ച് പറിച്ചെടുക്കാൻ കൂടിയാകില്ല. അപ്പോഴെക്കും ആ കാന്തിക വലയത്തിൽ പെട്ടിട്ടുണ്ടാകും.
അരണ്ട വെളിച്ചത്തിൽ ഇളകിയാടുന്ന ആ സാരിത്തുമ്പും മുറുക്കി ചുവപ്പിച്ച ചുടുചോരയുടെ ചുവപ്പുള്ള ആ  രുധിരങ്ങളും ആരെയും പിടിച്ചിരുത്തും. ഏതു മനുഷ്യ ജന്മങ്ങളെയും.
അകലെ ഓടിമറയുന്ന തീവണ്ടിയുടെ കിതപ്പിന്റെ ധ്വനികൾക്കൊപ്പം, ഒരു പ്രണയാർദ്ര വരികളുടെ ഈണങ്ങളും സാരിയുടെ താളത്തിനൊപ്പം വായുവിൽ അലിഞ്ഞ് ചേർന്ന് ഹൃദയത്തിനുള്ളിലേക്കു ചേക്കേറുന്നുവോ...
......പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ......എന്ന വരികളാണോ അവളിൽ നിന്നുയരുന്നതു എന്നു....ആ അതെ അതു തന്നെയാകാം ...

നിലം തൊട്ട് തൊട്ടില്ല എന്നമട്ടിലാ അംഗലാവണ്യമാർന്നമേനിയുമായി
അവളുടെ ഉലാത്തൽ
ഇപ്പൊ വായുവിലുള്ള ഈരടികൾ കുറച്ചുകൂടിവ്യക്ത്മായികേൽക്കാം
അവളതു പാടുകയല്ല
ആസ്വദിക്കുകയാണു.
രാത്രി ഇപ്പോഴും വേർപിരിയാൻ മടിച്ച്പ്രണയബദ്ധരായി തുടരുകയാണു

ദൂരനിന്നൊരു വണ്ടിയുടെ ആരവം അടുത്തു വരുന്നതുപോൽ
അവൾ തെന്നിമാറാൻ ഒരുങ്ങുകയാണോ...നശിക്കാൻ ഈ വണ്ടികൾ വരാൻ കണ്ടനേരം....

അവൾ വിടവാങ്ങുകയാണൊ
ഞാൻ വീണ്ടും മയക്കത്തിലേക്കും...

മുരുകൻ കാട്ടാക്കിടയുടെ ഉണർത്തുപാട്ടാണു എന്റെ മനസ്സിൽ...

....ഇനിയും നിന്റെ ചരിത്രം ചൊല്ലി 
  മയങ്ങിയുണർന്നൊരുഷസ് വിളിപ്പൂ ഉണരുക മഞ്ചാടിക്കുന്നവിടിൽ
ഉള്ളതു യന്ത്രപ്പുകിൽ മാത്രം.......

കിനാവ്

Saturday, 10 January 2015

അക്ഷരക്കൂട്ട്

അക്ഷരക്കൂട്ട്.

വെന്തുരുകും ചുണ്ണാമ്പിനൊപ്പം
നേർത്ത ചിലങ്കകളുടെ ചിലമ്പോലിയും
ചന്ദനത്തിന്റെ ത്രസിപ്പിക്കുന്ന സുഗന്ധവും, മൂറുക്കിച്ചുവന്ന ചുണ്ട്കളുമായി അവൾ വരും എന്നനിക്കുറപ്പായിരുന്നു
വരാതിരിക്കാനാവില്ലായിരുന്നു

എന്നാൽ
എട്ട് നാഴിക മുൻപേ അവളെത്തി
അക്ഷരങ്ങളുടെ കൂട്ട്കാരി
തൂലികയിൽ അഗ്നിയെ ആവാഹിച്ച
അഗ്നിപുത്രി
വഴിതെറ്റിയതില്ലിവൾക്കു
വഴികളിൽ കൈവിളക്കാകാൻ തന്നെ

നല്ല പാകം
പക്വമാർന്ന രചന
ചുട്ട് ചാമ്പലാക്കാൻ വെമ്പുന്ന
തീ നാമ്പുകൾ

നവാദിത്യനിൽ പ്രതീക്ഷയർപ്പിച്ച
നവീകരണ ചിന്തയും

പ്രതിക്ഷകൈവിടാത്ത പുലരികളും

പ്രതിഷേധത്തിന്റെ ചാട്ടുളികളുമാണു
വരികളിൽ

കാർമേഘങ്ങളെയും, നദികളെയും
പ്രണയിക്കുന്നവൾ

സ്വപ്നത്തേരിലേറി മാരിവില്ലിലും
എഴാം സ്വർഗ്ഗത്തിലും
ഊളിയിട്ട് പറക്കുന്നവൾ

ഇനി ഞാനും കൂട്ടായി
അക്ഷരക്കൂട്ടിൽ ഒരെ തൂവൽ പക്ഷികൾ
ഒരെ കനവിൽ ഒരുമിച്ച്.

കിനാവ്

കല

ഉറച്ച കാൽ വെയ്പ്പുകൾ
എന്നും നല്ലതാ, നല്ലതിനാ

ഒരു കലാകാരന്റെ മനസ്സ് എപ്പോഴും
അസ്വസ്ഥവും
ചുറ്റുപാടുകളോട് സംവദിക്കുന്നതും
കലഹിക്കുന്നതും  ആയിരിക്കും

കലഹങ്ങളില്ലാത്ത മനസ്സ്
ആൾപ്പാർപ്പില്ലാത്ത വീട് പോലെയാണു

കൈകെട്ടി നിൽക്കാൻ കഴിയും
ആർക്കും
ഇടപെടലുകളാണു വേണ്ടതു

കിനാവ്

തവള

പാലപ്പൂവിന്റെ ഗന്ധം
നിറഞ്ഞു കവിഞ്ഞിരുന്നു
പൂ നിലാവും
ഞാൻ പതിയെ നിദ്രയിലേക്കു വഴുതി
വീഴുകയായിരുന്നു
എന്നിട്ടും അവർ വന്നു
മൂന്നുപേരുണ്ടായിരുന്നു
എനിക്കു വേറെ വഴിയില്ലാതെ പോയി

വീണ്ടും നിദ്രയിലേക്കൂളിയിടാം
എന്നാലും....

ഉറക്കം ശല്യപ്പെടുത്താൻ
ഞാനാരെയും അനുവദിക്കാറില്ല

കിനാവ്

എന്റെ സങ്കടങ്ങൾ

എന്റെ സങ്കടങ്ങൾ....നിന്റെയും

ആകെ സങ്കടത്തിലാണു
ഈ മുഖപുസ്തകവും
കൈയ്യിൽ പിടിച്ചാണു നടപ്പു
സദാസമയവും
ദിനചര്യകളും, പ്രവർത്തികളും താളം തെറ്റുന്നു....
ഊണിലും ഉറക്കത്തിലും
കുളിമുറിയിലും, പച്ചക്കറിക്കടയിലും
ഓഫീസിലും, വിനോദയാത്രയിലും
ആലസ്യതയിലും, ദീർഘനിശ്വാസത്തിലും
നെടുവീർപ്പിലും ഇവളാണു കൂട്ട്
കവിതയിലും, ചെറുകഥയിലും, വാർത്തകളിലും ഈ ലഹരിയാണു....
എന്തിനു സീരിയസു സെമിനാറിലും
പ്രസന്റെഷനിലും, എല്ലാം ഇപ്പോ
ഇവളുടെ കൈയുണ്ട്....
പാവം ഞാൻ....
എന്നെ ഇവളങ്ങു കൈയ്യടക്കിയോ
സദാസമയവും കുനിഞ്ഞിരിപ്പാ
കൈമുട്ടും, കൈവിരലും
പ്രതിഷേധിക്കുന്നു....
ഇങ്ങനെപോയാൽ എന്താകും
ദാ  ഒരുമിനിട്ടേ....
ആരോ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട്
വല്ല സുമുഖിയുമായിരിക്കുമോ
ഒന്നു നോക്കിയിട്ട് വരാം..

കിനാവ്

Thursday, 8 January 2015

യാത്ര ജനുവരിയിലൂടെ

യാത്ര ജനുവരിയിലൂടെ

ഇന്നവൾ  സമയത്തെത്തി, ഉടുത്തൊരുങ്ങി പ്രസന്നവതിയായ്
ഡിസംബറിന്റെ നഷ്ടങ്ങളൊന്നും ഒട്ടും
മുഖത്തു നിഴലിച്ചിരുന്നില്ല.
പക്ഷെ, എന്റെ മനസ്സിലെ നോവ് ഒറ്റനോട്ടത്തിലെ അവളുടെ മുഖകാന്തിയിൽ പ്രതിഫലിച്ചതു ഞാൻ
സൗകര്യപൂർവ്വം കണ്ടില്ലാന്നു നടിച്ചു.

എനിക്കു പറയാതെ തരമില്ലായിരുന്നു
ഈ പെൺ ജന്മങ്ങൾ അങ്ങിനെയാ
എല്ലാം സൂത്രത്തിൽ, കാലിലെ മുള്ളേടുക്കുന്നപോലെ, ചൂഴ്ന്നെടുക്കും
നമ്മളെന്തിങ്കിലും ചിന്തിക്കുന്നതിനു മുൻപേ.

പനിനീർ പൂവിന്റെ കാര്യമാണേലും എന്റെ നോവിനു കൂട്ട്നിൽകാൻ അവൾ വല്ലപ്പോഴും ഒരു സുഹൃത്തായി കടന്നു വരുന്നതു ഒരനുഗ്രഹമാണു.
ഒരു ആശ്വാസവും. മേടമാസത്തിൽ ഒരു പുതു മഴയിൽ കുളിച്ച് കയറിയ പ്രതീതിപോലെ.....

ഒരു മെയിലിനു മറുപടി അയച്ചു  തിരികെ തലയുയർത്തിനോക്കിയപ്പോൾ അവളൂണ്ട് സുഖമായുറങ്ങുന്നു മുന്നിലെ സീറ്റിൽ ഒറ്റയ്ക്കിരുന്നു.

പാവം ഉറങ്ങട്ടെ, കാണട്ടെ കിനാക്കൾ

ഒരു പേജു മറിക്കാം
ചന്ദ്രമതിയുടെ കുഞ്ഞ് കുഞ്ഞ് വർത്തമാനങ്ങളിലേക്കു....

സ്കാനിങിനും പരിശോധനക്കുമായെത്തിയ ഗർഭിണിയുടെ വയറ്റിനുള്ളിലെ നാലു കുഞ്ഞുങ്ങൾ തമ്മിലുള്ള സംഭാഷണത്തിലൂടെയാണു കഥ പുരോഗമിക്കുന്നതു. നാലുപേരിൽ ഒരാൾ ഇല്ലാതാകു മെന്നു ഡോക്ടർ പറഞ്ഞതും, ആരെന്ന  വ്യാകുലതകളും ,ഡോക്ടറുടെ കുടുമ്പ പ്രശനങ്ങളും
കഥാകാരി സരസവും ആസ്വാദ്യകര   വുമായി ചിത്രികരിച്ചിരിക്കുന്നു. അതി ജീവനം തന്നെയാണു വിഷയം, കുഞ്ഞുങ്ങൾക്കു ആരു ബാക്കിയാകുമെന്നും,  വിജയിച്ചാൽ   ഡോക്ടർക്കു എന്തു പ്രശസ്തിയും മറ്റും കൊണ്ടു വരുമെന്നും.

കൈവീശിക്കാണിച്ച് പ്ലാറ്റ്ഫോമിലേക്കു കാൽ വയ്ക്കവെ, തുറന്നു കിടക്കുന്ന ലിഫ്റ്റാണു മുന്നിൽ കണ്ടതു, ഇടയ്ക്കൊന്നുപയോഗിക്കാം, തെറ്റില്ല.
എല്ലാവരും അങ്ങിനെ കരുതീന്നാ തോന്നുന്നേ, പ്രതിഷേധിച്ചു, ഓവർ ലോഡെന്നു കരയാൻ തുടങ്ങി.
ഡോറിനു സമീപം നിന്ന   രണ്ട് പേരിറങ്ങിയപ്പോൾ പരിഭവം മാറി, അപ്പോഴാണു കാലം മറിഞ്ഞ പിതാവിന്റെ പ്രായമുള്ള ഒരു മുസ്സാഫിർ
ലിഫ്റ്റിനടുത്തേക്കു വന്നതു, സ്ഥലമില്ലെന്നു ആരോ വിളിച്ചു പറഞ്ഞെങ്കിലും, ആ മുഖം എന്നെ  വിഷമിപ്പിച്ചു.

  കൈപിടിച്ചുകയറ്റവെ  ഊഷ്മളമായ
ഒരു ചിരിയിൽ നന്ദി യൊതുക്കി
കൈയൊന്നു അമർത്തി പ്പിടിച്ച് തന്റെ വാത്സല്യം അറീക്കാൻ അദ്ദേഹം മറന്നില്ല. ഒരുമ്മ കൊടുക്കണമെന്നു തോന്നിയെങ്കിലും   അപ്പോഴേക്കും    ലിഫ്റ്റ് നീങ്ങിത്തുടങ്ങിയിരുന്നു.   മനസ്സു നിറഞ്ഞ സന്തോഷത്തിൽ ഞാൻ രണ്ടു പടികൾ വീതം ചാടിക്കെറുന്നതിനിടെ തിരികെ നോക്കാൻ മറന്നില്ല. അവൾ അഭിമാന പുരസ്സരം പുഞ്ചിരി തൂകി കൊണ്ട് അവിടെ തന്നെയുണ്ടായിരുന്നു.

വീട്ടിലെത്തുമ്പോൾ രാത്രിയാകും എന്ന ചിന്ത എന്നെ അവളെക്കുറിച്ചോർത്തു അലോസരപ്പെടുത്താതിരുന്നില്ല.

ഒന്നാം പ്ലാറ്റുഫോമിലെത്തിയതും ഒരാൾ തടഞ്ഞു നിർത്തി ചോദിച്ചു, യെ യെഷ്വന്തുപൂർ ഗാഡി ഹെ ക്യാ,
ചതിച്ചോ, ഇല്ല കൊഴിക്കോട് തന്നെയാ ഇറങ്ങിയതു, ബീഹാറിലല്ല,
നഹീം യെ പാസ്സഞ്ജർ ഹെ...
അധികം ചോദിക്കും മുൻപ് ഞാൻ തടിയൂരി.

പുതിയസ്റ്റാന്റിലെത്തിയപ്പോൾ മണി 7.30, ഏഴുമണിക്ക് കാത്തു നിൽക്കാറുള്ള സുന്ദരിയും പോയി.

ഓമ്ലെറ്റും കട്ടനും കഴിക്കാനിരുന്നപ്പോൾ
അവിടെ ക്യാശിലുൾപ്പേടെ ബീഹാറികൾ
മൊത്തം വിലക്കു വാങ്ങിയോ എന്തോ

എല്ലാം സഹിക്കാം , നാളെ സങ്കരവിത്തിനങ്ങളും, താതനില്ലാകളരിയും നാമെല്ലാം കാണേണ്ടേ.   അനുഭവിക്കേണ്ടെ
പാവം നമ്മൾ.

കിനാവ്

ഡിസംബറിന്റെ പനിനീർപ്പൂ

ഡിസംബറിന്റെ പനിനീർപ്പൂ

വഴിയെ പോകുമ്പോൾ ബഹുമാനത്തോടെ അവൾ
തന്നതൊരു   ചുവന്ന  പനിനീർപ്പൂ...

അതവളുടെ കർത്തവ്യമായിരുന്നു

കിട്ടാനുള്ളതൊരു പൂന്തോട്ടം..

മോഹിച്ചതില്ലൊരിതൾ പോലും
മോഹഭംഗങ്ങൾ വരുമെന്നറിവോടെ

എന്നിട്ടും
ആ ഒരു പുഷ്പം
തൊട്ടുണർത്തിയെൻ
കനവിൻ പനിനീർ പന്തലിനെ

പനിനീർ പുഷ്പമായ്    അവൾ വരും വരാതിരിക്കില്ല...    
ഋതുക്കൾ   സാക്ഷി

കിനാവ്

Wednesday, 7 January 2015

അഗ്നി

അഗ്നി

നീറിപ്പുകയുകയാണു നെരിപ്പോട്
ഈ മുഖപുസ്തകം
ഒന്നിനും സമ്മതിക്കുന്നുമില്ല
പണിപ്പുരയിലാണു
ഇന്നു തീർക്കണം
കലാപം
ആളിപ്പടരണം ഒർഗ്നിയായ്
കത്തിച്ചാമ്പലാക്കട്ടെ
സമസ്യകൾ
കിനാവ്

Tuesday, 6 January 2015

ബാപ്പ

ബാപ്പക്കെന്താപണി
എന്ന ടീച്ചറുടെ ചോദ്യത്തിനു
ഒന്നാം ക്ലാസിൽ പഠിക്കുന്ന
കുട്ടിയുടെ മറുപടി

......ഇരുപത്തിനാലുമണിക്കൂറും ബാപ്പ
ഫേസ്ബുക്കിലാന്നാ ഉമ്മ പറയുന്നത്......
പാവം കുട്ടി...

കടപ്പാട് എന്റെ എല്ലാമെല്ലാമായ
തടിയൻ കൂട്ടുകാരനു

കിനാവ്...

Monday, 5 January 2015

ചക്രം

ഇപ്പോൾ കിട്ടിയ ചക്രം

ചക്രം തിരിക്കാനായ്
ചക്രം പിടിക്കാതെ
ചക്രം തിരിക്കുന്നു ഞാൻ
ചക്ര ശ്വാസം വലിക്കും വരെ
ചാക്രിക മായെൻ അന്നം പുലർത്തുവാൻ

ചക്രത്തിനായ്  ചക്രം തിരയുമ്പോഴും
ചക്രമുള്ളോരു ത്രിവർണ്ണ പതാകയാണെൻ കിനാചക്രത്തിൽ

ചക്രത്തിനായ് ചക്രശ്വാസം വലിക്കുന്ന രെൻ പ്രവാസികളെ
ചക്രവാളം ചുവക്കും മുമ്പിങ്ങെത്തണെ
ചക്രവുമായ്

കിനാവ്

Saturday, 3 January 2015

ടി ദാമൊദരൻ ദീദി ദാമൊദരൻ

ടി ദാമൊദരനെ കുറിച്ചുള്ള ദീദി ദാമൊദരന്റെ ഓർമ്മക്കുറിപ്പുകൾ

നൂറിലേറെ സിനിമകള്‍ക്ക് തിരക്കഥ രചിച്ച   ടി ദാമോദരനെ കുറിച്ച് മാധ്യമം ആഴ്ച്ചപതിപ്പിൽ, മകൾ ദീദി ദാമോദരൻ എഴുതിയ ഓർമ്മകുറിപ്പുകൾ വായിക്കേണ്ടതു തന്നെയാണു.
1982 ൽ തൂലിക താഴ്ത്തിയ അദ്ദേഹം
ഐ വി ശശിയുമായി ചേര്‍ന്ന് ഒരുക്കിയ തിരക്കഥകള്‍ 1980കളില്‍ മലയാള സിനിമയെ മുന്നോട്ടു നയിച്ച ചാലക ശക്തികളില്‍ ഒന്നായിരുന്നു.

  1921, ഈ നാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്പെക്റ്റര്‍ ബലറാം
ഇനിയെങ്കിലും , കാലാപാനി, ആവനാഴി, ഏഴാം കടലിനക്കരെ, ആര്യന്‍, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അങ്ങാടികപ്പുറത്ത്, കാറ്റത്തെ കിളിക്കൂട്, അടിമകള്‍ ഉടമകള്‍, ഉണരൂ, അടിവേരുകള്‍, തുടങ്ങി സൂപ്പര്‍ ഹിറ്റായ നിരവധി സിനിമകള്‍ അദേഹത്തിന്റതായുണ്ട്. മികച്ച ഫുട്ബോള്‍ താരമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന റഫറിയും കളിയെഴുത്തുകാരനുമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കളി നിയന്ത്രിച്ചിട്ടുണ്ട്.

ദീദി ദാമോദരൻ പറയുന്നതുപോലെ
ഈ സിനിമയിലെയെല്ലാം നായക കഥാപാത്രത്തിന്റെ സത്യസന്ധതയുടെ ആൾ രൂപമായിരുന്നു ആ മഹാനുഭാവൻ. വലുതാകുമ്പോൾ അച്ഛനെ പോലെയാകണം എന്നായിരുന്നു ദീദിയുടെ മോഹം. അച്ഛൻ കൊടുത്ത കരുതലും, അർഹമായ പ്രാധിനിത്യവും, മകളെന്ന നിലയിൽ അനുസ്മരിക്കുന്നതു എതൊരു വായനക്കാരനും അനുഭവിച്ചറിയാനാകുന്നുണ്ട്.
കാര്യങ്ങൾ പെർഫെക്ട് ആണെങ്കിൽ ആരെയും പേടിക്കേണ്ടതില്ല എന്നും, ആരുടെ മുൻപിലും തലകുനിക്കരുത് എന്നും പിതാവിൽ നിന്നാണു മകൾ പഠിച്ചെടുത്തതു.

കലാകാരന്മാരെ എന്നും ആദരിക്കുന്ന കോഴിക്കൊട്ടെ ചാലപ്പുറക്കാരനായ
ഈ മഹാനുഭാവനെ ആദരിക്കാൻ
പക്ഷെ കലയെ സ്നെഹിച്ച, കലാകാരന്മാരെ ആദരിച്ച, പാട്ടുകാരെയും, പാട്ടിനെയും നെഞ്ചിലേറ്റിയ കോഴിക്കോടും
മറന്നുപോയീ എന്നു തോന്നുന്നു.

അമ്മയുടെ വേർപാട് അദ്ദേഹത്തെ ഏറെ തളർത്തിക്കളഞ്ഞു എന്നു പറയുന്നതും
പൊതുദർശനത്തിനു ടൗൺ ഹാളിൽ വച്ചപ്പോൾ സത്യൻ അന്തിക്കാട്
ഇതൊക്കെ ആദ്ദേഹത്തിനു ഇഷ്ടമാകുമോ എന്നു ചോദിക്കുന്നതും
ഹൃദയസ്പർശിയായ രംഗങ്ങളാണു...

കിനാവ്